Month: March 2024
-
Crime
വടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയില്‍; തീ വച്ചതെന്ന് സംശയം
കോഴിക്കോട്: വടകര ഡിവൈഎസ്പിയുടെ വാഹനം ഓഫിസിന് മുന്നില്‍ കത്തിയ നിലയില്‍. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. വാഹനം പൂര്‍ണമായും കത്തിനശിച്ചു. ആരെങ്കിലും മനഃപൂര്‍വം കത്തിച്ചതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അതേസമയം വടകര താഴെ അങ്ങാടിയില്‍ ചാക്കു കടയ്ക്ക് നേരെയും തീവെപ്പ് ശ്രമം ഉണ്ടായി. മുസ്ലിംലീഗ് നേതാവ് ഫൈസലിന്റെ കടയ്ക്കാണ് തീവെച്ചത്. രണ്ടും ഒരാള്‍ തന്നെയാണോ നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ചാക്കുകടയില്‍ തീവെപ്പുനടത്തിയെന്ന് കരുതുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ തന്നെയാണോ പൊലീസ് വാഹനത്തിനും തീവെച്ചതെന്ന് സംശയിക്കുന്നത്. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Read More » -
Crime
കട്ടപ്പനയിലെ ഇരട്ട കൊലപാതകം: ഒന്നാം പ്രതി നിധീഷിനൊപ്പം കൊല്ലപ്പെട്ട വിജയൻ്റെ ഭാര്യ സുമയ്ക്കും മകൻ വിഷ്ണുവിനും പങ്ക്, കാഞ്ചിയാറിലെ വീട്ടിൽ കുഴിച്ചുമൂടിയ മൃതദേഹം ഇന്ന് പുറത്തെടുക്കും
കട്ടപ്പന ഇരട്ട കൊലപാതക കേസിലെ പ്രതി നിധീഷിനെ രാവിലെ തന്നെ തെളിവെടുപ്പിനായി കാഞ്ചിയാറിൽ എത്തിച്ചു കഴിഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപ് ഇന്നലെ പറഞ്ഞിരുന്നു. നിധീഷിനൊപ്പം മോഷണ കേസിൽ പ്രതിയായ വിഷ്ണുവിൻ്റെ പിതാവ് വിജയനേയും വിഷ്ണുവിൻ്റെ സഹോദരിയുടെ കുഞ്ഞിനെയുമാണ് കൊലപ്പെടുത്തിയത്. നവജാത ശിശുവിന്റെയും വിജയന്റെയും കൊലപാതകത്തിൽ ഭാര്യയ്ക്കും മകനും പങ്കുണ്ടെന്ന് എഫ്.ഐ.ആറിൽ പറഞ്ഞിട്ടുണ്ട്. വിജയന്റെ മകളുടെയും നിതീഷിന്റെയും കുഞ്ഞിനെ കൊലപ്പെടുത്തിയത് 2016 ലാണ്. അവിവാഹിതയായ യുവതി അമ്മയാകുന്നതിന്റെ നാണക്കേട് ഭയന്നായിരുന്നു കൊലപാതകം. പക്ഷേ കുട്ടിയെ ഗന്ധർവന് നൽകണമെന്ന വ്യാജേനയാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. പിന്നീട് കുഞ്ഞിന്റെ മൃതദേഹം പഴയ വീട്ടിലെ തൊഴുത്തിൽ മറവു ചെയ്തു. മൃതദേഹം മറവു ചെയ്യാൻ വിഷ്ണുവിന്റെ സഹായം ലഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കട്ടപ്പന നഗരത്തോട് ചേർന്നുള്ള വിഷ്ണുവിന്റെ സ്വന്തം വീട്ടിൽ താമസിക്കുമ്പോഴാണ് സംഭവം. പിന്നീട് കാഞ്ചിയാർ കക്കാട്ടുകടയിൽ വാടകയ്ക്കു താമസിച്ചപ്പോൾ വിജയനെ വീട്ടിലെ ഹാളിൽ വച്ച് ചുറ്റിക കൊണ്ട്…
Read More » -
NEWS
ഉപേക്ഷിക്കപ്പെട്ട കല്ല് മൂലക്കല്ലാകുന്ന സന്ദർഭങ്ങൾ
ഹൃദയത്തിനൊരു ഹിമകണം 26 ആകെ വെട്ടി നശിപ്പിച്ച കാട്ടിൽ ഒരു മരം മാത്രം തലയുയർത്തി നിൽക്കുന്നു. എന്തുകൊണ്ടാണ് ഈ മരത്തെ മാത്രം വെട്ടാഞ്ഞത് എന്ന ചോദ്യത്തിന് ‘പാഴ്മര’മാണത് എന്ന് മറുപടി. ഒരു മരം പാഴ്മരമാവുന്നത് അത് ഒരു തടിക്കച്ചവടക്കാരന്റെ കൺകോണിലൂടെ നോക്കുമ്പോഴാണ്. ആ കാടിനെ നമുക്ക് ഒറ്റമരവനം എന്ന് വിളിക്കാം. ആ പാഴ്‌മരം ഇല്ലായിരുന്നേൽ ആ കാടിന് ആ പേര് നഷ്ടമാവുമായിരുന്നു. നിങ്ങളെക്കൊണ്ട് ലോകത്തിന് ഗംഭീരമായ പ്രയോജനങ്ങൾ ഒന്നുമില്ലായിരിക്കാം. പക്ഷെ നിങ്ങളുടെ ആബ്‌സൻസ് പ്രസന്റ് ആയിരിക്കുന്ന ഏതൊക്കെയോ ഇടങ്ങളുണ്ട്. ഉദ്യോഗച്ചന്തയിൽ നിങ്ങൾക്ക് വലിയ മാർക്കറ്റ് ഇല്ലായിരിക്കാം. പക്ഷെ സമൂഹത്തിന് വേറെ ഏതൊക്കെയോ തലങ്ങളിൽ നിങ്ങളെ ആവശ്യമുണ്ടാവാം! അവതാരക: സീമ ജിജോ സമ്പാദകൻ: സുനിൽ കെ ചെറിയാൻ
Read More » -
Kerala
ബസ് യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റില്‍
ആലുവ :ബസില്‍ യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് പിടിയില്‍. ആലപ്പുഴ തിരുവമ്ബാടി ബാത്തില്‍ ജഹാസ് വീട്ടില്‍ അബ്ദുള്‍ റഹിം സേഠ് (28) നെയാണ് ആലുവ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി ഒമ്ബതരയോടെയാണ് സംഭവം. പാലക്കാട് നിന്ന് കെ.എസ്.ആർ.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് അടുത്തിരുന്ന് യാത്ര ചെയ്യുകയായിരുന്ന പ്രതി അതിക്രമം കാണിക്കുകയായിരുന്നു. പറവൂർക്കവലയില്‍ വച്ചായിരുന്നു സംഭവം. യുവതി ബഹളം വച്ചതോടെ മറ്റ് യാത്രക്കാർ ചേർന്ന് ഇയാളെ തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു.
Read More » -
Careers
ഈഎസ്ഐയിൽ നഴ്‌സിങ് ഓഫീസര്‍ ; ഇപ്പോൾ അപേക്ഷിക്കാം
എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇ.എസ്.ഐ) കോര്‍പ്പറേഷനില്‍ നഴ്‌സിങ് ഓഫീസര്‍ തസ്തികയില്‍ നിയമനത്തിന് യു.പി.എസ്.സി അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത – ബി.എസ്.സി നഴ്‌സിങ്/ തത്തുല്യം. സ്‌റ്റേറ്റ് നഴ്‌സിങ് കൗണ്‍സിലില്‍ നഴ്‌സായി രജിസ്റ്റര്‍ ചെയ്തിരിക്കണം. അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ് മിഡ് വൈഫറിയില്‍ അംഗീകൃത ഡിപ്ലോമയും 50 കിടക്കകളില്‍ കുറയാത്ത ആശുപത്രികളില്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായപരിധി 30 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – മാർച്ച് 27
Read More » -
Sports
ലെസ്കോവിച് ഈ സീസണോടെ കേരള ബ്ലാസ്റ്റേഴ്സ് വിടും
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വിദേശ താരങ്ങളില്‍ ഒന്നായ ലെസ്കോവിച് ക്ലബില്‍ തുടരില്ല. ഈ സീസണ്‍ അവസാനത്തോടെ കരാർ അവസാനിക്കാൻ പോകുന്ന ലെസ്കോവിചിന്റെ കരാർ പുതുക്കേണ്ട എന്നാണ് ബ്ലാസ്റ്റേഴ്സ് തീരുമാനം എന്നാണ് റിപ്പോർട്ടുകള്‍. ലെസ്കോവിച് വുകമാനോവിച് വന്നത് മുതല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സെന്റർ ബാക്കായിരുന്നു. പരിക്ക് ആണ് ലെസ്കോവിച് ഇപ്പോള്‍ സ്ഥിരമായി ടീമില്‍ ഇല്ലാതിരിക്കാനുള്ള പ്രധാന കാരണം. ഐ എസ് എല്ലില്‍ ബ്ലാസ്റ്റേഴ്സിനായി 43 മത്സരങ്ങള്‍ ലെസ്കോവിച് കളിച്ചിട്ടുണ്ട്. ഒരു ഗോളും നേടിയിട്ടുണ്ട്. ക്രൊയേഷൻ സെന്റർ ബാക്കായ മാർകോ ലെസ്കോവിച് മുമ്ബ് ക്രൊയേഷ്യൻ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. ക്രൊയേഷ്യയിലെ വലിയ ക്ലബായ ഡിനാമൊ സഗ്രബിന്റെ ഭാഗമായിരുന്നു. അടുത്തിടെ ലോണില്‍ ലൊകമൊടീവിലും താരം കളിച്ചിരുന്നു. ക്രൊയേഷ്യയെ അണ്ടർ 18 മുതല്‍ സീനിയർ തലം വരെ പ്രതിനിധീകരിച്ചു. 2014ല്‍ ആയിരുന്നു ദേശീയ സീനിയർ ടീമിനായുള്ള അരങ്ങേറ്റം. പക്ഷെ വളരെ കുറച്ചു മത്സരങ്ങളെ ദേശീയ ടീമിന്റെ ജേഴ്സിയില്‍ കളിക്കാൻ ആയിരുന്നുള്ളൂ.സഗ്രബിനായി കളിക്കുന്ന കാലത്ത് അഞ്ചോളം…
Read More » -
Kerala
ക്ഷേത്രത്തിൽ കനല്‍ച്ചാട്ടം നടത്തുന്നതിനിടെ 10 വയസുകാരൻ തീക്കൂനയിലേക്ക് വീണു; കേസെടുത്ത് പോലീസ്
പാലക്കാട്: ക്ഷേത്രത്തിലെ കനല്‍ച്ചാട്ടം ചടങ്ങിനിടെ പത്തുവയസുകാരൻ തീക്കൂനയിലേക്ക് വീണ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബാലാവകാശ കമ്മീഷന്‍റെ നിര്‍ദേശ പ്രകാരം ആലത്തൂര്‍ പൊലീസാണ് കേസെടുത്തത്. രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടോയെന്നും പരിശോധിക്കുന്നുണ്ടെന്നും കുട്ടിക്ക് ആവശ്യമായ കൗണ്‍സിലിംഗും സംരക്ഷണവും ഉറപ്പാക്കുമെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ വ്യക്തമാക്കി. പാലക്കാട് ആലത്തൂർ മേലാർക്കോട് പുത്തൻത്തറ മാരിയമ്മൻ കോവിലില്‍ കനല്‍ചാട്ടത്തിനിടെയാണ് അപകടം. ചടങ്ങിനിടെ സ്കൂള്‍ വിദ്യാര്‍ത്ഥിയായ പത്ത് വയസ്സുകാരൻ തീക്കൂനയിലേക്ക് വീണ് അപകടമുണ്ടായത്. പൊങ്കല്‍ ഉത്സവത്തിനിടെ പുലർച്ചെ അഞ്ചരമണിയോടുകൂടിയാണ് അപകടമുണ്ടായത്. പൊള്ളലേറ്റ വിദ്യാർത്ഥിയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടി തീക്കൂനയിലേക്ക് വീഴുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെ സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ ഇടപെടുകയായിരുന്നു.
Read More » -
Kerala
കൊല്ലം-ചെങ്കോട്ട റയിൽ പാതയില്‍ കോച്ചുകള്‍ കൂട്ടാൻ അനുമതി
പുനലൂർ: കൊല്ലം-ചെങ്കോട്ട റെയില്‍ പാതയില്‍ കോച്ചുകള്‍ കൂട്ടാൻ അനുമതി നല്‍കി. പാതയില്‍ പരിശോധനകള്‍ നടത്തിയ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേട്സ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ.) കോച്ചുകളുടെ എണ്ണം ഇപ്പോഴുള്ള 14ല്‍ നിന്ന് 22 ആക്കി മാറ്റാൻ തടസ്സമില്ലെന്നു കാണിച്ചു ദക്ഷിണ റെയില്‍വേയ്ക്കു റിപ്പോർട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആദ്യ ഘട്ടത്തില്‍ ചില സ്റ്റേഷനുകളില്‍ പ്ലാറ്റുഫോമുകളുടെ നീളം കുറവായതിനാല്‍ 18 കോച്ചുകള്‍ വരെയാകും കൂട്ടുക. ആർ.ഡി.എസ്.ഒ. കപ്ലർ ഫോഴ്സ് ട്രയലും എമർജൻസി ബ്രേക്കിങ് ഡിസ്റ്റൻസ് പരിശോധനയും ദക്ഷിണ റെയില്‍വേയുടെ ആവശ്യപ്രകാരം ജനുവരിയിലാണ് നടത്തിയത്.
Read More » -
India
റിയാദ് മെട്രോയില്‍ പരിശീലകയായി ഇന്ത്യൻ വനിത
റിയാദിന്‍റെ വികസനക്കുതിപ്പില്‍ മാറ്റത്തിന്‍റെ ചൂളംവിളിയുമായി വരുന്ന റിയാദ് മെട്രോയില്‍ സൗദികള്‍ക്ക് ട്രെയിൻ ഓടിക്കാൻ പരിശീലനം നല്‍കുകയാണ് ഇന്ത്യക്കാരിയായ ഇന്ദിര ഈഗളപതി. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവർക്കും സ്റ്റേഷൻ മാനേജ്മെന്‍റിനും പരിശീലനം നല്‍കുന്നതുള്‍പ്പെടെ ബഹുമുഖമായ റോളിലാണ് ഈ ആന്ധ്ര സ്വദേശിനി പ്രവർത്തിക്കുന്നത്. ആന്ധ്രാപ്രദേശിലെ പാലനാട് ജില്ലയില്‍ ധുളിപ്പള്ള, സത്തേനപ്പള്ളി സ്വദേശിനിയായ ഇന്ദിര നാല് വർഷം ഹൈദരാബാദ് മെട്രോയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഭർത്താവ് ലോകേഷ് ദുബായ് മെട്രോയിലെ ജോലിക്കാരനാണ്.
Read More » -
Kerala
സ്വകാര്യ ബസ് ഉടമയെ വധിക്കാൻ ശ്രമം:രണ്ടുപേര്‍ അറസ്റ്റില്‍
ആലപ്പുഴ:മണ്ണഞ്ചേരി – കടപ്പുറം റൂട്ടില്‍ സർവീസ് നടത്തുന്ന ഹുബ്ബു റസൂല്‍ ബസ്സിന്റെ ഉടമയെ കാറുകൊണ്ട് ഇടിച്ചുവീഴ്ത്തി വധിക്കാൻ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍. ബസ്സുടമയായ സനല്‍ സലീമിനെയാണ് സംഘം ആക്രമിച്ചത്.കേസിലെ മറ്റ് രണ്ടുപ്രതികള്‍ ഒളിവിലാണ്. ആലപ്പുഴ ജില്ലാക്കോടതി വാർഡ് തറയില്‍ പറമ്ബില്‍ ഹരികൃഷ്ണൻ (26), ബീച്ച് വാർഡ് നെടുംപറമ്ബില്‍ ഷിജു (ഉണ്ണി 26) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 16-ന് തമ്ബകച്ചുവട് ജംഗ്ഷന് കിഴക്കുഭാഗത്തെ റോഡിലായിരുന്നു ആക്രമണം. തമ്ബകച്ചുവട് സ്വദേശിയും മണ്ണഞ്ചേരി – കടപ്പുറം റൂട്ടില്‍ സർവീസ് നടത്തുന്ന ഹുബ്ബു റസൂല്‍ ബസ്സിന്റെ ഉടമയുമായ സനല്‍ സലീമിനെ (40) യാണ് സംഘം ആക്രമിച്ചത്. മുൻ വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോടു കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ബസ് സർവീസ് പൂർത്തിയാക്കിയശേഷം സനല്‍ തമ്ബകച്ചുവട്ടില്‍നിന്നു വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുമ്ബോള്‍ കാറില്‍ പിന്തുടർന്ന സംഘം സ്കൂട്ടറില്‍ കാറിടിപ്പിച്ച് വീഴ്ത്തിയശേഷം മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
Read More »