IndiaNEWS

ബിജെപി 250 – 300 സീറ്റുകളിൽ ഒതുങ്ങുമെന്ന് സർവേ; ദക്ഷിണേന്ത്യയിൽ എട്ടുനിലയിൽ പൊട്ടും 

ന്യൂഡൽഹി: ഇത്തവണ ബിജെപി 300 സീറ്റുകൾക്കുള്ളിൽ ഒതുങ്ങുമെന്ന് സർവേ.ദക്ഷിണേന്ത്യയിൽ പാർട്ടി തകർന്നടിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.

പതിവിന് വിപരീതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ തെക്കേ ഇന്ത്യ കേന്ദ്രീകരിച്ച്‌ മോദി പ്രചരണം നടത്തുന്നതിന് പിന്നിലും ഇതുതന്നെയാണ് കാരണമെന്നാണ് റിപ്പോർട്ട്.

2019 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസിന് ലഭിച്ച 52 സീറ്റുകളില്‍ 26 എണ്ണം ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഈ മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങില്‍ എല്ലാം ചേർന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബിജെപി വിരുദ്ധ പാർട്ടികള്‍ക്ക് ലഭിച്ചത് 71 സീറ്റുകളാണ്.ഇവർ ഇത്തവണയും ദക്ഷിണേന്ത്യ തൂത്തുവാരുമെന്ന അഭ്യൂഹങ്ങളാണ് മോദിയെ അസ്വസ്ഥനാക്കുന്നത്.

Signature-ad

കഴിഞ്ഞ തവണ കർണാടകത്തില്‍ ആകെയുള്ള 28 സീറ്റുകളില്‍ കോണ്‍ഗ്രസിന് വിജയിക്കാനായത് ഒരെണ്ണത്തില്‍ മാത്രമാണ്. ബിജെപി 26 (സ്വതന്ത്രൻ ഉള്‍പ്പെടെ) സീറ്റുകള്‍ സ്വന്തമാക്കി വൻ മുന്നേറ്റമാണ് സംസ്ഥാനത്തുണ്ടാക്കിയത്.കഴിഞ്ഞ തവണ തെലങ്കാനയിലും കർണാടകത്തിലും കോണ്‍ഗ്രസ് സംസ്ഥാന ഭരണത്തിന് പുറത്തായിരുന്നതിനാല്‍ ഇവിടങ്ങളില്‍ പാർട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാനുമായിരുന്നില്ല. ഇക്കുറി ചിത്രം മാറിയിരിക്കുകയാണ്.കർണാടകത്തില്‍ ബിജെപിയില്‍ നിന്നും തെലങ്കാനയില്‍ ബിആർഎസില്‍ നിന്നും കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തു.ഇക്കുറി അധികാരത്തില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ് ഇവിടങ്ങളിൽ വൻ മുന്നേറ്റം നടത്തുമെന്നാണ് സർവമാന സർവേകളും പ്രവചിക്കുന്നത്.

തെലങ്കാനയില്‍ ആകെയുള്ള 17 സീറ്റ് കോണ്‍ഗ്രസ് മുന്നിടത്താണ് കഴിഞ്ഞ തവണ വിജയിച്ചത്. അന്ന് അധികാരത്തില്‍ ഉണ്ടായിരുന്ന ബിആർസ് 9 സീറ്റുകള്‍ നേടിയപ്പോള്‍ കേന്ദ്ര ഭരണം കയ്യാളിയ ബിജെപി ഒരു സീറ്റും നേടിയിരുന്നു.അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മും ഒരു സീറ്റ് നേടി.

തമിഴ്നാട്ടിലെ 38 സീറ്റുകളില്‍ കഴിഞ്ഞ തവണ ബിജെപിക്ക് നിലം തൊടാനായില്ല. 38ല്‍ 37 സീറ്റും യുപിഎയ്ക്കു ലഭിച്ചു. ഡിഎംകെ 23, കോണ്‍ഗ്രസ് 8, സിപിഎം 2, സിപിഐ 2, മുസ്ലിം ലീഗ് 1, വിസികെ 1 ബിജെപി വിരുദ്ധ സഖ്യം നേടിയപ്പോള്‍ പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെ ശേഷിക്കുന്ന ഒരു സീറ്റിലും വിജയിച്ചു.

കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായിട്ടില്ലെങ്കിലും തുടർച്ചയായി ലഭിക്കുന്ന വോട്ടു വർധനനവ് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ സംസ്ഥാനത്ത് യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ പരസ്പര്യം ഏറ്റുമുട്ടുന്നുണ്ടെങ്കിലും ആര്യ ജയിച്ചാലും അത് ദേശീയ തലത്തില്‍ വിലയിരുത്തുന്നത് ബിജെപി വിരുദ്ധ ‘ഇൻഡ്യ’ മുന്നണിയുടെ അക്കൗണ്ടിലേക്കാണ്.

 പതിപക്ഷ പാർട്ടികള്‍ ദക്ഷിണേന്ത്യയില്‍ നിന്നും നൂറിന് മുകളില്‍ സീറ്റുകള്‍ നേടുമെന്നാണ് വിലയിരുത്തലുകള്‍.വടക്കു കിഴക്കൻ മേഖല മണിപ്പൂർ കലാപത്തിൻ്റെയും പൗരത്വ നിയമത്തിൻ്റെയും പാശ്ചാത്തലത്തില്‍ ബിജെപിക്ക് അനുകൂലമാകുമോ എന്നതും സംശയമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലെ പോലെ തിരിച്ചടി നേരിട്ടാല്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നിലനിർത്തുക ബിജെപിക്ക് തിരിച്ചടിയാവും.

Back to top button
error: