Month: March 2024

  • India

    വനിതാ പൊലീസ് തൂങ്ങിമരിച്ച നിലയില്‍

    മംഗളൂരു: ക്വാർട്ടേഴ്സില്‍ വനിതാ പൊലീസ് തൂങ്ങിമരിച്ച നിലയില്‍. കർണാടകയിലെ ഉഡുപ്പി ജില്ലയിലാണ് സംഭവം. കൗപ് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ബഗല്‍കോട്ട് സ്വദേശി കെ.ജ്യോതി(28)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ശനിയാഴ്ച രാവിലെ പൊലീസ് ക്വാർട്ടേഴ്സില്‍ എത്തിയ യുവതി തൂങ്ങി മരിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കെ.എസ്.ആർ.ടി.സി ജീവനക്കാരനായ ഭർത്താവ് ജോലിക്ക് പോയ ശേഷമാണ് കോണ്‍സ്റ്റബിള്‍ താമസസ്ഥലത്ത് എത്തിയത്. എ.എസ്.പി സിദ്ധലിംഗപ്പ, ഡി.വൈ.എസ്.പി കെ.അരവിന്ദ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

    Read More »
  • Kerala

    റോഡിൽ പൊലിയേണ്ടിയിരുന്ന നൂറ് കണക്കിന് ജീവനുകളുടെ രക്ഷകൻ: നാടിനെ കണ്ണീരിലാഴ്ത്തി നിസ്സാർ പാമ്പാടി വിടവാങ്ങി

        വാഹനാപകടങ്ങളിൽ നിരത്തിൽ പൊലിയേണ്ടിയിരുന്ന നൂറ് കണക്കിന് പ്രാണനുകളുടെ രക്ഷകൻ നാടിനെ കണ്ണീരിലാഴ്ത്തി  വിടവാങ്ങി. നിസ്സാർ പാമ്പാടി എന്ന സന്നദ്ധ പ്രവർത്തകനും പകരം വയ്ക്കാൻ വ്യക്തികൾ ചുരുക്കമായിരിക്കും.  നിസ്സാറിൻ്റെ സമയോചിതമായ ഇടപെടൽ മൂലം മരണത്തിൻ്റെ മുന്നിൽ നിന്ന് ജീവിതത്തിലേയ്ക്ക് തിരികെ വന്നവർ അനവധിയാണ്. പ്രളയകാലത്തും നിസ്സാറിൻ്റെ പ്രവർത്തനങ്ങൾ എടുത്ത് പറയേണ്ടതാണ്. ഹൃദയ സംബന്ധമായ അസുഖം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. 49 വയസായിരുന്നു. സംസ്ക്കാരം ഇന്ന് 3 ന്  കോട്ടയം പാമ്പാടി ജുമാ മസ്ജിദിൽ. കോട്ടയം – കുമളി റോഡിൽ എത്  വാഹനാപകടം ഉണ്ടാകുമ്പോഴും  സ്വന്തം വാഹനം ആംബുലൻസ് ആക്കി അപകടത്തിൽപ്പെട്ടവരെ  ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്ന രക്ഷാ പ്രവർത്തകൻ ആയിരുന്നു നിസ്സാർ. സ്വന്തം വാഹനം പോലും രക്ഷാപ്രവർത്തനത്തിന് ഉതകും വിധം സംവിധാനം ചെയ്തായിരുന്നു നിസ്സാർ അപകടസ്ഥലങ്ങളിൽ രക്ഷകനായി എത്തിയിരുന്നത്. ഭാര്യ: ഷംല , മക്കൾ: ഇർഫാൻ,ഹുദാ ഫാത്തിമ, മിർസാൻ

    Read More »
  • NEWS

    ഹൃദയാഘാതം; മലയാളി നഴ്സ് സൗദിയിൽ മരിച്ചു

    റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി നഴ്സ് സൗദിയിൽ മരിച്ചു.റിയാദിലെ സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്റര്‍ (എസ് എം സി) ആശുപത്രിയിലെ നഴ്‌സായ എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്കുന്നേല്‍ ധന്യ രാജന്‍ (35) ആണ് മരിച്ചത്. അവിവാഹിതയാണ്. സി എസ് രാജനാണ് പിതാവ്. മാതാവ്: അമ്മിണി രാജന്‍. രമ്യ, സൗമ്യ എന്നിവർ സഹോദരിമാരാണ്. നേരത്തെ എറണാകുളം കല്ലൂര്‍ പി വി എ എസ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്നു ധന്യ.

    Read More »
  • Kerala

    തൃശ്ശൂര്‍ എടുക്കും, എടുത്തിരിക്കും; ജൂണ്‍ നാലിന് ഉയര്‍പ്പാണ് സംഭവിക്കാൻ പോകുന്നത് -സുരേഷ് ഗോപി

    തൃശ്ശൂർ: തൃശ്ശൂർ എടുക്കുമെന്നും എടുത്തിരിക്കുമെന്നും എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി. തൃശ്ശൂർ എടുക്കാൻ വേണ്ടി തന്നെയാണ് താൻ വന്നത്. ജൂണ്‍ നാലിന് തൃശ്ശൂരില്‍ ഉയർപ്പാണ് സംഭവിക്കാൻ പോകുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശ്ശൂർ വഴി കേരളത്തിന്റെ ഉയർപ്പ് സംജാതമാകണമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ഇരിങ്ങാലക്കുടയില്‍ എൻ.ഡി.എ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പരിപാടിയിലാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്. അതിനിടെ നടനും തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി പാടിയ ഭക്തിഗാനം ശ്രദ്ധേയമാകുന്നു. ദുഃഖ വെള്ളിയില്‍ ക്രിസ്തുദേവന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ടുള്ളതാണ് ഗാനം. ‘നന്ദിയാല്‍ പാടുന്നു ദൈവമേ’ എന്ന ക്രിസ്തീയ ഭക്തിഗാനമാണ് സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ വിശ്വാസികള്‍ പങ്കുവെക്കുന്നത്. ദുഃഖവെള്ളിയുമായി ബന്ധപ്പെട്ട് ക്രിസ്തു ദേവന്റെ ത്യാഗത്തെ ഓർമിപ്പിക്കുന്നതാണ് ഗാനത്തിലെ വരികള്‍. ദൈവപുത്രൻ മൂന്നാം നാളില്‍ ഉയിർത്തെഴുന്നേല്‍ക്കുമ്ബോള്‍ പാപമായ അന്ധകാരം മറഞ്ഞകന്നതും ആ ത്യാഗമനോഭാവത്തിനുമുന്നില്‍ നമിക്കുന്നതുമാണ് ഗാനത്തിന്റെ അവസാന വരികള്‍. ഫാദർ ഡോ. ജോയല്‍ പണ്ടാരപ്പറമ്ബിലിന്റെ വരികള്‍ക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

    Read More »
  • Kerala

    തോല്‍ക്കാൻ വേണ്ടിയാണ് സുരേന്ദ്രനെ ബിജെപി വയനാട്ടിൽ സ്ഥാനാർത്ഥിയാക്കിയത്: കെ മുരളീധരൻ 

    തൃശൂർ:  തോല്‍ക്കാൻ വേണ്ടിയാണ് സുരേന്ദ്രനെ ബി.ജെ.പി ദേശീയ നേതൃത്വം വയനാട്ടിൽ സ്ഥാനാർഥിയാക്കിയതെന്നും അതിന്‍റെ എല്ലാ സങ്കടവും അദ്ദേഹത്തിന്‍റെ മുഖത്ത് കാണാമെന്നും യുഡിഎഫിന്റെ തൃശൂരിലെ സ്ഥാനാർത്ഥി കെ മുരളീധരൻ. മണിപ്പൂർ സംഭവത്തെ രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള സംഘർഷമെന്നാണ് ബി.െജ.പി പറ‍യുന്നത്. കൊല്ലപ്പെടുന്നത് ക്രിസ്ത്യൻ സമൂഹവും തകർക്കപ്പെടുന്നത് അവരുടെ ദേവാലയവുമാണ്. ആ ആശങ്ക അവർ പ്രകടിപ്പിക്കുന്നുണ്ട്. യു.ഡി.എഫും കോണ്‍ഗ്രസും മുന്നോട്ടു വെക്കുന്നത് എല്ലാ മതങ്ങളുടെയും വിശ്വാസങ്ങള്‍ സംരക്ഷിക്കുന്ന ഒരു മതേതര സർക്കാർ എന്നതാണ്. രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നിലനിർത്താൻ ജീവൻമരണ പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്. അതില്‍ രാജ്യത്തെ മുഴുവൻ മതേതരവാദികളും പിന്തുണക്കണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.

    Read More »
  • Kerala

    ഈ ‘കള്ള് ചെത്തുകാരൻ’ ഇനി പഞ്ചായത്ത് പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ‘മണിച്ചേട്ടൻ’ എന്ന ശശികുമാറിൻ്റെ ജീവിതം ഒരു പാഠപുസ്തകം

        പാറത്തോട് ഗ്രാമത്തിൻ്റെ മുക്കിനും മൂലയ്ക്കും ‘മണിച്ചേട്ട’നുണ്ട്. കുടുംബവഴക്ക് തീർക്കാൻ, അതിർത്തി തർക്കങ്ങളിൽ അനുരഞ്ജനത്തിന്, തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്നു വേണ്ട നാട്ടുകാരുടെ ഒപ്പമാണ് മണിച്ചേട്ടൻ എന്ന കെ.കെ ശശികുമാറിൻ്റെ ജീവിതം.   പാറത്തോട് ഗ്രാമപഞ്ചായത്ത് അംഗമായ ഇദ്ദേഹം ഇപ്പോഴും ദുരിത പാതയിലൂടെയാണ് സ്വന്തം ജീവിതം മുന്നോട്ടു നയിക്കുന്നത്. 52 വര്‍ഷമായി ചെത്തുതൊഴിലാളിയാണ് 66കാരനായ ശശികുമാര്‍. നാട്ടുകാര്‍ സ്‌നേഹപൂര്‍വം മണിച്ചേട്ടനെന്ന് വിളിക്കുന്ന ഇദ്ദേഹം 14-ാം വയസ്സിലാണ് ചെത്തുതൊഴിലിനിറങ്ങിയത്. എല്ലാ ദിവസവും രാവിലെ 6.30 മുതല്‍ 8.30 വരെ തെങ്ങിലും പനയിലും കയറി കള്ള് ചെത്തും. ഇതിനുശേഷം വാര്‍ഡിലെ ആവശ്യങ്ങള്‍ക്കായി ഇറങ്ങും. വൈകുന്നേരം വീണ്ടും പഞ്ചായത്തംഗത്തിന്റെ കുപ്പായം അഴിച്ചുവെച്ച് ചെത്താനിറങ്ങും. ”പഞ്ചായത്തംഗമായപ്പോഴും ചെത്തുതൊഴില്‍ ഉപേക്ഷിച്ചില്ല. ഇപ്പോള്‍ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റായെങ്കിലും ആ തൊഴില്‍ തുടരും” പാറത്തോട് കുറുമാക്കല്‍ കെ.കെ ശശികുമാര്‍ പറയുന്നു. ഇന്നലെയാണ് (ശനി) ഇദ്ദേഹത്തെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തത്. 1972-ല്‍ എസ്.എഫ്.ഐ പ്രവർത്തകനായാണ് പൊതുരംഗത്തെത്തുന്നത്. 1976-ല്‍ സി.പി.എം അംഗത്വം ലഭിച്ചു. 1991-ല്‍…

    Read More »
  • Kerala

    കോഴിയിറച്ചി വില കുതിച്ചുയരുന്നു

    പത്തനംതിട്ട: ഈസ്റ്റർ ആയതോടെ കോഴിയിറച്ചി വില കുതിച്ചുയരുന്നു. ഒരുകിലോ കോഴിയിറച്ചിക്ക് ഇന്നലെ 160 രൂപയായിരുന്നു വില. ഇസ്ലാം മത വിശ്വാസികളുടെ നോമ്പും ക്രൈസ്തവരുടെ ദുഃഖവെള്ളിയും ഉൾപ്പെടെ വന്നിട്ടും കോഴിയിറച്ചി വില മുന്നോട്ടു തന്നെയായിരുന്നു. ദുഖവെള്ളിക്ക് 140 രൂപയായിരുന്നു ഒരു കിലോ കോഴിയിറച്ചിയുടെ വില.തൊട്ടുപിറ്റേന്ന് അത് 160 രൂപയായി മാറി. വേനല്‍ക്കാലത്ത്‌ കോഴികള്‍ക്ക്‌ രോഗം വരുന്നത്‌ സാധാരണയായതിനാല്‍  ഫാമുകള്‍ ഉല്‍പ്പാദനം കുറച്ചതാണ് വില വർധനയ്ക്ക് കാരണമായി പറയുന്നത്.കോഴിത്തീറ്റ വില കുത്തനെ ഉയര്‍ന്നതും വിലവര്‍ധനവിന് കാരണമായതായി വ്യാപാരികള്‍ പറയുന്നു.   ബീഫിനും വില വർധിച്ചിട്ടുണ്ട് . ജില്ലയിൽ പലയിടത്തും ഇന്നലെ ഒരു കിലോ പോത്തിറച്ചിക്ക് 380-400 രൂപ നിരക്കിലാണ് കച്ചവടം നടന്നത്.ഒരാഴ്ച മുൻപ് വരെ ഇത് 350 രൂപയായിരുന്നു.

    Read More »
  • Kerala

    കൊല്ലത്ത് വന്ദേഭാരത് ട്രെയിനിന് നേരേ കല്ലേറ്

    കൊല്ലം :വന്ദേഭാരത് ട്രെയിനിന് നേരേ കല്ലേറ്. തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിനിൻ്റെ ചില്ലില്‍ വിള്ളല്‍ ഉണ്ടായി. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു. വൈകുന്നേരം 4:05 നു തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് 4:50 ഓടെ കൊല്ലത്തു എത്തുന്ന ട്രെയിൻ ഇരവിപുരം പിന്നിടുമ്ബോഴാണ് കല്ലേറുണ്ടായത്. കൊല്ലത്തെത്തിയ ശേഷം റെയില്‍വേ ഉദ്യോഗസ്ഥർ പരിശോധന നടത്തി. യാത്ര തുടരുന്നതിനു തടസങ്ങളില്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് ട്രെയിൻ മംഗലാപുരത്തേക്ക് യാത്ര തുടർന്നു.

    Read More »
  • Kerala

    വി. മുരളീധരന്‌ സ്വന്തമായി വീടോ വസ്‌തുവോ ഇല്ല, കൈയിലുള്ളത്‌ 1,000 രൂപ

    തിരുവനന്തപുരം: ആറ്റിങ്ങല്‍ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി വി. മുരളീധരനു സ്വന്തമായി വീടോ വസ്‌തുവോ ഇല്ല. കൈയിലുള്ളത്‌ 1000 രൂപയും. നാമനിര്‍ദേശ പത്രികയിലെ സത്യവാങ്‌മൂലത്തിലാണ്‌ സ്വത്തുവിവരങ്ങളുള്ളത്‌. വി. മുരളീധരന്റെ എഫ്‌.ഡി അക്കൗണ്ടില്‍ ശമ്ബളം വന്ന വകയില്‍ 10,44,274 രൂപയുണ്ട്‌. കാറിന്‌ 12 ലക്ഷം രൂപ വിലയുണ്ട്‌. 40,452 രൂപ വിലവരുന്ന ആറുഗ്രാം സ്വര്‍ണ മോതിരവും 1,18,865 രൂപയുടെ ആരോഗ്യ ഇന്‍ഷുറസ്‌ പോളിസിയുണ്ട്‌. 83,437 രൂപ ലോണ്‍ അടയ്‌ക്കാന്‍ ബാക്കിയുണ്ട്‌. ഇതെല്ലാം ചേര്‍ത്ത്‌ 24,04,591 രൂപയുടെ സ്വത്താണുള്ളത്‌. ഭാര്യയുടെ കൈവശം 3,000 രൂപയുണ്ട്‌. മൂന്ന്‌ ബാങ്ക്‌ അക്കൗണ്ടുകളിലായി 20,27,136 രൂപയുണ്ട്‌. 10 ലക്ഷം രൂപയുടെ ലോണുണ്ട്‌. 4,47,467 രൂപയാണു സ്‌ഥിര നിക്ഷേപം. 15.41 ലക്ഷം രൂപ വിലയുള്ള കാറാണുള്ളത്‌. 164 ഗ്രാം സ്വര്‍ണവും ചേര്‍ത്ത്‌ 46,76,824 രൂപയുടെ സ്വത്തും 47,75,000 രൂപ മതിപ്പുവിലയുള്ള വസ്‌തുവുമുണ്ട്‌. സ്വന്തമായി വീടില്ലെന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നു. ,

    Read More »
  • India

    ബിജെപി 250 – 300 സീറ്റുകളിൽ ഒതുങ്ങുമെന്ന് സർവേ; ദക്ഷിണേന്ത്യയിൽ എട്ടുനിലയിൽ പൊട്ടും 

    ന്യൂഡൽഹി: ഇത്തവണ ബിജെപി 300 സീറ്റുകൾക്കുള്ളിൽ ഒതുങ്ങുമെന്ന് സർവേ.ദക്ഷിണേന്ത്യയിൽ പാർട്ടി തകർന്നടിയുമെന്നും റിപ്പോർട്ടിൽ പറയുന്നു. പതിവിന് വിപരീതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ തെക്കേ ഇന്ത്യ കേന്ദ്രീകരിച്ച്‌ മോദി പ്രചരണം നടത്തുന്നതിന് പിന്നിലും ഇതുതന്നെയാണ് കാരണമെന്നാണ് റിപ്പോർട്ട്. 2019 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസിന് ലഭിച്ച 52 സീറ്റുകളില്‍ 26 എണ്ണം ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഈ മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങില്‍ എല്ലാം ചേർന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബിജെപി വിരുദ്ധ പാർട്ടികള്‍ക്ക് ലഭിച്ചത് 71 സീറ്റുകളാണ്.ഇവർ ഇത്തവണയും ദക്ഷിണേന്ത്യ തൂത്തുവാരുമെന്ന അഭ്യൂഹങ്ങളാണ് മോദിയെ അസ്വസ്ഥനാക്കുന്നത്. കഴിഞ്ഞ തവണ കർണാടകത്തില്‍ ആകെയുള്ള 28 സീറ്റുകളില്‍ കോണ്‍ഗ്രസിന് വിജയിക്കാനായത് ഒരെണ്ണത്തില്‍ മാത്രമാണ്. ബിജെപി 26 (സ്വതന്ത്രൻ ഉള്‍പ്പെടെ) സീറ്റുകള്‍ സ്വന്തമാക്കി വൻ മുന്നേറ്റമാണ് സംസ്ഥാനത്തുണ്ടാക്കിയത്.കഴിഞ്ഞ തവണ തെലങ്കാനയിലും കർണാടകത്തിലും കോണ്‍ഗ്രസ് സംസ്ഥാന ഭരണത്തിന് പുറത്തായിരുന്നതിനാല്‍ ഇവിടങ്ങളില്‍ പാർട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാനുമായിരുന്നില്ല. ഇക്കുറി ചിത്രം മാറിയിരിക്കുകയാണ്.കർണാടകത്തില്‍ ബിജെപിയില്‍ നിന്നും തെലങ്കാനയില്‍ ബിആർഎസില്‍ നിന്നും…

    Read More »
Back to top button
error: