KeralaNEWS

റോഡിൽ പൊലിയേണ്ടിയിരുന്ന നൂറ് കണക്കിന് ജീവനുകളുടെ രക്ഷകൻ: നാടിനെ കണ്ണീരിലാഴ്ത്തി നിസ്സാർ പാമ്പാടി വിടവാങ്ങി

    വാഹനാപകടങ്ങളിൽ നിരത്തിൽ പൊലിയേണ്ടിയിരുന്ന നൂറ് കണക്കിന് പ്രാണനുകളുടെ രക്ഷകൻ നാടിനെ കണ്ണീരിലാഴ്ത്തി  വിടവാങ്ങി. നിസ്സാർ പാമ്പാടി എന്ന സന്നദ്ധ പ്രവർത്തകനും പകരം വയ്ക്കാൻ വ്യക്തികൾ ചുരുക്കമായിരിക്കും.  നിസ്സാറിൻ്റെ സമയോചിതമായ ഇടപെടൽ മൂലം മരണത്തിൻ്റെ മുന്നിൽ നിന്ന് ജീവിതത്തിലേയ്ക്ക് തിരികെ വന്നവർ അനവധിയാണ്.

പ്രളയകാലത്തും നിസ്സാറിൻ്റെ പ്രവർത്തനങ്ങൾ എടുത്ത് പറയേണ്ടതാണ്.

Signature-ad

ഹൃദയ സംബന്ധമായ അസുഖം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്.
49 വയസായിരുന്നു. സംസ്ക്കാരം ഇന്ന് 3 ന്  കോട്ടയം പാമ്പാടി ജുമാ മസ്ജിദിൽ.

കോട്ടയം – കുമളി റോഡിൽ എത്  വാഹനാപകടം ഉണ്ടാകുമ്പോഴും  സ്വന്തം വാഹനം ആംബുലൻസ് ആക്കി അപകടത്തിൽപ്പെട്ടവരെ  ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്ന രക്ഷാ പ്രവർത്തകൻ ആയിരുന്നു നിസ്സാർ.

സ്വന്തം വാഹനം പോലും രക്ഷാപ്രവർത്തനത്തിന് ഉതകും വിധം സംവിധാനം ചെയ്തായിരുന്നു നിസ്സാർ അപകടസ്ഥലങ്ങളിൽ രക്ഷകനായി എത്തിയിരുന്നത്.

ഭാര്യ: ഷംല , മക്കൾ: ഇർഫാൻ,ഹുദാ ഫാത്തിമ, മിർസാൻ

Back to top button
error: