KeralaNEWS

വി. മുരളീധരന്‌ സ്വന്തമായി വീടോ വസ്‌തുവോ ഇല്ല, കൈയിലുള്ളത്‌ 1,000 രൂപ

തിരുവനന്തപുരം: ആറ്റിങ്ങല്‍ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി വി. മുരളീധരനു സ്വന്തമായി വീടോ വസ്‌തുവോ ഇല്ല. കൈയിലുള്ളത്‌ 1000 രൂപയും.

നാമനിര്‍ദേശ പത്രികയിലെ സത്യവാങ്‌മൂലത്തിലാണ്‌ സ്വത്തുവിവരങ്ങളുള്ളത്‌.
വി. മുരളീധരന്റെ എഫ്‌.ഡി അക്കൗണ്ടില്‍ ശമ്ബളം വന്ന വകയില്‍ 10,44,274 രൂപയുണ്ട്‌. കാറിന്‌ 12 ലക്ഷം രൂപ വിലയുണ്ട്‌. 40,452 രൂപ വിലവരുന്ന ആറുഗ്രാം സ്വര്‍ണ മോതിരവും 1,18,865 രൂപയുടെ ആരോഗ്യ ഇന്‍ഷുറസ്‌ പോളിസിയുണ്ട്‌. 83,437 രൂപ ലോണ്‍ അടയ്‌ക്കാന്‍ ബാക്കിയുണ്ട്‌. ഇതെല്ലാം ചേര്‍ത്ത്‌ 24,04,591 രൂപയുടെ സ്വത്താണുള്ളത്‌.

ഭാര്യയുടെ കൈവശം 3,000 രൂപയുണ്ട്‌. മൂന്ന്‌ ബാങ്ക്‌ അക്കൗണ്ടുകളിലായി 20,27,136 രൂപയുണ്ട്‌. 10 ലക്ഷം രൂപയുടെ ലോണുണ്ട്‌.
4,47,467 രൂപയാണു സ്‌ഥിര നിക്ഷേപം. 15.41 ലക്ഷം രൂപ വിലയുള്ള കാറാണുള്ളത്‌. 164 ഗ്രാം സ്വര്‍ണവും ചേര്‍ത്ത്‌ 46,76,824 രൂപയുടെ സ്വത്തും 47,75,000 രൂപ മതിപ്പുവിലയുള്ള വസ്‌തുവുമുണ്ട്‌. സ്വന്തമായി വീടില്ലെന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നു. ,

Back to top button
error: