ജൂണ്‍ നാലിന് തൃശ്ശൂരില്‍ ഉയർപ്പാണ് സംഭവിക്കാൻ പോകുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
തൃശ്ശൂർ വഴി കേരളത്തിന്റെ ഉയർപ്പ് സംജാതമാകണമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ഇരിങ്ങാലക്കുടയില്‍ എൻ.ഡി.എ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പരിപാടിയിലാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്.
അതിനിടെ നടനും തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി പാടിയ ഭക്തിഗാനം ശ്രദ്ധേയമാകുന്നു. ദുഃഖ വെള്ളിയില്‍ ക്രിസ്തുദേവന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ടുള്ളതാണ് ഗാനം.
‘നന്ദിയാല്‍ പാടുന്നു ദൈവമേ’ എന്ന ക്രിസ്തീയ ഭക്തിഗാനമാണ് സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ വിശ്വാസികള്‍ പങ്കുവെക്കുന്നത്. ദുഃഖവെള്ളിയുമായി ബന്ധപ്പെട്ട് ക്രിസ്തു ദേവന്റെ ത്യാഗത്തെ ഓർമിപ്പിക്കുന്നതാണ് ഗാനത്തിലെ വരികള്‍.
ദൈവപുത്രൻ മൂന്നാം നാളില്‍ ഉയിർത്തെഴുന്നേല്‍ക്കുമ്ബോള്‍ പാപമായ അന്ധകാരം മറഞ്ഞകന്നതും ആ ത്യാഗമനോഭാവത്തിനുമുന്നില്‍ നമിക്കുന്നതുമാണ് ഗാനത്തിന്റെ അവസാന വരികള്‍.
ഫാദർ ഡോ. ജോയല്‍ പണ്ടാരപ്പറമ്ബിലിന്റെ വരികള്‍ക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.