KeralaNEWS

കൊല്ലത്ത് വന്ദേഭാരത് ട്രെയിനിന് നേരേ കല്ലേറ്

കൊല്ലം :വന്ദേഭാരത് ട്രെയിനിന് നേരേ കല്ലേറ്. തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്.

കല്ലേറില്‍ ട്രെയിനിൻ്റെ ചില്ലില്‍ വിള്ളല്‍ ഉണ്ടായി. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.

Signature-ad

വൈകുന്നേരം 4:05 നു തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് 4:50 ഓടെ കൊല്ലത്തു എത്തുന്ന ട്രെയിൻ ഇരവിപുരം പിന്നിടുമ്ബോഴാണ് കല്ലേറുണ്ടായത്. കൊല്ലത്തെത്തിയ ശേഷം റെയില്‍വേ ഉദ്യോഗസ്ഥർ പരിശോധന നടത്തി. യാത്ര തുടരുന്നതിനു തടസങ്ങളില്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് ട്രെയിൻ മംഗലാപുരത്തേക്ക് യാത്ര തുടർന്നു.

Back to top button
error: