Month: March 2024
-
Kerala
കിണറ്റില്‍ വീണ ആട്ടിന്‍ കുട്ടിയെ രക്ഷിക്കാനിറങ്ങിയ ആള്‍ മുങ്ങി മരിച്ചു
തൃശൂർ: എടത്തിരുത്തിയില്‍ കിണറ്റില്‍ വീണ ആട്ടിന്‍ കുട്ടിയെ രക്ഷിക്കാന്‍ ഇറങ്ങിയ ആള്‍ മുങ്ങി മരിച്ചു. കുട്ടമംഗലം സ്വദേശി പോക്കാക്കില്ലത്ത് വീട്ടില്‍ അബ്ദുല്‍ റഷീദ്(48) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറു മണിയോടെ പെരിങ്ങോട്ടുകര കരുവാങ്കുളത്തുള്ള ബന്ധുവിന്റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം.നോമ്പ് തുറക്കാനെത്തിയതായിരുന്നു റഷീദ്. ആട്ടിന്‍കുട്ടി കിണറ്റില്‍ വീണതിനെ തുടര്‍ന്ന് രക്ഷിക്കാനായി കിണറ്റില്‍ ഇറങ്ങിയ റഷീദ് വെള്ളത്തിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പറയുന്നു. ഫയര്‍ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്ത്.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Read More » -
Kerala
വയനാട്ടില്‍ കെ. സുരേന്ദ്രൻ, എറണാകുളത്ത് കെ.എസ് രാധാകൃഷ്ണൻ; അഞ്ചാം സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് ബിജെപി
ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അഞ്ചാം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി.111 പേരടങ്ങുന്ന സ്ഥാനാർഥി പട്ടികയാണ് പ്രഖ്യാപിച്ചത്. വയനാട്ടില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കും. ആലത്തൂരില്‍ ഡോ.ടി.എൻ. സരസു, എറണാകുളത്ത് ഡോ. കെഎസ് രാധാകൃഷ്ണൻ, കൊല്ലത്ത് ജി. കൃഷ്ണകുമാർ എന്നിവരും മത്സരിക്കും. അതേസമയം ബിജെപി പുതിയ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെ സോഷ്യൽ മീഡിയ അത് ആഘോഷവൂമാക്കി.ഒരിക്കൽക്കൂടി സുരേന്ദ്രനെ ബലിയാടാക്കി എന്നാണ് കൂടുതൽ വിമർശനം.മത്സരത്തില്ലെന്ന് അറിയിച്ചിട്ടും സ്ഥാനാർത്ഥിയാക്കിയത് സുരേന്ദ്രനെ ഒതൂക്കാനാണെന്നും ചിലർ അഭിപ്രായപ്പെടുന്നു.
Read More » -
Kerala
കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറു വയസുകാരിക്ക് ദാരുണാന്ത്യം; സംഭവം ഇടുക്കിയിൽ
ഇടുക്കി: ചേറ്റുകുഴിയില്‍ കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറു വയസുകാരിക്ക് ദാരുണാന്ത്യം. കമ്ബംമെട്ട് കാട്ടേഴത്ത് എബിയുടെ മകള്‍ ആമിയാണ് മരിച്ചത്. മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങി വരികയായിരുന്ന സംഘം സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ എബിയുടെ നില ഗുരുതരമാണ്. അച്ഛൻ തങ്കച്ചൻ, അമ്മ മോളി, ഭാര്യ അമ്മു, മൂന്ന് വയസുളള കുട്ടി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്.
Read More » -
Sports
ജയിച്ച് തുടങ്ങി സഞ്ജുവിന്റെ രാജസ്ഥാൻ; വിജയം 20 റൺസിന്
ജയ്പൂർ :ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 20 റണ്‍സിന്റെ വിജയം നേടി രാജസ്ഥാന്‍ റോയല്‍സ്. 194 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ലക്നൗവിന് നിശ്ചിത ഓവറിൽ 173/6 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ലക്നൗവിനായി 41 പന്തില്‍ 64 റണ്‍സുമായി നിക്കോളസ് പൂരന്‍ പൊരുതി നോക്കിയപ്പോള്‍ കെഎല്‍ രാഹുല്‍ 58 റണ്‍സ് നേടി പുറത്തായി.രാഹുല്‍ 44 പന്തില്‍ നിന്നാണ് 58 റണ്‍സ് നേടിയത്. നേരത്തെ രാജസ്ഥാൻ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 193 റണ്‍സ് നേടിയിരുന്നു.52 പന്തില്‍ നിന്ന് 82 റണ്‍സ് അടിച്ചെടുത്ത സഞ്ജു സാംസണാണ് ടോപ് സ്കോറർ. ആറ് കൂറ്റൻ സിക്സറുകളാണ് മലയാളി താരം പറത്തിയത്. മൂന്ന് ഫോറുകളും ഇന്നിങ്സില്‍ പിറന്നു.33 പന്തില്‍ നിന്നാണ് സഞ്ജുവിന്റെ 21ാമത്തെ ഐപിഎല്‍ അർധസെഞ്ചുറി പിറന്നത്.
Read More » -
Sports
52 പന്തില്‍ നിന്ന് 82 റണ്‍സുമായി സഞ്ജു; രാജസ്ഥാൻ 20 ഓവറിൽ 193 /4
ജയ്പൂർ: ഐപിഎല്‍ 2024 സീസണില്‍ തുടക്കം ഗംഭീരമാക്കി മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്‍. 52 പന്തില്‍ നിന്ന് 82 റണ്‍സാണ് താരം അടിച്ചെടുത്തത്. രാജസ്ഥാൻ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 193 റണ്‍സാണ് നേടിയത്. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിലും താരത്തിന്റെ കളിയോടുള്ള സമീപനം വ്യത്യസ്തമായിരുന്നില്ല. ആറ് കൂറ്റൻ സിക്സറുകളാണ് മലയാളി താരം പറത്തിയത്. 150ന് മുകളില്‍ സ്ട്രൈക്ക് റേറ്റിലാണ് താരം തകർത്തടിച്ചത്. 33 പന്തില്‍ നിന്നാണ് സഞ്ജുവിന്റെ 21ാമത്തെ ഐപിഎല്‍ അർധസെഞ്ചുറി പിറന്നത്. മൂന്ന് ഫോറുകളും ഇന്നിങ്സില്‍ പിറന്നു. 2020 ഐപിഎല്‍ സീസണ്‍ മുതല്‍ തന്റെ ആദ്യ മത്സരത്തില്‍ ഫിഫ്റ്റി നേടുന്നത് സഞ്ജു സാംസണ്‍ പതിവാക്കിയിരിക്കുകയാണ്. ഇക്കുറി രാജസ്ഥാനിലെ ഹോം ഗ്രൗണ്ടിലും മലയാളി താരം ഈ പതിവ് തുടർന്നു. നിലവിൽ അഞ്ച് ഓവറിൽ 32/3 എന്ന നിലയിലാണ് ലഖ്നൗ.
Read More » -
Sports
ട്വിറ്റർ ലോകകപ്പ് 2024ന് കേരള ബ്ലാസ്റ്റേഴ്‌സും; മാഞ്ചസ്റ്റർ സിറ്റി, അൽ നസ്ർ എന്നീ ക്ലബുകൾക്കൊപ്പമാണ് കേരള ബ്ലാസ്റ്റേഴ്‌സ്
മഞ്ഞപ്പടയുടെ കരുത്ത് ഒരിക്കൽ കൂടി ലോകമറിഞ്ഞു.പ്രമുഖ സ്പോർട്ട്സ് മാനേജ്‌മെന്റ് ടീമായ ഡീപോർട്ടസ് ആൻഡ് ഫിനാൻസാസ് അവതരിപ്പിക്കുന്ന ട്വിറ്റർ ലോകകപ്പ് 2024ന്റെ ഗ്രൂപ്പ് ഘട്ടത്തിന്റെ നറുക്കെടുപ്പ് പൂർത്തിയായപ്പോൾ ഗ്രൂപ്പുകളിൽ ഒന്നിൽ ഇടം പിടിച്ച് മലയാളികളുടെ സ്വന്തം ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സും. ഗ്രൂപ്പ് ഡിയിൽ മാഞ്ചസ്റ്റർ സിറ്റി, അൽ നസ്ർ എന്നീ ക്ലബുകൾക്കൊപ്പമാണ് കേരള ബ്ലാസ്റ്റേഴ്‌സും ഇടം പിടിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി ക്ലബുകളുടെ ആരാധകരെ കേന്ദ്രീകരിച്ചു നടത്തുന്ന ടൂർണമെന്റ് മാതൃകയിലുള്ള പ്രവർത്തനമാണ് ട്വിറ്റർ ലോകകപ്പ്. വിവിധ കായിക ഇനങ്ങളിലുള്ള ക്ലബുകൾ ഇതിൽ ഉൾപ്പെടും.ഇന്ത്യയിൽ നിന്നും ഫുട്ബോൾ ക്ലബായി കേരള ബ്ലാസ്റ്റേഴ്‌സ് മാത്രമാണുള്ളത്. കേരള ബ്ലാസ്റ്റേഴ്‌സിന് പുറമെ ഇന്ത്യയിൽ നിന്നുള്ള ഐപിഎൽ ടീമുകളും വിവിധ ഗ്രൂപ്പുകളിലുണ്ട്. ഗ്രൂപ്പ് ഡിയിൽ കേരള ബ്ലാസ്റ്റേഴ്‌സ്, മാഞ്ചസ്റ്റർ സിറ്റി, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ എന്നിവക്ക് പുറമെ ബ്രസീലിയൻ ഫുട്ബോൾ ക്ലബായ ബോട്ടഫോഗോയും കൊളംബിയൻ ക്ലബായ മില്ലോനാറിയോസുമാണുള്ളത്. ഇന്ത്യയിൽ നിന്നും ഐപിഎൽ ക്ലബുകളായ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ,…
Read More » -
Kerala
കേരളത്തിൽ ബിജെപിക്ക് അഞ്ച് സീറ്റ് ഉറപ്പ്: ഇ.ശ്രീധരൻ
പാലക്കാട്: കേരളത്തിൽ ബിജെപിക്ക് അഞ്ച് സീറ്റ് ഉറപ്പെന്ന് ബിജെപിയുടെ മുൻ സ്ഥാനാർത്ഥിയായ ഇ.ശ്രീധരൻ.തൃശ്ശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും ആലപ്പുഴയിലും വിജയം ഉറപ്പാണ്.തൃശ്ശൂരില്‍ സുരേഷ് ഗോപി മികച്ച വിജയം നേടും. തിരുവനന്തപുരത്ത് പ്രതിക്ഷയുണ്ട്. ആലപ്പുഴില്‍ ശോഭാ സുരേന്ദ്രൻ നല്ല സ്ഥാനാർത്ഥിയാണെന്നും ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു. 94 വയസ് കഴിഞ്ഞ ഞാൻ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല. തെരഞ്ഞെടുപ്പിലും മത്സരിക്കില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നാലും മത്സരിക്കില്ലെന്നും പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ശ്രീധരൻ വിശദീകരിച്ചു.
Read More » -
Crime
ശാരിരീക പീഡനവും ഭീഷണിയും സഹിക്കാനാവാതെ വന്നപ്പോള്‍ കടുംകൈ; പാസ്‌പോര്‍ട്ട് വീണ്ടെടുത്ത് രക്ഷപ്പെടാനുള്ള ശ്രമം പാളി; യെമനി പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ കഥ
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരിക്ക് യെമനിലേക്ക് പോകാന്‍ അനുമതി ലഭിച്ചത് ഈ മാസം ആദ്യമായിരുന്നു. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ക്കണ്ട് ശിക്ഷ ഇളവ് നേടാനാണ് ഇന്ത്യന്‍ എംബസി മുഖേനയുള്ള ശ്രമം. യെമന്‍ പൗരന്റെ കുടുംബം അനുവദിച്ചാല്‍ മാത്രമേ വധശിക്ഷയില്‍ നിന്ന് നിമിഷ പ്രിയയെ രക്ഷിക്കാനാവൂ. ഇനി മുന്നിലുള്ളത് പ്രാര്‍ത്ഥനാ നിര്‍ഭരമായ നാളുകളാണെന്നാണ് അമ്മ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരു നോക്ക് കാണാമെന്നും വാരിപ്പുണരാമെന്നുമുള്ള മോഹത്തിലുമാണ് പ്രേമകുമാരി. ഡല്‍ഹി ഹൈക്കോടതി ഇടപെട്ടതോടെയാണ് പ്രേമകുമാരിക്ക് യമനിലേക്ക് പോകാന്‍ അനുമതി ലഭിച്ചത്. ഏഴ് വര്‍ഷത്തിലേറെയായി എറണാകുളം താമരച്ചാലിലെ ഒരു വീട്ടില്‍ ജോലി ചെയ്യുകയാണ് പ്രേമകുമാരി. യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017 ല്‍ കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരായ അപ്പീല്‍ യമന്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍, അനുകൂല വിധി ഉണ്ടാകാന്‍ സാധ്യത…
Read More » -
Kerala
തൃശ്ശൂർ ചേർപ്പിൽ നാല് പശുക്കള്‍ ഷോക്കേറ്റ് ചത്തു
തൃശ്ശൂർ: ചേർപ്പില്‍ ഷോക്കേറ്റ് നാല് പശുക്കള്‍ ചത്തു. പശുക്കളെ കറക്കുന്നതിനിടെയാണ് അഞ്ച് പശുക്കളില്‍ നാലെണ്ണം ഷോക്കേറ്റ് ചത്തത്. ചേർപ്പ് പടിഞ്ഞാട്ടുമുറി പാലം സ്റ്റോപ്പിനു സമീപം വല്ലച്ചിറക്കാരൻ തോമസിൻ്റെ പശുക്കളാണ് ചത്തത്. അതേസമയം, പശുവിനെ കറക്കുകയായിരുന്ന തോമസ് അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിന് പിന്നിലുള്ള തൊഴുത്തില്‍ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മൂന്ന് പശുക്കളെ കറന്ന ശേഷം നാലാമത്തെ പശുവിനെ കറക്കാൻ ശ്രമിക്കുന്നതിനിടെ പശുക്കള്‍ ഷോക്കേറ്റ് നിലത്ത് വീഴുകയായിരുന്നു. കറന്ന പാല്‍പാത്രം തോമസിൻ്റെ കയ്യില്‍ നിന്ന് തെറിച്ചു വീണു. ഷോക്കേറ്റ് ദേഹം തരിച്ചുവെന്ന് തോമസ് പറഞ്ഞു. ചാണകവും മൂത്രവും കിടന്ന നിലത്ത് നനവ് ഉണ്ടായെങ്കിലും തൊഴുത്തിൻ്റെ ഒരറ്റത്ത് നിന്ന് കവാടം വരെ ചുമരിനോട് ചേർന്ന് നടന്ന് തോമസ് പുറത്ത് എത്തി. ഇരുമ്ബ് ഷീറ്റ് കൊണ്ട് മേല്‍ക്കൂരയുള്ള തൊഴുത്തില്‍ പശുക്കളെ കെട്ടിയ ഭാഗം ഇരുമ്ബ് കൊണ്ടാണ് പണിതിട്ടുള്ളത്.മേല്‍ക്കൂരയില്‍ സ്ഥാപിച്ച ഫാനില്‍ നിന്ന് ഷോർട്ട് സർക്യൂട്ട് മൂലം കറൻ്റ് ഇവിടേക്ക് പ്രവഹിച്ചുവെന്ന് സംശയിക്കുന്നു. ആറു മാസം മുമ്ബ്…
Read More »
