കോഴിക്കോട്: വടകര ഡിവൈഎസ്പിയുടെ വാഹനം ഓഫിസിന് മുന്നില്‍ കത്തിയ നിലയില്‍. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. വാഹനം പൂര്‍ണമായും കത്തിനശിച്ചു. ആരെങ്കിലും മനഃപൂര്‍വം കത്തിച്ചതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
അതേസമയം വടകര താഴെ അങ്ങാടിയില്‍ ചാക്കു കടയ്ക്ക് നേരെയും തീവെപ്പ് ശ്രമം ഉണ്ടായി. മുസ്ലിംലീഗ് നേതാവ് ഫൈസലിന്റെ കടയ്ക്കാണ് തീവെച്ചത്. രണ്ടും ഒരാള്‍ തന്നെയാണോ നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ചാക്കുകടയില്‍ തീവെപ്പുനടത്തിയെന്ന് കരുതുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ തന്നെയാണോ പൊലീസ് വാഹനത്തിനും തീവെച്ചതെന്ന് സംശയിക്കുന്നത്. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.