പത്തനംതിട്ട: ഈസ്റ്റർ ആയതോടെ കോഴിയിറച്ചി വില കുതിച്ചുയരുന്നു. ഒരുകിലോ കോഴിയിറച്ചിക്ക് ഇന്നലെ 160 രൂപയായിരുന്നു വില. ഇസ്ലാം മത വിശ്വാസികളുടെ നോമ്പും ക്രൈസ്തവരുടെ ദുഃഖവെള്ളിയും ഉൾപ്പെടെ വന്നിട്ടും കോഴിയിറച്ചി വില മുന്നോട്ടു തന്നെയായിരുന്നു.
ദുഖവെള്ളിക്ക് 140 രൂപയായിരുന്നു ഒരു കിലോ കോഴിയിറച്ചിയുടെ വില.തൊട്ടുപിറ്റേന്ന് അത് 160 രൂപയായി മാറി.
വേനല്‍ക്കാലത്ത് കോഴികള്‍ക്ക് രോഗം വരുന്നത് സാധാരണയായതിനാല്‍ ഫാമുകള്‍ ഉല്‍പ്പാദനം കുറച്ചതാണ് വില വർധനയ്ക്ക് കാരണമായി പറയുന്നത്.കോഴിത്തീറ്റ വില കുത്തനെ ഉയര്‍ന്നതും വിലവര്‍ധനവിന് കാരണമായതായി വ്യാപാരികള്‍ പറയുന്നു.
ബീഫിനും വില വർധിച്ചിട്ടുണ്ട് . ജില്ലയിൽ പലയിടത്തും ഇന്നലെ ഒരു കിലോ പോത്തിറച്ചിക്ക് 380-400 രൂപ നിരക്കിലാണ് കച്ചവടം നടന്നത്.ഒരാഴ്ച മുൻപ് വരെ ഇത് 350 രൂപയായിരുന്നു.