KeralaNEWS

കൊല്ലം-ചെങ്കോട്ട റയിൽ പാതയില്‍ കോച്ചുകള്‍ കൂട്ടാൻ അനുമതി

പുനലൂർ: കൊല്ലം-ചെങ്കോട്ട റെയില്‍ പാതയില്‍ കോച്ചുകള്‍ കൂട്ടാൻ അനുമതി നല്‍കി.
പാതയില്‍ പരിശോധനകള്‍ നടത്തിയ റിസർച്ച്‌ ഡിസൈൻ ആൻഡ് സ്റ്റാൻഡേട്സ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ.) കോച്ചുകളുടെ എണ്ണം ഇപ്പോഴുള്ള 14ല്‍ നിന്ന് 22 ആക്കി മാറ്റാൻ തടസ്സമില്ലെന്നു കാണിച്ചു ദക്ഷിണ റെയില്‍വേയ്ക്കു റിപ്പോർട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ആദ്യ ഘട്ടത്തില്‍ ചില സ്റ്റേഷനുകളില്‍ പ്ലാറ്റുഫോമുകളുടെ നീളം കുറവായതിനാല്‍ 18 കോച്ചുകള്‍ വരെയാകും കൂട്ടുക.

Signature-ad

ആർ.ഡി.എസ്.ഒ. കപ്ലർ ഫോഴ്സ് ട്രയലും എമർജൻസി ബ്രേക്കിങ് ഡിസ്റ്റൻസ് പരിശോധനയും ദക്ഷിണ റെയില്‍വേയുടെ ആവശ്യപ്രകാരം ജനുവരിയിലാണ് നടത്തിയത്.

Back to top button
error: