KeralaNEWS

ഈസ്റ്റർ തിരക്ക്: താംബരം -കൊച്ചുവേളി റൂട്ടില്‍ പ്രത്യേക ട്രെയിൻ

തിരുവനന്തപുരം: ഈസ്റ്ററിലെ അധിക തിരക്ക് ഒഴിവാക്കുന്നതിന് താംബരം -കൊച്ചുവേളി റൂട്ടില്‍ പ്രത്യേക ട്രെയിൻ അനുവദിച്ച്‌ റെയില്‍വേ.
ഇന്ന് ഉച്ചക്ക് 2.15ന് (06043) താംബരത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.30ന് കൊച്ചുവേളിയിലെത്തും.തിരികെ ഏപ്രില്‍ ഒന്നിന് (06044) ഉച്ചക്ക് 2.30ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.55ന് താംബരത്ത് എത്തും.
കേരളത്തില്‍ പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.

Back to top button
error: