IndiaNEWS

വനിതാ പൊലീസ് തൂങ്ങിമരിച്ച നിലയില്‍

മംഗളൂരു: ക്വാർട്ടേഴ്സില്‍ വനിതാ പൊലീസ് തൂങ്ങിമരിച്ച നിലയില്‍. കർണാടകയിലെ ഉഡുപ്പി ജില്ലയിലാണ് സംഭവം.
കൗപ് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ബഗല്‍കോട്ട് സ്വദേശി കെ.ജ്യോതി(28)യാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ശനിയാഴ്ച രാവിലെ പൊലീസ് ക്വാർട്ടേഴ്സില്‍ എത്തിയ യുവതി തൂങ്ങി മരിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

Signature-ad

കെ.എസ്.ആർ.ടി.സി ജീവനക്കാരനായ ഭർത്താവ് ജോലിക്ക് പോയ ശേഷമാണ് കോണ്‍സ്റ്റബിള്‍ താമസസ്ഥലത്ത് എത്തിയത്. എ.എസ്.പി സിദ്ധലിംഗപ്പ, ഡി.വൈ.എസ്.പി കെ.അരവിന്ദ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: