Month: March 2024

  • Crime

    കുണ്ടറയില്‍ ഭാര്യയെയും രണ്ട് മക്കളെയും വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

    കൊല്ലം: കുണ്ടറ ഇടവട്ടത്ത് ഭാര്യയെയും രണ്ട് മക്കളെയും വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷയും ആറ് ലക്ഷം രൂപ പിഴയും ശിക്ഷ. മണ്‍ട്രോതുരുത്ത് പെരുങ്ങാലം സ്വദേശി അജി എന്ന എഡ്വേര്‍ഡ്‌സിനെയാണ് കൊല്ലം നാലാം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2021 മേയ് 11ന് കുണ്ടറ കേരളപുരം ഇടവട്ടത്തെ വീട്ടില്‍ വച്ച് ഭാര്യ വര്‍ഷ , മക്കളായ 2 വയസുള്ള അലന്‍ , മൂന്നു മാസം പ്രായമുളള ആരവ് എന്നിവരെ കൊലപെടുത്തിയ കേസിലാണ് ശിക്ഷിച്ചത്. വര്‍ഷയുടെ ഭര്‍ത്താവ് എഡ്വേര്‍ഡ് വിഷം കുത്തിവച്ചാണ് കൊലപാതകം നടത്തിയത് എന്ന് കണ്ടെത്തി. വിധിച്ച മൂന്ന് ജീവപര്യന്തം ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ഒരു കേസില്‍ രണ്ട് ലക്ഷം രൂപ വച്ച് ആറ് ലക്ഷം രൂപയും പിഴയായി നല്‍കണം. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണം. അഞ്ച് വയസുണ്ടായിരുന്ന മൂത്തമകള്‍ക്ക് മരുന്ന് കുത്തിവച്ചിരുന്നില്ല. കൊലപാതകം നേരില്‍ കണ്ട മകളുടെ മൊഴി കേസില്‍ നിര്‍ണായകമായി. 28 തൊണ്ടി…

    Read More »
  • Crime

    ശുചിമുറിയില്‍ ചാരായം വാറ്റി വില്‍പ്പന; യുവാവ് അറസ്റ്റില്‍

    ഇടുക്കി: കമ്പംമേട്ടില്‍ ശുചിമുറിയില്‍ ചാരായം വാറ്റി വില്‍പ്പന നടത്തിയിരുന്ന ആള്‍ പിടിയില്‍. അച്ചക്കട മന്ത്രക്കൊടിയില്‍ ദിലീപ് കുമാര്‍ ആണ് പിടിയിലായത്. ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തതായി എക്സൈസ് ഇന്‍സ്പെക്ടര്‍ കെ വിനോദ് അറിയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ഉടുമ്പന്‍ചോല എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. കമ്പംമേട്ടില്‍ അനധികൃതമായി വാറ്റുകേന്ദ്രം പ്രവര്‍ത്തിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വാറ്റുകേന്ദ്രം തേടിയിറങ്ങിയ ഉദ്യോഗസ്ഥരെത്തിയത് ദിലീപിന്റെ ശുചിമുറിയിലാണ്. അവിടെ നിന്നും അനധികൃതമായി സൂക്ഷിച്ച അഞ്ചു ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.    

    Read More »
  • India

    പാസ്വേഡ് കൈമാറാതെ കെജ്രിവാള്‍; ഐഫോണിലെ വിവരങ്ങള്‍ ലഭിക്കാന്‍ ആപ്പിളിനെ സമീപിച്ച് ED

    ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഐഫോണിലെ വിവരങ്ങള്‍ ലഭിക്കുന്നതിന് ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന്റെ സഹായംതേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അധികൃതര്‍. പിടിച്ചെടുത്ത നാല് മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവയില്‍നിന്ന് കെജ്രിവാളിനെതിരായ ഇലക്ട്രോണിക് തെളിവുകളൊന്നും കണ്ടെടുക്കാന്‍ ഇ.ഡിക്ക് സാധിക്കാത്ത സാഹചര്യത്തിലാണിത്. അറസ്റ്റിലായ ദിവസംതന്നെ കെജ്രിവാള്‍ ഫോണ്‍ ഓഫ് ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. പാസ്വേഡ് ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ആംആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും സഖ്യ നീക്കങ്ങളുമടക്കം ചോരുമെന്ന സംശയംകൊണ്ടാണ് പാസ്വേഡ് കൈമാറാന്‍ കെജ്രിവാള്‍ തയ്യാറാകാത്തത് എന്നാണ് വിവരം. ചോദ്യംചെയ്യലിനിടെ അദ്ദേഹം ഇക്കാര്യം ഇ.ഡി ഉദ്യോഗസ്ഥരോട് പറഞ്ഞതായും ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരങ്ങള്‍ ലഭിക്കാന്‍ ആപ്പിള്‍ അധികൃതരുമായി ഇ.ഡി ബന്ധപ്പെട്ടുവെങ്കിലും പാസ്വേഡ് ഇല്ലാതെ വിവരങ്ങളൊന്നും ലഭ്യമാകില്ല എന്ന മറുപടിയാണ് കിട്ടിയത് എന്നാണ് സൂചന. ഒരു വര്‍ഷം മുമ്പുമുതല്‍ ഉപയോഗിച്ചു തുടങ്ങിയ ഫോണാണ് തന്റെ പക്കലുള്ളതെന്നും 2020 – 21 കാലത്ത് മദ്യനയം രൂപവത്കരിച്ച സമയത്തെ വിവരങ്ങള്‍ ഫോണില്‍ ഇല്ലെന്നുമാണ്…

    Read More »
  • NEWS

    കുരിശെന്ന് വെച്ചാലെന്താണ്…? കുവൈറ്റിൽ നിന്നൊരു ഈസ്റ്റർ ഗാനം

    ക്രിസ്‌തീയ ആത്മീയതയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്ന കുട്ടികളും അവർക്കുള്ള മുതിർന്നവരുടെ മറുപടിയുമായി ഒരു ഈസ്റ്റർ ഗാനം. കുവൈറ്റിലെ അബ്ബാസിയായിലെ ഏതാനും സംഗീതാസ്വാദകരുടെ സൗഹൃദക്കൂട്ടമാണ് ഈ വീഡിയോ ഗാനത്തിന് പിന്നിൽ. ‘കുരിശും പ്രതീക്ഷയും’ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് നാല് വ്യത്യസ്‌ത ഭാഗങ്ങളുണ്ട്. കുരിശെന്ന് വെച്ചാലെന്താണെന്ന് ചോദിക്കുന്ന കുട്ടികളും അവർക്ക് മറുപടി പറയുന്ന മുതിർന്നവരുമാണ് ഗാനത്തിന്റെ ആദ്യഭാഗത്ത്. കുഞ്ഞുകുട്ടികൾ മുതൽ കൗമാരക്കാർ വരെയുള്ളവരും മുതിർന്നവരുമായി മുപ്പതിൽപ്പരം ഗായകരുടെ പങ്കാളിത്തമുണ്ട് ഈ മൂന്നേകാൽ മിനിറ്റ് ഈസ്റ്റർ ഗാനത്തിന്. ‘തിരുഹൃദയം’ എന്നു വെച്ചാലെന്താണെന്ന് ചോദിച്ച് പാടുന്ന കുട്ടികളോടുള്ള മറുപടിയാണ് ഗാനത്തിന്റെ രണ്ടാം ഭാഗത്ത്. ഓരോ ഭാഗത്തിനും വെവ്വേറെ ട്യൂണുകൾ. വ്യത്യസ്‌ത പ്രായത്തിൽപ്പെടുന്ന കുട്ടികളാണ് ഓരോ ഗാനഭാഗത്തും. സത്യം കൊണ്ട് സ്വാതന്ത്രരാവുക എന്നാൽ എന്താണെന്ന് സീനിയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾ ചോദിച്ച് പാടുന്നു. അവർക്കുള്ള മറുപടിക്ക് ശേഷം കർമ്മനിരതരാവുന്ന കുട്ടികളെയാണ് ഗാനരംഗത്ത് കാണുക. സുനിൽ കെ ചെറിയാനാണ് രചനയും സംഗീതവും. ലീന സോബൻ ഏകോപനം. ജിഷ ഡേവിസ് നൃത്തസംവിധാനം. അനൂപ്…

    Read More »
  • Crime

    ”ക്ഷമിക്കണം ചേച്ചീ, ഞാന്‍ പോകുന്നു”… പീഡനവിവരം വീട്ടിലറിയിച്ച പെണ്‍കുട്ടി ജീവനൊടുക്കി

    വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ ലൈംഗികപീഡനത്തിന് ഇരയായെന്നു കുടുംബത്തെ അറിയിച്ച പതിനേഴുകാരിയായ വിദ്യാര്‍ഥിനി കോളജ് കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കി. മരിക്കുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പ് പെണ്‍കുട്ടി കുടുംബത്തെ തനിക്കുണ്ടായ ദുരനുഭവം അറിയിച്ചിരുന്നു. കോളജില്‍ ലൈംഗികപീഡനത്തിന് ഇരയായെന്നും പീഡിപ്പിച്ചവര്‍ ഫോട്ടോ എടുത്തുവെന്നും പെണ്‍കുട്ടി അറിയിച്ചു. ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കോളജ് അധികൃതര്‍ക്കോ പൊലീസിനോ പരാതി നല്‍കാന്‍ കഴിയുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. കോളജില്‍ മറ്റു പെണ്‍കുട്ടികളും ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു സഹോദരിക്കുള്ള സന്ദേശത്തില്‍ പെണ്‍കുട്ടി വ്യക്തമാക്കി. ‘ക്ഷമിക്കണം ചേച്ചി, എനിക്കു പോകണം’ എന്നു സന്ദേശം അവസാനിപ്പിച്ച ശേഷമാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. വിശാഖപട്ടണത്തെ പോളിടെക്നിക്കിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്നു കോളജില്‍നിന്ന് വ്യാഴാഴ്ച രാത്രി 10 മണിക്കു വീട്ടില്‍ അറിയിച്ചു. ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നതോടെ കുടുംബം പൊലീസിനെ വിവരം അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 12.50ന് കുടുംബത്തോടു പ്രതികരിച്ച പെണ്‍കുട്ടി ആരും വിഷമിക്കേണ്ടെന്ന് പറഞ്ഞു. എന്തുകൊണ്ടാണ് ഞാന്‍ പോകുന്നതെന്നു പറയാന്‍ കഴിയില്ല. പറഞ്ഞാലും നിങ്ങള്‍ക്കു മനസിലാകില്ല. എന്നെക്കുറിച്ചു മറന്നേക്കൂ.…

    Read More »
  • LIFE

    ”പ്രണയവും നാണവും എന്റെ മുഖത്ത് വരില്ല; ഒരു പെണ്ണിനെ പോലെ നടക്കൂ എന്ന് വരെ പറഞ്ഞവരുണ്ട് !”

    പൃഥ്വിരാജ് നായകനായെത്തിയ സത്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച നടിയാണ് പ്രിയാമണി. തെന്നിന്ത്യയില്‍ മാത്രമല്ല ഇന്ന് ഹിന്ദിയിലും പ്രിയാമണി അഭിനയിക്കുന്നുണ്ട്. ഏറ്റവും പുതിയ ഹിന്ദി ചിത്രമായ മൈദാന്റെ പ്രമോഷനിലാണ് പ്രിയാമണി. അജയ് ദേവ്ഗണിനൊപ്പമാണ് പ്രിയാമണി അഭിനയിക്കുന്നത്. മലയാളത്തില്‍ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്, തിരക്കഥ, പുതിയ മുഖം, ഗ്രാന്‍ഡ് മാസ്റ്റര്‍, നേര് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രിയാമണിയുടെ കഥാപാത്രങ്ങളെല്ലാം തന്നെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പരുത്തി വീരനാണ് പ്രിയാമണിക്ക് നടിയെന്ന രീതിയില്‍ അംഗീകാരങ്ങള്‍ നേടിക്കൊടുത്ത ചിത്രം. ഇപ്പോള്‍ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രണയവും നാണവും സ്‌ക്രീനില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് താരം പറയുന്ന വാക്കുകള്‍ വൈറല്‍ ആവുകയാണ്. തനിക്ക് നാണം അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നും സംവിധായകന്‍ ഭാരതിരാജ തന്നോട് പ്രണയ രംഗങ്ങളില്‍ ഒരു സ്ത്രീയെ പോലെ നടന്ന് വരണമെന്ന് പറഞ്ഞിരുന്നതായും പ്രിയാമണി പറയുന്നു. ‘എനിക്ക് പൊതുവെ നാണം അവതരിപ്പിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. എപ്പോഴും ധൈര്യമുള്ള, പറയാനുള്ള കാര്യങ്ങള്‍ പറയുന്ന പോലത്തെ കഥാപാത്രങ്ങള്‍…

    Read More »
  • NEWS

    ”ഷുക്കൂറിന്റെ ജീവിത കഥയല്ല ആടുജീവിതം. അത് എന്റെ നോവല്‍, നോവല്‍, നോവല്‍”… വിവാദത്തില്‍ വിശദീകരണവുമായി ബെന്യാമിന്‍

    ആടുജീവിതം തന്റെ നോവല്‍ മാത്രമാണെന്നും അതില്‍ അനേകം പേരുടെ പലവിധ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും എഴുത്തുകാരന്‍ ബെന്യാമിന്‍. ആടുജീവിതം സിനിമ പുറത്തിറങ്ങിയതോടെ ആടുമായി നോവലിലെ നായകന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് നോവലിസ്റ്റായ ബെന്യാമിന്‍ വിശദീകരണവുമായെത്തിയത്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സിനിമ ഇറങ്ങിയ പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടി പറയുന്നുവെന്ന് പറഞ്ഞ് ഫേസ്ബുക്കിലാണ് വിശദീകരണം നല്‍കിയത്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി ഷുക്കൂര്‍ പ്രവാസ ജീവിതത്തില്‍ അനുഭവിച്ച കാര്യങ്ങളാണ് നോവലിന് അടിസ്ഥാനമായതെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. നോവലിലെ നായകന്‍ ആടുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കാര്യം ചില മാധ്യമങ്ങളടക്കം അദ്ദേഹത്തോട് ചോദിച്ചത് വിവാദമായിരുന്നു. ആടുജീവിതം സിനിമക്കായി ഈ രംഗം ഷൂട്ട് ചെയ്തതായി ബെന്യാമിനും ഇല്ലെന്ന് സംവിധായകന്‍ ബ്ലെസിയും പറഞ്ഞതായും വാര്‍ത്തകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ബെന്യാമിന്റെ വിശദീകരണം. ‘എന്റെ കഥയിലെ നായകന്‍ നജീബാണ്. ഷുക്കൂര്‍ അല്ല. അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതില്‍ പലരുടെ, പലവിധ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 30% ലും…

    Read More »
  • India

    ‘കൊള്ളക്കാരുടെ സമ്മേളനം’; ഇന്ത്യ മുന്നണി മഹാറാലിയെ പരിഹസിച്ച് ബിജെപി

    ന്യൂഡല്‍ഹി: ഇന്ത്യ മുന്നണിയുടെ മഹാറാലിയെ പരിഹസിച്ച് ബിജെപി. കൊള്ളക്കാരുടെ സമ്മേളനം എന്ന പരിഹാസ പോസ്റ്ററാണ് ബിജെപി പുറത്തിറക്കിയത്. ഭ്രഷ്ടാചാര്‍ ബചാവോ ആന്ദോളന്‍ എന്നാണ് പോസ്റ്ററില്‍ കുറിച്ചിട്ടുള്ളത്. ലാലു പ്രസാദ് യാദവിനേയും സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കൊള്ള നടത്തിയതിന്റെ പേരില്‍ ജയിലില്‍ അടയ്ക്കുമെന്ന് അരവിന്ദ് കെജരിവാള്‍ പറയാറുണ്ടായിരുന്നു. ഇപ്പോള്‍ കെജരിവാള്‍ ജയിലിലാണ്. എന്നാല്‍ കോടതിയില്‍ നിന്നുപോലും ആശ്വാസം കിട്ടിയില്ല. ഇതേത്തുടര്‍ന്ന് കെജരിവാള്‍ ഇപ്പോള്‍, ലാലു പ്രസാദ് യാദവ്, അഖിലേഷ് യാദവ്, രാഹുല്‍ ഗാന്ധി എന്നിവരില്‍ നിന്ന് തന്നെ പിന്തുണ തേടുകയാണ്. ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല പരിഹസിച്ചു. ലോക് തന്ത്ര ബചാവോ ( ജനാധിപത്യത്തെ രക്ഷിക്കൂ) എന്ന മുദ്രാവാക്യവുമായിട്ടാണ് ഇന്ത്യാ മുന്നണി ഡല്‍ഹി രാംലീല മൈതാനിയില്‍ ഇന്ന് മഹാറാലി സംഘടിപ്പിച്ചിട്ടുള്ളത്.  

    Read More »
  • Crime

    ”ഇറങ്ങിവാടീ”!!! കാര്‍ കുറുകെയിട്ട് ആക്രോശിച്ച് ഹാഷിം, പകച്ച് അനുജ; കാര്‍ പാഞ്ഞത് അമിതവേഗത്തില്‍

    പത്തനംതിട്ട: പട്ടാഴിമുക്കില്‍ കാര്‍ ലോറിയിലേക്ക് മനഃപൂര്‍വം ഇടിച്ചു കയറ്റിയതാണെന്ന് സ്ഥിരീകരിച്ച് മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ്. കാര്‍ അമിത വേഗത്തിലായിരുന്നു എന്നും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച അനുജയും ഹാഷിമും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. ലോറിയില്‍ നിയമവിരുദ്ധമായി ഘടിപ്പിച്ച ക്രാഷ് ബാരിയര്‍ അപകടത്തിന്റെ ആഘാതം കൂട്ടി. അമിത വേഗത്തിലെത്തിയ കാര്‍ തെറ്റായ ദിശയിലാണ് ഇടിച്ചു കയറ്റിയത്. ബ്രേക്ക് ഉപയോഗിച്ചിരുന്നില്ല. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് കൈമാറും. കെപി റോഡില്‍ ഏഴംകുളം പട്ടാഴിമുക്കില്‍ വ്യാഴാഴ്ച രാത്രിയിലുണ്ടായ അപകടത്തിലാണ് തുമ്പമണ്‍ നോര്‍ത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടില്‍ അനുജ രവീന്ദ്രന്‍(37), സ്വകാര്യ ബസ് ഡ്രൈവര്‍ ചാരുംമൂട് ഹാഷിം വില്ലയില്‍ ഹാഷിം(31) എന്നിവര്‍ മരിച്ചത്. അപകടം മനഃപൂര്‍വം സൃഷ്ടിച്ചതാണോയെന്ന സംശയത്തിനാണ് ആര്‍ടിഒ റിപ്പോര്‍ട്ടോടെ കൃത്യത വന്നിരിക്കുന്നത്. അനുജ ഉള്‍പ്പെടെ അധ്യാപകര്‍ സ്‌കൂളില്‍നിന്നു തിരുവനന്തപുരത്തേക്കു വിനോദയാത്രയ്ക്കു പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. നൂറനാട് മറ്റപ്പള്ളിയിലുള്ള കുടുംബ വീട്ടില്‍ താമസിച്ചാണ്…

    Read More »
  • India

    റഷ്യയില്‍ കുടുങ്ങിയ മലയാളി യുവാവ് തിരിച്ചെത്തി; ചോദ്യംചെയ്യലിന്‌ശേഷം കേരളത്തില്‍ എത്തിക്കുമെന്ന് സിബിഐ

    ന്യൂഡല്‍ഹി: റഷ്യയില്‍ കുടുങ്ങിയ മലയാളി യുവാവ് പൂവാര്‍ പൊഴിയൂര്‍ കല്ലി സ്വദേശി ഡേവിഡ് മുത്തപ്പന്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ഇന്ന് രാവിലെയാണ് ഡേവിഡ് ഡല്‍ഹിയിലെത്തിയത്. ഇന്ത്യന്‍ എംബസി താല്‍ക്കാലിക യാത്രാ രേഖ നല്‍കിയതോടെയാണ് മടക്കം സാധ്യമായത്. റഷ്യയുക്രെയ്ന്‍ യുദ്ധത്തില്‍ ഡേവിഡിന് പരുക്ക് പറ്റിയിരുന്നു. വ്യാജ റിക്രൂട്ട് ഏജന്‍സിയുടെ ചതിയില്‍ പെട്ടാണ് ഡേവിഡ് റഷ്യയിലെത്തുന്നത്. മൊഴി രേഖപ്പെടുത്തിയ ശേഷം ഡേവിഡിനെ കേരളത്തിലെത്തിക്കുമെന്ന് സി.ബി.ഐ ബന്ധുക്കളെ അറിയിച്ചു. മോസ്‌കോയിലെ പള്ളി വികാരിയുടെ സംരക്ഷണയില്‍ ആണ് ഡേവിഡ് കഴിഞ്ഞിരുന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ 1.60 ലക്ഷം രൂപ മാസ വേതനത്തില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് കഴിഞ്ഞ ഒക്ടോബര്‍ അവസാന വാരം ഒാണ്‍ലൈന്‍ വഴി പരിചയപ്പെട്ട ഡല്‍ഹിയിലെ ഏജന്റ് മൂന്നരലക്ഷം രൂപ കൈപ്പറ്റിയ ശേഷം ഡേവിഡിനെ റഷ്യയില്‍ എത്തിച്ചത്. റഷ്യന്‍ പൗരത്വമുള്ള മലയാളിയായ അലക്‌സ് ആണ് വിമാനത്താവളത്തില്‍ നിന്നു ഡേവിഡിനെ പട്ടാള ക്യാംപില്‍ എത്തിച്ചത്. ക്യാംപില്‍ എത്തിയപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ പാസ്‌പോര്‍ട്ടും യാത്രാ രേഖകളും വാങ്ങി. പത്ത് ദിവസത്തെ…

    Read More »
Back to top button
error: