Month: March 2024

  • Kerala

    വെഞ്ഞാറമൂട്ടിൽ വൈദ്യുതവേലിയില്‍ നിന്ന് ഷാേക്കേറ്റ് യുവാവ് മരിച്ചു

    തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ വൈദ്യുതവേലിയില്‍ നിന്ന് ഷാേക്കേറ്റ് യുവാവ് മരിച്ചു.വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണിയാണ് (35) മരിച്ചത്. കാട്ടുപന്നിയുടെ ശല്യംകാരണം സ്ഥാപിച്ചിരുന്ന വൈദ്യുതവേലിയില്‍ നിന്ന് ഷാേക്കേറ്റായിരുന്നു മരണം. പുലർച്ചെ ഒരുമണിയോടെ രണ്ടുസുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ നിന്ന് മീൻപിടിച്ച്‌ മടങ്ങിവരവേയായിരുന്നു അപകടമുണ്ടായത്. വേലിയില്‍ വൈദ്യുതി ഉണ്ടെന്നറിയാതെ സ്പർശിച്ചതാണ് അപകടകാരണം. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് പതിവായതോടെയാണ് അവയെ തുരത്താൻ വൈദ്യുതവേലികള്‍ ഉള്‍പ്പടെയുള്ളവ സ്ഥാപിക്കുന്നത്. അനധികൃതമായാണ് ഇത്തരംവൈദ്യുതവേലികള്‍ സ്ഥാപിക്കുന്നത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • India

    ലോകത്തിലെ ഏറ്റവും വൃത്തിയുള്ള രാജ്യം ഡെൻമാർക്ക്; ഇന്ത്യയുടെ സ്ഥാനം 180

    ലോകത്തിലെ ഏറ്റവും  വൃത്തിയേറിയ രാജ്യമായി ഡെൻമാർക്കിനെ തിരഞ്ഞെടുത്തു.ലോകത്തെ 180 രാജ്യങ്ങളിലെ കണക്കെടുത്തപ്പോൾ ഇന്ത്യയുടെ സ്ഥാനം 180 ആണ്. വൃത്തിയുള്ള രാജ്യമായിരിക്കാനുള്ള യോഗ്യത ശുദ്ധമായ ജലം, വായു, കൃത്യമായ മാലിന്യനിർമ്മാർജന സംവിധാനം, ശരിയായ ശുചീകരണം എന്നിവ നടക്കുന്ന രാജ്യങ്ങളാണ് ഈ വിഭാഗത്തില്‍ വരിക.പരിസ്ഥിതി പ്രകടന സൂചിക(ഇപിഐ) വഴിയാണ് രാജ്യങ്ങളെ ഇത്തരത്തിൽ തിരഞ്ഞെടുക്കുന്നത്. ഡെൻമാർക്ക് ഇപിഐ സ്‌കോർ 77.9 ഉള്ള ഡെന്മാർക്ക് ആണ് വൃത്തിയേറിയതും അന്തരീക്ഷം ശുദ്ധമായതുമായ രാജ്യം. മലിനജല നിവാരണം, ജലജീവി സംരക്ഷിത പ്രദേശങ്ങള്‍, തുടങ്ങി പല മേഖലകളിലും ‌ഡെന്മാർക്ക് 100 പോയിന്റും നേടി. ഹരിതഗൃഹവാതകങ്ങള്‍ക്ക് എതിരെ പ്രവർത്തിച്ചും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശക്തമായ നടപടിയെടുത്തുമാണ് ഡെൻമാർക്ക് ഈ നില നേടിയെടുത്തത്. യുണൈറ്റഡ് കിംഗ്‌ഡം ഇപിഐ സ്‌കോർ 77.7 ഉള്ള യു.കെയാണ് രണ്ടാം സ്ഥാനത്തുള്ളത്. 67.5 മില്യണ്‍ ജനങ്ങള്‍ വസിക്കുന്ന രാജ്യത്ത് ഇത് വലിയ അംഗീകാരമുള്ള സ്‌കോറാണ്. കുടിവെള്ളം, ശുചീകരണം, മലിനീകരണം എന്നിവയില്‍ മുഴുവൻ മാർക്കുകളും യു.കെ നേടി. ഫിൻലൻഡ് യൂറോപ്പിലെ മറ്റൊരു രാജ്യമായ…

    Read More »
  • India

    ദക്ഷിണേന്ത്യയിൽ ബിജെപിക്ക്  വെറും അഞ്ച് സീറ്റ്; ബാക്കി ഇന്ത്യ മുന്നണി തൂത്തുവാരും

    ന്യൂഡൽഹി: ദക്ഷിണേന്ത്യയിൽ ഇത്തവണ ബിജെപി എട്ടുനിലയിൽ പൊട്ടുമെന്ന് സർവ്വേ റിപ്പോർട്ട്.ദക്ഷിണേന്ത്യയിൽ ബിജെപിക്ക് കർണാടകയിൽ നിന്നും അഞ്ച് സീറ്റ് കിട്ടിയാൽ കിട്ടുമെന്നും ബാക്കി ഇന്ത്യ മുന്നണി തൂത്തുവാരുമെന്നുമാണ് റിപ്പോർട്ട്‌. കർണാടകയിൽ 28 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്.ഇതിൽ അഞ്ച് സീറ്റ് മാത്രമാണ് ബിജെപിക്ക് പ്രവചിക്കുന്നത്. തമിഴ്നാട്ടിൽ ആകെ 39 ലോക്സഭാ സീറ്റുകളും കേരളത്തിൽ അത് 20 ഉം ആണ്.ഇവിടങ്ങളിൽ ബിജെപി നിലം തൊടില്ലെന്നാണ് സർവേ ഫലം. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസിന് ലഭിച്ച 52 സീറ്റുകളില്‍ 26 എണ്ണം ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഈ മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങില്‍ എല്ലാം ചേർന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബിജെപി വിരുദ്ധ പാർട്ടികള്‍ക്ക് ലഭിച്ചത് 71 സീറ്റുകളാണ്.ഇവർ ഇത്തവണയും ദക്ഷിണേന്ത്യ തൂത്തുവാരുമെന്നാണ് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണ തെലങ്കാനയിലും കർണാടകത്തിലും കോണ്‍ഗ്രസ് സംസ്ഥാന ഭരണത്തിന് പുറത്തായിരുന്നതിനാല്‍ ഇവിടങ്ങളില്‍ പാർട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായിരുന്നില്ല. ഇക്കുറി ചിത്രം മാറിയിരിക്കുകയാണ്.കർണാടകത്തില്‍ ബിജെപിയില്‍ നിന്നും തെലങ്കാനയില്‍ ബിആർഎസില്‍ നിന്നും കോണ്‍ഗ്രസ് അധികാരം…

    Read More »
  • India

    കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തില്‍  രക്ഷയായി ഇന്ത്യൻ നേവി മാത്രം; മലയാളി മേധാവിയായ നാവിക സേന അഭിമാനത്തിന്റെ വെന്നിക്കൊടി പാറിക്കുമ്ബോള്‍

    കൊച്ചി: കടലിലെ രാജാക്കന്മാരാണ് തങ്ങളെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ നാവികസേന. കടല്‍ക്കൊള്ളക്കാരെയടക്കം നേരിട്ട് 100 ദിവസത്തിനിടെ അറബിക്കടലിലും ഏദൻ ഉള്‍ക്കടലിലുമായി നടത്തിയ വിവിധ ദൗത്യങ്ങളിലൂടെ 45 ഇന്ത്യക്കാരും 65 വിദേശ പൗരന്മാരുമുള്‍പ്പെടെ 110 പേരുടെ ജീവനാണ് സേന രക്ഷിച്ചത്. രക്ഷപെടുത്തിയ വിദേശികളില്‍ 27 പേർ പാകിസ്ഥാനികളും 30 പേർ ഇറാനികളുമാണ്. മലയാളിയായ നാവിക സേനാ മേധാവി ആർ. ഹരികുമാറിന്റെ നേതൃത്വത്തിലാണ് നാവിക സേന അഭിമാനത്തിന്റെ വെന്നിക്കൊടി പാറിക്കുന്നത്. നേവിയുടെ ‘ഓപ്പറേഷൻ സങ്കല്‍പി’ന്റെ ഭാഗമായിട്ടായിരുന്നു രക്ഷാദൗത്യങ്ങള്‍. ചെങ്കടല്‍ മേഖലയില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂതി വിമതർ നടത്തുന്ന മിസൈല്‍ – ഡ്രോണ്‍ ആക്രമണങ്ങള്‍, അറബിക്കടലിലെയും കിഴക്കൻ സൊമാലിയൻ തീരത്തെയും കടല്‍ക്കൊള്ളക്കാരുടെ സാന്നിദ്ധ്യം എന്നീ പശ്ചാത്തലങ്ങള്‍ മുൻനിറുത്തിയാണ് നേവി ഓപ്പറേഷൻ സങ്കല്‍പ് ആരംഭിച്ചത്. ഇന്നലെ ദൗത്യത്തിന്റെ 100ാം ദിനമായിരുന്നു. ഇക്കാലയളവിനിടെ 18 സമുദ്ര സുരക്ഷാ ദൗത്യങ്ങളിലാണ് നേവി ഭാഗമായത്. ക്രൂഡ് ഓയില്‍ അടക്കം 15 ലക്ഷം ടണ്‍ ചരക്കുകളാണ് വിവിധ വാണിജ്യ…

    Read More »
  • Kerala

    ആടുജീവിതത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ അനുമതിയില്ല

    സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതം ഗള്‍ഫില്‍  തിയേറ്ററുകളിലെത്തുകയില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്.നൂണ്‍ ഷോയോട് കൂടിയാണ് എല്ലായിടത്തും പ്രദര്‍ശനം ആരംഭിക്കുക. മലയാളത്തില്‍ ഏറ്റവും അധികം വിറ്റഴിഞ്ഞ പുസ്തകമാണ് ബെന്യാമിന്‍ രചിച്ച ആടുജീവിതം. ഈ നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമ ഒരുങ്ങുന്നത്. കൊവിഡിനെ തുടര്‍ന്ന് ഒട്ടേറെ ക്ലേശങ്ങള്‍ക്കൊടുവിലാണ് ആടുജീവിതത്തിന്റെ ഷൂട്ടിങ് ജോര്‍ദാനില്‍ പൂര്‍ത്തിയാക്കിയത്. സിനിമയ്ക്ക് വേണ്ടി നടന്‍ പൃഥ്വിരാജ് രണ്ട് തവണകളായി തന്റെ ശരീരഭാരം ചുരുക്കിയിരുന്നു. പത്തനംതിട്ട കുളനട സ്വദേശി ബെന്യാമിൻ എഴുതിയ മലയാളം നോവലാണ്‌ ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ ഇത്.  2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള അവാർഡിനു തിരഞ്ഞെടുക്കപ്പെട്ടു. ആടുജീവിതത്തിന്റെ അറബ് പതിപ്പ് യുഎഇയിലും സൗദി അറേബ്യയിലും 2014 ൽ നിരോധിച്ചിരുന്നു. ‘അയാമുൽ മാഇസ്’ എന്ന പേരിൽ നോവൽ അറബിയിലേക്ക് വിവർത്തനം ചെയ്തത് …

    Read More »
  • India

    മൊബൈൽ പൊട്ടിത്തെറിച്ച് ഒരു കുടുബത്തിലെ നാലു കുട്ടികള്‍ വെന്തുമരിച്ചു

    മീററ്റ്:ഉത്തര്‍പ്രദേശില്‍ ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ ഒരു കുടുബത്തിലെ നാലു കുട്ടികള്‍ വെന്തുമരിച്ചു. മീററ്റിലെ പല്ലവപുരത്ത് ശനിയാഴ്ചയായിരുന്നു ദാരുണ സംഭവം. 10 വയസു മുതല്‍ നാലുവയസു വരെ മാത്രം പ്രായമുള്ള സഹോദരങ്ങളാണ് മരിച്ചത്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സരിക (10), നിഹാരിക (8), സന്‍സ്‌കാര്‍ (6), കാലു (4) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അച്ഛന്‍  പരിക്കുകളോടെ രക്ഷപ്പെട്ടു.എന്നാൽ ഇയാളുടെ ഭാര്യ ബബിതയുടെ നില ഗുരുതരമാണ്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് ബബിത ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

    Read More »
  • India

    ബി.ജെ.പിക്ക് വോട്ട് ചെയ്ത നാല് എം.എല്‍.എമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ

    ലക്നൗ: ഫെബ്രുവരി 27ന് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്ത നാല് സമാജ്‌വാദി പാർട്ടി എം.എല്‍.എമാർക്ക് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചു. അഭയ് സിങ് (ഗോസായ്ഗഞ്ച്), മനോജ് കുമാർ പാണ്ഡെ (ഉഞ്ചഹാർ), രാകേഷ് പ്രതാപ് സിങ് (ഗൗരിഗഞ്ച്), വിനോദ് ചതുർവേദി (കല്‍പി) എന്നിവർക്കാണ് സുരക്ഷ ലഭിച്ചത്. എട്ട് സി.ആർ.പി.എഫ് ജവാന്മാർ ഈ എം.എല്‍.എമാർക്ക് സുരക്ഷയൊരുക്കും.

    Read More »
  • India

    ബി ജെ പി സ്ഥാനാര്‍ഥിയായി മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാധ്യ

    ന്യൂഡൽഹി: മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാധ്യ ബംഗാളിലെ തംലൂക്കില്‍ ബിജെപി സ്ഥാനാര്‍ഥിയാകും.രാജിവെച്ച ശേഷമാണ് അഭിജിത് ഗംഗോപാധ്യ ബിജെപിയില്‍ ചേര്‍ന്നത്. ഞായറാഴ്ച പ്രഖ്യാപിച്ച ബിജെപിയുടെ അഞ്ചാം ഘട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയും ഇടം പിടിച്ചത്. കോണ്‍ഗ്രസ് വിട്ട് ഇന്നലെ ബിജെപിയില്‍ ചേര്‍ന്ന വ്യവസായി നവീന്‍ ജിന്‍ഡാലും സ്ഥാനാർത്ഥി പട്ടികയിലുണ്ട്.കുരുക്ഷേത്രയിലാണ് മത്സരിക്കുന്നത്. 2004 ലും 2009 ലും കുരുക്ഷേത്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പി ആയിരുന്നു നവീന്‍ ജിന്‍ഡല്‍.

    Read More »
  • Kerala

    പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച്‌ കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ

    തിരുവനന്തപുരം: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രിക്കും പാർട്ടി നേതാക്കള്‍ക്കും നന്ദി അറിയിച്ച്‌ കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. വലിയ ഉത്തരവാദിത്തമായി കാണുന്നുവെന്നും കൊല്ലത്തെ ഇരുമുന്നണികളും അവഗണിച്ചുവെന്നും ഇത്തവണ അതിനൊരു മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ഏതെങ്കിലും ഒരു മേഖലയില്‍ വികസനം കാണാൻ കഴിയുന്നുണ്ടോ എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ചോദിച്ചു. ബിജെപി അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കും. ആലത്തൂരില്‍ ഡോ. ടി എൻ സരസുവും എറണാകുളത്ത് ഡോ. കെ എസ് രാധാകൃഷ്ണനും മത്സരിക്കും.

    Read More »
  • Kerala

    അന്ന് എസ്എഫ്ഐ ‘ചിതയൊരുക്കി’; ഇന്ന് ബിജെപി സീറ്റ് നൽകി

    പാലക്കാട് :ബിജെപി യുടെ സംസ്ഥാനത്തെ അവസാന സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതോടെ ആലത്തൂരിലെ സ്ഥാനാർഥിയാണ് ശ്രദ്ധേയമാകുന്നത്. പാലക്കാട് വിക്ടോറിയ കോളേജില്‍ എസ്.എഫ്.ഐ പ്രവർത്തകർ പ്രതീകാത്മക ചിതയൊരുക്കി യാത്രയപ്പ് നല്‍കിയ പ്രിൻസിപ്പല്‍ ഡോ. ടി. എൻ സരസു ടീച്ചറാണ് ആലത്തൂരില്‍ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത്.  വയനാട് പൂക്കോട് കാമ്ബസിലെ സിദ്ധാർത്ഥന്റെ മരണത്തെത്തുടർന്ന് സംസ്ഥാനത്തെ കാമ്ബസുകളില്‍ എസ്.എഫ്.ഐയുടെ പ്രവർത്തനങ്ങള്‍ക്ക് എതിരെ വ്യാപകമായി ചർച്ച നടക്കുന്ന സമയത്താണ് അതെ സംഘടനയെ പ്രതിക്കൂട്ടില്‍ നിർത്തിയ പ്രവർത്തിക്ക് ഇരയായ അധ്യാപികയെ ബിജെപിസ്ഥാനാർത്ഥിയാക്കുന്നത്. അത് പട്ടികജാതി സംവരണ മണ്ഡലം ആണ് എന്നതും ശ്രദ്ധേയമാണ്. സരസു ടീച്ചര്‍ വിരമിച്ച വേളയില്‍ വിദ്യാർഥികള്‍ കോളേജില്‍ പ്രതീകാത്മക ശവക്കല്ലറയൊരുക്കി റീത്ത് വെച്ചത് അന്ന് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.2016 മാർച്ച്‌ 31 നായിരുന്നു ഇത്.കാമ്ബസിലെ രാഷ്ട്രീയ പ്രവർത്തനങ്ങള്‍ സംബന്ധിച്ച്‌ നിലനിന്ന നിരന്തര തർക്കമാണ് ഇതിലേക്ക് നയിച്ചത്..

    Read More »
Back to top button
error: