SportsTRENDING

ലെസ്കോവിച് ഈ സീസണോടെ കേരള ബ്ലാസ്റ്റേഴ്സ് വിടും

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വിദേശ താരങ്ങളില്‍ ഒന്നായ ലെസ്കോവിച് ക്ലബില്‍ തുടരില്ല. ഈ സീസണ്‍ അവസാനത്തോടെ കരാർ അവസാനിക്കാൻ പോകുന്ന ലെസ്കോവിചിന്റെ കരാർ പുതുക്കേണ്ട എന്നാണ് ബ്ലാസ്റ്റേഴ്സ് തീരുമാനം എന്നാണ് റിപ്പോർട്ടുകള്‍.

ലെസ്കോവിച് വുകമാനോവിച് വന്നത് മുതല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സെന്റർ ബാക്കായിരുന്നു. പരിക്ക് ആണ് ലെസ്കോവിച് ഇപ്പോള്‍ സ്ഥിരമായി ടീമില്‍ ഇല്ലാതിരിക്കാനുള്ള പ്രധാന കാരണം. ഐ എസ് എല്ലില്‍ ബ്ലാസ്റ്റേഴ്സിനായി 43 മത്സരങ്ങള്‍ ലെസ്കോവിച് കളിച്ചിട്ടുണ്ട്. ഒരു ഗോളും നേടിയിട്ടുണ്ട്.

ക്രൊയേഷൻ സെന്റർ ബാക്കായ മാർകോ ലെസ്കോവിച് മുമ്ബ് ക്രൊയേഷ്യൻ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. ക്രൊയേഷ്യയിലെ വലിയ ക്ലബായ ഡിനാമൊ സഗ്രബിന്റെ ഭാഗമായിരുന്നു. അടുത്തിടെ ലോണില്‍ ലൊകമൊടീവിലും താരം കളിച്ചിരുന്നു.

 

ക്രൊയേഷ്യയെ അണ്ടർ 18 മുതല്‍ സീനിയർ തലം വരെ പ്രതിനിധീകരിച്ചു. 2014ല്‍ ആയിരുന്നു ദേശീയ സീനിയർ ടീമിനായുള്ള അരങ്ങേറ്റം. പക്ഷെ വളരെ കുറച്ചു മത്സരങ്ങളെ ദേശീയ ടീമിന്റെ ജേഴ്സിയില്‍ കളിക്കാൻ ആയിരുന്നുള്ളൂ.സഗ്രബിനായി കളിക്കുന്ന കാലത്ത് അഞ്ചോളം കിരീടം താരം നേടിയിട്ടുണ്ട്.

Back to top button
error: