SportsTRENDING

ജയിച്ച്‌ തുടങ്ങി സഞ്ജുവിന്റെ രാജസ്ഥാൻ; വിജയം 20 റൺസിന് 

ജയ്പൂർ :ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 20 റണ്‍സിന്റെ  വിജയം നേടി രാജസ്ഥാന്‍ റോയല്‍സ്. 194 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ലക്നൗവിന് നിശ്ചിത ഓവറിൽ 173/6 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

ലക്നൗവിനായി 41 പന്തില്‍ 64 റണ്‍സുമായി നിക്കോളസ് പൂരന്‍ പൊരുതി നോക്കിയപ്പോള്‍ കെഎല്‍ രാഹുല്‍ 58 റണ്‍സ് നേടി പുറത്തായി.രാഹുല്‍ 44 പന്തില്‍ നിന്നാണ് 58 റണ്‍സ് നേടിയത്.

നേരത്തെ രാജസ്ഥാൻ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 193 റണ്‍സ് നേടിയിരുന്നു.52 പന്തില്‍ നിന്ന് 82 റണ്‍സ് അടിച്ചെടുത്ത സഞ്ജു സാംസണാണ് ടോപ് സ്കോറർ.

ആറ് കൂറ്റൻ സിക്സറുകളാണ് മലയാളി താരം പറത്തിയത്. മൂന്ന് ഫോറുകളും ഇന്നിങ്സില്‍ പിറന്നു.33 പന്തില്‍ നിന്നാണ് സഞ്ജുവിന്റെ 21ാമത്തെ ഐപിഎല്‍ അർധസെഞ്ചുറി പിറന്നത്.

Back to top button
error: