Month: March 2024
-
Kerala
ലേക് ഷോറില്‍ ചികിത്സക്കെത്തിയ 55കാരൻ ടോറസ് ലോറിയിടിച്ച് മരിച്ചു
കൊച്ചി: എറണാകുളത്തെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ കണ്ണൂര്‍ സ്വദേശി ടോറസ് ലോറി ഇടിച്ച് മരിച്ചു. കണ്ണൂര്‍ സ്വദേശി അബ്ദുള്‍ സത്താര്‍ (55) ആണ് മരിച്ചത്. രാവിലെ ദേശീയപാതയില്‍ കൊച്ചി നെട്ടൂരില്‍ ലേക് ഷോര്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. സംഭവത്തില്‍ ആലപ്പുഴക്കാരനായ ടോറസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടോറസ് ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായാണ് അബ്ദുള്‍ സത്താര്‍ ലേക് ഷോറിലെത്തിയത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ സത്താറിനെ ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറി ഇടിച്ചിടുകയായിരുന്നു. സത്താര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
Read More » -
Sports
ഈ സീസണിലും രക്ഷയില്ല ! ഗോകുലത്തിന് പിന്നെയും തോല്‍വി
കോഴിക്കോട്: ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് വീണ്ടും തോല്‍വി. ഇന്നലെ നടന്ന കളിയില്‍ ദല്‍ഹിയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സ്വന്തം തട്ടകമായ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ടീം പരാജയപ്പെട്ടത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും ദല്‍ഹി നേടിയത്. പകരക്കരാനായി ഇറങ്ങിയ സ്‌ട്രൈക്കര്‍ സെര്‍ജിയോ ബാര്‍ബോസ ഡാ സില്‍വയാണ് രണ്ടു ഗോളുകളും നേടിയത്. തോൽവിയോടെ പട്ടികയില്‍ 36 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഗോകുലം.കൊൽക്കൊത്ത മുഹമ്മദന്‍ എസ് സിയാണ് ഒന്നാം സ്ഥാനത്ത്.
Read More » -
India
ദില്ലി മദ്യനയ അഴിമതി കേസ്; മാപ്പുസാക്ഷി എന്‍ഡിഎ സ്ഥാനാര്‍ത്ഥി
ന്യൂഡൽഹി: ദില്ലി മദ്യനയക്കേസിലെ മാപ്പുസാക്ഷി ആന്ധ്രയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുന്നു. വൈഎസ്‌ആര്‍ കോണ്‍ഗ്രസ് മുന്‍ എംപി മഗുന്ത ശ്രീനിവാസുലു റെഡ്ഡിയുടെ മകന്‍ മഗുന്ത രാഘവ് റെഡ്ഡിയാണ് ആന്ധ്രയില്‍ എന്‍ഡിഎ ടിക്കറ്റില്‍ മത്സരിക്കുന്നത്. കേസിലെ മാപ്പുസാക്ഷിയായ ശരത് ചന്ദ്ര റെഡ്ഡിയില്‍ നിന്നും ബിജെപി ഇലക്ടറല്‍ ബോണ്ട് വഴി 34 കോടി രൂപ സമാഹരിച്ചുവെന്ന തെളിവുകള്‍ പുറത്തുവരുമ്ബോഴാണ് മറ്റൊരു മാപ്പുസാക്ഷിക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയുളള ബിജെപിയുടെ പ്രത്യുപകാരം. ദില്ലി മദ്യനയക്കേസില്‍ ഇഡി ആരോപിക്കുന്ന സൗത്ത് ലോബിയിലെ പ്രധാനിയായിരുന്നു മഗുന്ത രാഘവ് റെഡ്ഡി. വൈഎസ്‌ആര്‍ കോണ്‍ഗ്രസ് എംപി മഗുന്ത ശ്രീനിവാസുലുവിന്റെ മകനായ ഇയാളെ 2023 ജൂണിലാണ് ഇഡി അറസ്റ്റ് ചെയ്യുന്നത്. കേസില്‍ പിന്നീട് രാഘവ റെഡ്ഡി മാപ്പുസാക്ഷിയായി. കെജ്രിവാളിനെതിരായ ഇഡിയുടെ പ്രധാന സാക്ഷിയായി മാറിയ രാഘവ റെഡ്ഡി ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങുകയാണ്. ആന്ധ്രയില്‍ എന്‍ഡിഎയുടെ സഖ്യകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയുടെ ടിക്കറ്റില്‍ ഒംഗോള മണ്ഡലത്തിലാണ് മത്സരിക്കുന്നത്.
Read More » -
Sports
ഐപിഎല്‍; ഇന്ന് രാജ്സ്ഥാന്‍ റോയല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും
ജയ്പൂർ :ഐപിഎല്ലിൽ ഇന്ന് രാജ്സ്ഥാന്‍ റോയല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും.മൂന്നരയ്ക്കാണ് മത്സരം. സ്വന്തം ഗ്രൗണ്ടിലാണ് മത്സരമെന്നുള്ളത് രാജ്സ്ഥാന്‍ റോയല്‍സിന്റെ വിജയ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജ്സ്ഥാന്‍ റോയല്‍സ് പ്രതിഭകളുടെ സംഘമാണ്. ഏക തിരിച്ചടി ഓസീസ് സ്പിന്നര്‍ ആഡം സാംപ അവസാന നിമിഷം പിന്മാറിയത് മാത്രാണ്. ആദ്യ മത്സരത്തിനിറങ്ങുമ്ബോള്‍ പ്ലേയിംഗ് ഇലവനിലേക്കാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓപ്പണിംഗില്‍ റണ്‍സുകള്‍ പായിക്കുന്ന ജോസ് ബട്ലറും ഉഗ്രന്‍ ഫോമിലുള്ള യസശ്വി ജയ്സ്വാളുമാണ് വിശ്വസ്ഥര്‍. സഞ്ജു സാംസണും, റോവ്മാന്‍ പവലും, ഷിംറോണ്‍ ഹെറ്റ്‌മെയറും, ധ്രുവ് ജുറേലും, റിയാന്‍ പരാഗുമെല്ലാം മധ്യനിരയിലുള്ളപ്പോള്‍ റണ്‍സിനെക്കുറിച്ച് ആശങ്കവേണ്ടെന്നാണ് വിലയിരുത്തൽ. ഏത് ടീമിനും വെല്ലുവിളിയുയർത്താൻ കഴിയുന്ന സ്പിന്നര്‍മാരാണ് രാജസ്ഥാന്‍റെ തുറുപ്പുചീട്ട്. അണിയറയില്‍ തന്ത്രങ്ങളുമായി കുമാര്‍ സംഗക്കാരയുമുണ്ട്. രാജ്സ്ഥാന്‍ അവസാന നാലിലുണ്ടാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Read More » -
Kerala
യു.ഡി.എഫിന് 19, ബി.ജെ.പിക്ക് ഒന്ന്; ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ ജയിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം : കേരളത്തില്‍ 20ല്‍ 19 സീറ്റും യു.ഡി.എഫ്. നേടുമെന്നു കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.ഒരു സീറ്റില്‍ ബി.ജെ.പി. ജയിക്കും. സി.പി.എമ്മിന് ഏക സിറ്റിങ് സീറ്റായ ആലപ്പുഴ നഷ്‌ടമാകുമെന്നും കേന്ദ്ര ഇന്റലിജന്‍സ് വ്യക്‌തമാക്കുന്നു. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുമ്ബോള്‍ എല്ലാ തലത്തിലും അതിന്റെ ഗുണം യു.ഡി.എഫിനു കിട്ടുമെന്ന വസ്‌തുത ചര്‍ച്ചയാക്കുന്നതാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ നിഗമനങ്ങള്‍. തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പ്രവര്‍ത്തനവും പ്രചാരണവും വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. പുറത്തുവന്ന പല സര്‍വേകളും കേരളത്തില്‍ യു.ഡി.എഫിനു മുന്‍തൂക്കം നല്‍കുന്നുണ്ട്.എന്നാൽ ആരും ബിജെപി വിജയം പ്രവചിച്ചിരുന്നില്ല.ഇതിന് വിത്യസ്തമായാണ് കേന്ദ്ര ഇന്റലിജൻസിന്റേതെന്ന പേരിൽ പ്രചരിക്കുന്ന റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന്റെ സ്‌ഥാനാര്‍ഥിത്വം സി.പി.എമ്മിനു തിരിച്ചടിയാകും. സി.പി.എമ്മിനു കഴിഞ്ഞ തവണ കിട്ടിയ ഹിന്ദു പരമ്ബരാഗത വോട്ടുകള്‍ പലതും ശോഭയ്‌ക്കു പോകും.അതേസമയം തൃശൂരില്‍ ബി.ജെ.പിക്കു മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കില്ല. ബി.ജെ.പിയിലെ പ്രശ്‌നങ്ങള്‍ സുരേഷ് ഗോപിയുടെ സാധ്യതകളെ പ്രതികൂലമായി ബാധിച്ചു. ബി.ജെ.പിക്കു രണ്ടു മാസം മുമ്ബുണ്ടായിരുന്ന അനുകൂല തരംഗം ഇപ്പോളില്ല. പത്തനംതിട്ടയില്‍ അനില്‍…
Read More » -
LIFE
വിനോദസഞ്ചാരികള്‍ ജാഗ്രതൈ; ഈ ബീച്ചില്‍നിന്ന് കല്ലുകള്‍ പെറുക്കിയാല്‍ പിഴ 2.5 ലക്ഷം വരെ!
മാഡ്രിഡ്: ഓരോ യാത്രകളും ഓരോ ഓര്‍മ്മകളാണ്. യാത്രയുടെ ഓര്‍മ്മക്കായി അവിടെ നിന്ന് എന്തെങ്കിലും വസ്തുക്കള്‍ ശേഖരിക്കുക എന്നത് ഒട്ടുമിക്ക ആളുകളുടെയും ശീലമാണ്. ബീച്ചുകളില്‍ പോയാല്‍ കല്ലും ചിപ്പികളും ശംഖുകളുമെല്ലാം ശേഖരിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. എന്നാല്‍ വിനോദസഞ്ചാരികള്‍ ഈ ബീച്ചില്‍ പോയാല്‍ വളരെ ശ്രദ്ധിക്കണം. ഇവിടെ നിന്ന് കല്ലുകള്‍ പെറുക്കിയാല്‍ നല്ല പണി കിട്ടും.. നൂറും ഇരുന്നൂറുമല്ല, രണ്ടരലക്ഷം രൂപവരെ പിഴയാണ് ലഭിക്കുക. സ്‌പെയിന്റെ ഭാഗമായ കാനറി ദ്വീപുകളിലെ ലാന്‍സറോട്ട, ഫ്യൂര്‍ട്ടെവെന്‍ചുറ എന്നീ ദ്വീപുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ബീച്ചുകളില്‍ നിന്ന് മണല്‍, കല്ലുകള്‍, പാറകള്‍ എന്നിവ ശേഖരിക്കുന്നവര്‍ക്ക് കനത്ത പിഴയാണ് ഈടാക്കുന്നത്. മുന്നറിയിപ്പ് ലംഘിക്കുന്നവര്‍ക്ക് 2,563 പൗണ്ട് (ഏകദേശം 2,69,879 രൂപ) പിഴ ഈടാക്കുമെന്ന് റിപ്പോര്‍ട്ട്. ഗുരുതരമായ നിയമലംഘനം നടത്തിയാല്‍ 3,000 യൂറോ വരെ പിഴയും ചെറിയ രീതിയിലുള്ള നിയമലംഘനം നടത്തിയാല്‍ 150 മുതല്‍ 600 യൂറോ വരെ പിഴ ഈടാക്കുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ദ്വീപില്‍ നിന്ന് മണലുകളും പാറകളുമടക്കം…
Read More » -
Kerala
ഏകസിവില്‍ കോഡ് ഭരണഘടനയുടെ അന്തസത്തയെ അപകടത്തിലാക്കും; കേന്ദ്രത്തെ വിമര്‍ശിച്ച് കത്തോലിക്കാ സഭാ മുഖപത്രം
കൊച്ചി:ഏകസിവില്‍ കോഡില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ മുഖപത്രം. എറണാകുളം – അങ്കമാലി അതിരൂപത മുഖ പത്രമായ സത്യദീപത്തിലെ മുഖപ്രസംഗത്തിലാണ് വിമര്‍ശനം. ‘ഏകത്വമോ ഏകാധിപത്യമോ’യെന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. ഏകസിവില്‍ കോഡ് ഭരണഘടനയുടെ അന്തസത്തയെ അപകടത്തിലാക്കുമെന്നും മുസ്ലിംകളെ മാത്രമല്ല പിന്നാക്ക വിഭാഗങ്ങളുടെ അസ്തിത്വത്തെ നിയമം അസ്ഥിരപ്പെടുത്തുമെന്നും സത്യദീപം ചൂണ്ടിക്കാട്ടി. ഹിന്ദുത്വത്തിലധിഷ്ഠിതമായ ഏകത ഉറപ്പു വരുത്താനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി. ഭാരതത്തിന്റെ നാനാത്വത്തെ ഇല്ലാതാക്കുന്ന ദൂരവ്യാപക പ്രഹരശേഷി ഏക സിവില്‍ കോഡിനുണ്ടെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞു.
Read More » -
Kerala
”കുടിയേറ്റക്കാര്‍ കാട്ടുകള്ളന്‍മാരല്ല, ചിലര്‍ മനുഷ്യനേക്കാള്‍ മൃഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു”
കോട്ടയം: മനുഷ്യനേക്കാള്‍ മൃഗങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നതായി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കുടിയേറ്റക്കാര്‍ കാട്ടുകള്ളന്‍മാരല്ലെന്നും അദ്ദേഹം പറഞ്ഞു. ഓശാന ഞായറിനോടനുബന്ധിച്ചു വിശ്വാസികള്‍ക്കു നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. വയനാട്ടിലെ നടവയല്‍ ഹോളിക്രോസ് പള്ളിയിലാണ് അദ്ദേഹം ഇന്ന് ഓശാന ഞായര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ചിലര്‍ മനുഷ്യരേക്കാള്‍ കാട്ടുമൃഗങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നുണ്ടോ എന്ന് സംശയിക്കുന്നു. ചില നിലപാടുകള്‍ കാണുമ്പോള്‍ അങ്ങനെയാണു തോന്നുന്നത്. കുടിയേറ്റക്കാര്‍ കാട്ടുകള്ളന്മാരല്ല. കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ മരിച്ചവര്‍ക്കായി വിശുദ്ധ വാരത്തില്‍ സഭ പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ ജീവിതത്തില്‍ വഴി മുട്ടിയപ്പോള്‍ അന്നത്തെ രാജാക്കന്‍മാരുടേയും സര്‍ക്കാരിന്റേയും ഒക്കെ സഹായത്തോടെ നാട് വിട്ട് കയറിയവരാണ് കുടിയേറ്റക്കാര്‍. അവര്‍ കാട്ടുകള്ളന്‍മാരൊന്നുമല്ല. ഈ നാടിനെ പൊന്ന് വിളയിക്കുന്ന മനോഹരമായ പറുദീസയാക്കി മാറ്റുന്നവരാണ് അവര്‍. സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം നാടുവിട്ട് കുടിയേറിയതാണ്. അവര്‍ നാടിന് നല്‍കുന്ന സംഭാവനകള്‍ എത്ര വലുതാണെന്നോര്‍ക്കണം. കുടിയേറ്റക്കാര്‍ വന്യമൃഗശല്യങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരങ്ങള്‍…
Read More » -
Crime
മീന്‍ കറിവച്ചില്ലെന്ന് പറഞ്ഞ് ക്രൂരമര്‍ദനം, തലയ്ക്കടിയേറ്റ വീട്ടമ്മ മരിച്ചു; മകന്‍ അറസ്റ്റില്‍
കൊല്ലം: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കോട്ടയ്ക്കകം തോണ്ടലില്‍ പുത്തന്‍ വീട്ടില്‍ ദ്രൗപദി(60)യാണ് മരിച്ചത്. കഴിഞ്ഞ 16-നാണ് മകന്‍ പ്രമോദ് (42) അമ്മയെ മര്‍ദിച്ചത്. മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദ്രൗപദി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ ആറോടെ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രമോദ് മദ്യപിച്ചെത്തി സ്ഥിരമായി അമ്മയെ മര്‍ദിക്കാറുള്ളതായി കൊല്ലം വെസ്റ്റ് പോലീസ് പറഞ്ഞു. സംഭവദിവസം ഉച്ചയ്ക്ക് മദ്യലഹരിയിലായിരുന്ന ഇയാള്‍ മീന്‍ വാങ്ങിവന്ന് പാചകം ചെയ്യാന്‍ ആവശ്യപ്പെട്ടശേഷം പുറത്തേക്ക് പോയി. മൂന്നുമണിയോടെ തിരികെയെത്തിയപ്പോള്‍ മീന്‍ പാചകം ചെയ്തിട്ടില്ലെന്നു കണ്ട് ദ്രൗപദിയെ മര്‍ദിക്കുകയായിരുന്നു. കമ്പിവടികൊണ്ട് തലയില്‍ അടിച്ചു. വീടിന്റെ ഭിത്തിയില്‍ ശക്തിയായി തല ഇടിപ്പിക്കുകയും ചെയ്തു. ബഹളംകേട്ടെത്തിയ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് മാറ്റി. സംഭവദിവസംതന്നെ പ്രമോദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. പ്രമോദും വിദേശത്തുള്ള സഹോദരിയുടെ മക്കളും ദ്രൗപദിക്കൊപ്പം…
Read More »
