SportsTRENDING

52 പന്തില്‍ നിന്ന് 82 റണ്‍സുമായി സഞ്ജു; രാജസ്ഥാൻ  20 ഓവറിൽ 193 /4

ജയ്പൂർ: ഐപിഎല്‍ 2024 സീസണില്‍ തുടക്കം ഗംഭീരമാക്കി മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്‍. 52 പന്തില്‍ നിന്ന് 82 റണ്‍സാണ് താരം അടിച്ചെടുത്തത്.
രാജസ്ഥാൻ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 193 റണ്‍സാണ് നേടിയത്. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിലും താരത്തിന്റെ കളിയോടുള്ള സമീപനം വ്യത്യസ്തമായിരുന്നില്ല.

ആറ് കൂറ്റൻ സിക്സറുകളാണ് മലയാളി താരം പറത്തിയത്. 150ന് മുകളില്‍ സ്ട്രൈക്ക് റേറ്റിലാണ് താരം തകർത്തടിച്ചത്. 33 പന്തില്‍ നിന്നാണ് സഞ്ജുവിന്റെ 21ാമത്തെ ഐപിഎല്‍ അർധസെഞ്ചുറി പിറന്നത്. മൂന്ന് ഫോറുകളും ഇന്നിങ്സില്‍ പിറന്നു.

 

2020 ഐപിഎല്‍ സീസണ്‍ മുതല്‍ തന്റെ ആദ്യ മത്സരത്തില്‍ ഫിഫ്റ്റി നേടുന്നത് സഞ്ജു സാംസണ്‍ പതിവാക്കിയിരിക്കുകയാണ്. ഇക്കുറി രാജസ്ഥാനിലെ ഹോം ഗ്രൗണ്ടിലും മലയാളി താരം ഈ പതിവ് തുടർന്നു.

 

നിലവിൽ അഞ്ച് ഓവറിൽ 32/3 എന്ന നിലയിലാണ് ലഖ്നൗ.

Back to top button
error: