KeralaNEWS

ആർഎസ്എസ് നേതാക്കളുടെ വീട്ടിൽനിന്ന് 770 കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കൾ പിടികൂടി

കണ്ണൂർ: ആർഎസ്എസ് നേതാക്കളുടെ വീട്ടിൽനിന്ന് 770 കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കൾ പിടികൂടി.

കൊളവല്ലൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ സെന്‍ട്രല്‍ പൊയിലൂര്‍ വടക്കേയില്‍ പ്രമോദിന്റെയും ബന്ധു വടക്കേയില്‍ ശാന്തയുടെയും വീട്ടില്‍ നിന്നാണ് പോലിസ് സ്ഫോടകവസ്തു പിടികൂടിയത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്ബാണ് കാക്കയങ്ങാട് ആയിച്ചോത്ത് അമ്ബലമുക്ക് പന്നിയോട് മുക്കോലപറമ്ബത്ത് വീട്ടില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച്‌ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ എ കെ സന്തോഷ്, ഭാര്യ ലസിത എന്നിവര്‍ക്ക് പരിക്കേറ്റത്. ഇതിന് മുമ്ബ് പയ്യന്നൂര്‍ പെരിങ്ങോത്തും നിര്‍മാണത്തിനിടെ ആര്‍എസ.എസ് നേതാവിന് സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നു.

Signature-ad

മുഴപ്പിലങ്ങാട് വിവേകാനന്ദ നഗറില്‍ പരസ്യമായാണ് ബോംബ് നിര്‍മാണം നടത്തി പരീക്ഷണ സ്‌ഫോടനം നടത്തിയത്. ഇതൊക്കെ സമീപകാലത്ത് നടന്നതാണ്. ഇതിന് മുമ്ബും സമാനമായ സഭവം ഉണ്ടായിരുന്നു.

അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്‌ഫോടക വസ്തു ശേഖരിച്ചുവച്ചത് അധികൃതര്‍ ഗൗരവത്തോടെ കാണണമെന്നും 770 കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കള്‍ ലഭ്യമാക്കാനും അത് പൊയിലൂരില്‍ എത്തിക്കാനും രഹസ്യമായി സൂക്ഷിക്കാനും സഹായം ചെയ്തവരെ കൂടി അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്ബ് ആവശ്യപ്പെട്ടു.

ആര്‍എസ്‌എസ് ഉന്നത നേതാക്കളുടെ അറിവും നിര്‍ദേശവുമില്ലാതെ ഇത്രയും വലിയ അളവില്‍ സ്‌ഫോടക വസ്തു ശേഖരിച്ച്‌ വയ്ക്കാന്‍ ഇടയില്ല. ഇക്കാര്യങ്ങളെല്ലാം പുറത്ത് കൊണ്ടുവരാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button
error: