ചേർപ്പ് പടിഞ്ഞാട്ടുമുറി പാലം സ്റ്റോപ്പിനു സമീപം വല്ലച്ചിറക്കാരൻ തോമസിൻ്റെ പശുക്കളാണ് ചത്തത്. അതേസമയം, പശുവിനെ കറക്കുകയായിരുന്ന തോമസ് അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിന് പിന്നിലുള്ള തൊഴുത്തില്‍ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
മൂന്ന് പശുക്കളെ കറന്ന ശേഷം നാലാമത്തെ പശുവിനെ കറക്കാൻ ശ്രമിക്കുന്നതിനിടെ പശുക്കള്‍ ഷോക്കേറ്റ് നിലത്ത് വീഴുകയായിരുന്നു. കറന്ന പാല്‍പാത്രം തോമസിൻ്റെ കയ്യില്‍ നിന്ന് തെറിച്ചു വീണു. ഷോക്കേറ്റ് ദേഹം തരിച്ചുവെന്ന് തോമസ് പറഞ്ഞു. ചാണകവും മൂത്രവും കിടന്ന നിലത്ത് നനവ് ഉണ്ടായെങ്കിലും തൊഴുത്തിൻ്റെ ഒരറ്റത്ത് നിന്ന് കവാടം വരെ ചുമരിനോട് ചേർന്ന് നടന്ന് തോമസ് പുറത്ത് എത്തി.
ഇരുമ്ബ് ഷീറ്റ് കൊണ്ട് മേല്‍ക്കൂരയുള്ള തൊഴുത്തില്‍ പശുക്കളെ കെട്ടിയ ഭാഗം ഇരുമ്ബ് കൊണ്ടാണ് പണിതിട്ടുള്ളത്.മേല്‍ക്കൂരയില്‍ സ്ഥാപിച്ച ഫാനില്‍ നിന്ന് ഷോർട്ട് സർക്യൂട്ട് മൂലം കറൻ്റ് ഇവിടേക്ക് പ്രവഹിച്ചുവെന്ന് സംശയിക്കുന്നു. ആറു മാസം മുമ്ബ് ഒരു പശു തൊഴുത്തില്‍ സമാന രീതിയില്‍ ചത്തിരുന്നു.
ചേർപ്പ് മൃഗാശുപത്രിയിലെ ഡോ.സി.എ.പ്രദീപ് പരിശോധന നടത്തി. സി.സി.മുകുന്ദൻ എം.എല്‍.എ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.കെ.രാധാകൃഷ്ണൻ,പഞ്ചായത്ത് പ്രസിഡൻ്റ് സുജിഷ കള്ളിയത്ത് തുടങ്ങിയവരും സ്ഥലത്തെത്തി. തോമസിൻ്റെ ഏക വരുമാനമാർഗ്ഗമാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായത്.