KeralaNEWS

കേരളത്തിൽ ബിജെപിക്ക് അഞ്ച് സീറ്റ് ഉറപ്പ്: ഇ.ശ്രീധരൻ

പാലക്കാട്: കേരളത്തിൽ ബിജെപിക്ക് അഞ്ച് സീറ്റ് ഉറപ്പെന്ന് ബിജെപിയുടെ മുൻ സ്ഥാനാർത്ഥിയായ ഇ.ശ്രീധരൻ.തൃശ്ശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും ആലപ്പുഴയിലും വിജയം ഉറപ്പാണ്.തൃശ്ശൂരില്‍ സുരേഷ് ഗോപി മികച്ച വിജയം നേടും.

തിരുവനന്തപുരത്ത് പ്രതിക്ഷയുണ്ട്. ആലപ്പുഴില്‍ ശോഭാ സുരേന്ദ്രൻ നല്ല സ്ഥാനാർത്ഥിയാണെന്നും ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു. 94 വയസ് കഴിഞ്ഞ ഞാൻ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല.

Signature-ad

തെരഞ്ഞെടുപ്പിലും മത്സരിക്കില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നാലും മത്സരിക്കില്ലെന്നും പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ശ്രീധരൻ വിശദീകരിച്ചു.

Back to top button
error: