Month: March 2024
-
Crime
രതിച്ചിത്ര നടി സോഫിയ ലിയോണിയെ മരിച്ചനിലയില്‍ കണ്ടെത്തി; മൂന്നു മാസത്തിനിടെ മരിക്കുന്ന നാലാമത്തെ പോണ്‍താരം
മയാമി(യുഎസ്.): രതിച്ചിത്ര നടി സോഫിയ ലിയോണി (26) അന്തരിച്ചു. ഫ്‌ളോറിഡയിലെ മയാമിയിലുള്ള അപ്പാര്‍ട്ട്മെന്റില്‍ ഈ മാസം ഒന്നിന് സോഫിയയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് കുടുംബം അറിയിച്ചു. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മരണവിവരം പുറത്തുവരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ”അവളുടെ അമ്മയ്ക്കും കുടുംബത്തിനും വേണ്ടി, ഞങ്ങളുടെ പ്രിയപ്പെട്ട സോഫിയയുടെ വിയോഗവാര്‍ത്ത വളരെ ദുഃഖത്തോടെയാണ് എനിക്ക് പങ്കുവയ്ക്കേണ്ടിവരുന്നത്. സോഫിയയുടെ പെട്ടെന്നുള്ള വേര്‍പാട് അവളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും തകര്‍ത്തു” – സോഫിയുടെ രണ്ടാനച്ഛന്‍ മൈക്ക് റൊമേറോ അറിയിച്ചു. നടിയുടെ സംസ്‌കാരത്തിനുള്ള ഫണ്ട് ശേഖരത്തിനായി ‘ഗോഫണ്ട്മീ’ എന്ന വെബ്‌സൈറ്റ് വഴിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന സോഫിയ ലിയോണി, കഴിഞ്ഞയാഴ്ച പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. 1997 ജൂണ്‍ 10നു മയാമിയില്‍ ജനിച്ച സോഫിയ, പതിനെട്ടാം വയസ്സിലാണു രതിച്ചിത്ര മേഖലയിലേക്കു വരുന്നത്. അതേസമയം, കഴിഞ്ഞ കുറച്ച മാസങ്ങളായി രതിച്ചിത്ര മേഖലയിലെ നടികള്‍ മരിക്കുന്നതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. മൂന്നു മാസത്തിനിടെ നാലാമത്തെ രതിച്ചിത്ര…
Read More » -
Health
ലിവര്‍ സിറോസിസിന്റെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരള്‍. കരളിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അമിത മദ്യപാനവും പുകവലിയും മോശം ഭക്ഷണശൈലിയും, ജനിതക കാരണങ്ങളും, വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. അത്തരത്തില്‍ കരളിനെ ബാധിക്കുന്ന ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. ഇത് കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ദീര്‍ഘകാലമായുള്ള അമിത മദ്യപാനം മൂലം രോഗമുണ്ടാകാം. അതുപോലെ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകള്‍ മൂലമുള്ള അണുബാധ കരളിലെ ഇൻഫ്ലമേഷനും പിന്നീട് സിറോസിസിനും കാരണമാകും. ലക്ഷണങ്ങള്‍ ചർമ്മത്തിന്‍റെയും കണ്ണുകളുടെയും മഞ്ഞനിറം ലിവർ സിറോസിസിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. അമിത ക്ഷീണവും തളർച്ചയും തോന്നുന്നതും ലിവർ സിറോസിസിന്റെ വളരെ സാധാരണമായ ലക്ഷണമാണ്. ലിവർ സിറോസിസ് മൂലം അടിവയറ്റില്‍ ദ്രാവകം അഥവാ ഫ്ലൂയ്ഡ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് അസൈറ്റ്സ് എന്നറിയപ്പെടുന്നു. ഇത് വയറിലെ വീക്കത്തിലേക്കും അസ്വസ്ഥതയിലേക്കും നയിക്കുന്നു. ഇത് മൂലം പലപ്പോഴും വയറിന്‍റെ വലുപ്പത്തില്‍ പ്രകടമായ വർധനവും കാണപ്പെടാം. കാലിലും…
Read More » -
Food
നല്ല എരിവും മധുരവും പുളിയുമുള്ള ഈന്തപ്പഴം അച്ചാര്‍ തയ്യാറാക്കിയാലോ ?
അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിനുകള്‍ തുടങ്ങിയ ഒരു പിടി ആരോഗ്യദായകമായ ഘടകങ്ങളുടെ ഉറവിടമാണ് ഈന്തപ്പഴം. തടി വര്‍ദ്ധിപ്പിയ്ക്കാതെ ശരീരത്തിനു തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറയായ ഇത് ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങള്‍ തടയാനും ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാനുമെല്ലാം ഏറെ ഗുണകരമാണ്. മസിലുകളുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. ഇതിലെ മധുരം സ്വാഭാവിക മധുരമായതു കൊണ്ട് മിതമായ തോതില്‍ പ്രമേഹരോഗികള്‍ക്കും കഴിയ്ക്കാം. ഈന്തപ്പഴം അച്ചാർ ഇട്ടുവയ്ക്കുകയാണെങ്കിൽ ദീർഘകാലം കേടുകൂടാതെ ഇരിക്കും.നോക്കാം ഈന്തപ്പഴം അച്ചാർ ഉണ്ടാക്കുന്നതെങ്ങനെയെന്ന് .. ചേരുവകള്‍ ഈന്തപ്പഴം വൃത്തിയാക്കിയത് – ½ കിലോ പച്ചമുളക് മുറിച്ചെടുത്തത് – 6 എണ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത് – 2 ടീ സ്പൂണ്‍ മുളക് പൊടി – 3 ടീ സ്പൂണ്‍ മഞ്ഞള്‍ പൊടി – ½ ടീ സ്പൂണ്‍ ഈന്തപ്പഴം -10 എണ്ണം കായം – 1 ടീ സ്പൂണ്‍ വിനിഗര്‍ – ¼ കപ്പ് ഉപ്പ് –…
Read More » -
Kerala
അമൃത എക്സ്‌പ്രസിന് കഴക്കൂട്ടത്ത് സ്റ്റോപ് അനുവദിച്ചു.
തിരുവനന്തപുരം: അമൃത എക്സ്‌പ്രസിന് കഴക്കൂട്ടത്ത് സ്റ്റോപ് അനുവദിച്ചു. തിരുവനന്തപുരം സെൻട്രല്‍-മധുര-തിരുവനന്തപുരം സെൻട്രല്‍ അമൃത എക്സ്പ്രസിന് (16343/16344) കഴക്കൂട്ടം സ്റ്റേഷനില്‍ ഒരു മിനിറ്റ് താല്‍ക്കാലിക സ്റ്റോപ്പാണ് അനുവദിച്ചിട്ടുള്ളത്. പരീക്ഷണാടിസ്ഥാനത്തിലാണ് സ്റ്റോപ്.
Read More » -
Kerala
കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്ക് പുതിയ ട്രെയിൻ
കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്ക് പുതിയ തീവണ്ടി സർവിസ്.12ന് ആദ്യ സർവിസ് കൊല്ലത്തുനിന്ന് പ്രധാനമന്ത്രി ഓണ്‍ലൈനിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും. ഉദ്ഘാടന ചടങ്ങുകള്‍ രാവിലെ 8.30ന് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ആരംഭിക്കും. ആഴ്ചയില്‍ രണ്ട് സർവിസാണുള്ളത്. കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്ക് ബുധന്‍, ശനി എന്നീ ദിവസങ്ങളിലും, തിരുപ്പതിയില്‍നിന്ന് കൊല്ലത്തേക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിലുമാണ് സർവിസ്.
Read More » -
Kerala
ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മോട്ടോർ വാഹനവകുപ്പ്
ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതുൾപ്പടെയുള്ള നിയമനടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് മോട്ടോർ വാഹനവകുപ്പ്. ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് നിത്യകാഴ്ചയാണ്. ഇത് അത്യന്തം അപകടകരമായിരിക്കുകയാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത് കാരണമാകാമെന്ന് എംവിഡി വ്യക്തമാക്കി. അതേപോലെ ഹെൽമറ്റ് ധരിക്കാതെയുള്ള യാത്രയും അപകടകരമാണ്.ഇവിടെയും ഇൻഷുറൻസ് നിഷേധിക്കപ്പെടും.
Read More » -
Local
പ്രചാരണം ആവേശത്തിലേക്ക്; അവധി ദിനത്തിലും സജീവമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
കോട്ടയം: ശിവരാത്രി ദിനത്തിലും വോട്ടര്‍മാര്‍ക്കിടയില്‍ സജീവ സാന്നിധ്യമായി കോട്ടയം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. മണ്ഡലത്തിലെ വിവിധ ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ഭക്തര്‍ക്കും പൂജാരിമാര്‍ക്കും ശിവരാത്രി ആശംസകള്‍ നേര്‍ന്നു. ഭക്തരും ക്ഷേത്ര അധികൃതരും ഊഷ്മളമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് നല്‍കിയത്. വനിതാദിനം കൂടി ആയിരുന്നതിനാല്‍ വനിതകള്‍ക്ക് പ്രത്യേക ആശംസകള്‍ നേരാനും സ്ഥാനാര്‍ത്ഥി മറന്നില്ല. ഏറ്റുമാനൂര്‍ നഗരസഭയിലെ പത്താം വാര്‍ഡില്‍ വനിതകളെ ആദരിക്കുന്ന ചടങ്ങിലും സ്ഥാനാര്‍ത്ഥി പങ്കാളിയായി. വെട്ടിമുകളില്‍ എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന അംഗന്‍വാടിയുടെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു. 15 ലക്ഷം രൂപ ചിലവഴിച്ചാണ് നിര്‍മ്മാണം. പിന്നീട് അടുത്തുള്ള വീടുകളില്‍ എത്തി സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു. വൈകുന്നേരം ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മഹിളാ സംഗമത്തിനും സ്ഥാനാര്‍ത്ഥിയെത്തി. യോഗത്തില്‍ വലിയ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. വനിതാ ശാക്തീകരണത്തിന് കഴിഞ്ഞ അഞ്ചുവര്‍ഷം എംപി നടത്തിയ പ്രവര്‍ത്തനങ്ങളെ മഹിളകള്‍ ഓര്‍മ്മിപ്പിച്ചതും ശ്രദ്ധേയമായി. നാളെ ലോക്സഭാ മണ്ഡലം കണ്‍വന്‍ഷന്‍ നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി…
Read More » -
Movie
‘മഞ്ഞുമ്മലിന്’ ഇത്ര ഹൈപ്പ് വേണോ? വെടിപൊട്ടിച്ച്് ‘മലയാളി’ നടി മേഘ്‌ന എല്ലെന്‍
മലയാളി പ്രേക്ഷകരേയും ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തെയും വിമര്‍ശിച്ച് മലയാളി നടി മേഘ്‌ന എല്ലെന്‍. കേരളത്തില്‍ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഇത്ര ചര്‍ച്ചയാകുന്നില്ലെന്നും തമിഴ്‌നാട്ടില്‍ എന്തുകൊണ്ടാണ് ഈ സിനിമ ഇങ്ങനെ ആഘോഷിക്കുന്നതെന്ന് തനിക്കു മനസ്സിലാകുന്നില്ലെന്നും മേഘ്‌ന പറഞ്ഞു. കേരളത്തിലെ പ്രേക്ഷകര്‍ തമിഴ് സിനിമകളെ വിജയിപ്പിക്കാറില്ല. ഉണ്ടെങ്കില്‍ അത് വിജയ് സിനിമകള്‍ മാത്രമാണെന്നും അവര്‍ പറഞ്ഞു. അതേസമയം, നടിയുടെ പരാമര്‍ശത്തിനെതിരെ മലയാളി പ്രേക്ഷകര്‍ രംഗത്തെത്തി. മേഘ്‌ന നായികയായ ‘അരിമാപ്പട്ടി ശക്തിവേല്‍’ എന്ന ചിത്രം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഈ ചിത്രത്തിന്റെ പ്രദര്‍ശനത്തിനെത്തി മടങ്ങവേ മാധ്യമങ്ങളോട് മേഘ്‌ന പറഞ്ഞ കാര്യങ്ങളാണ് വിവാദമായിരിക്കുന്നത്. താനൊരു മലയാളിയാണെന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ സംസാരം ആരംഭിക്കുന്നത്. കേരളത്തില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് ഇത്രത്തോളം പ്രതികരണം ഒന്നുമില്ലെന്ന് മേഘന പറഞ്ഞു. ”എന്തുകൊണ്ട് തമിഴ്‌നാട്ടില്‍ ഇങ്ങനെ ഈ സിനിമ ആഘോഷിക്കുന്നതെന്ന് മനസിലാകുന്നില്ല. വ്യത്യസ്തമായി എന്തെങ്കിലും കൊടുത്തോ എന്നും അറിയില്ല. ഞാന്‍ സിനിമ കണ്ട ആളാണ്. പക്ഷേ ഈ പറയുന്ന രീതിയില്‍ തൃപ്തികരമല്ല അത്. അങ്ങനെ ഒന്നും കിട്ടിയുമില്ല.…
Read More » -
Kerala
പത്മജയുടെ ബി.ജെ.പി പ്രവേശനം; ദൂതനായത് ലോക്‌നാഥ് ബെഹ്‌റയെന്ന് സുധാകരന്‍
കണ്ണൂര്‍ :പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനത്തില്‍ ദൂതനായി പ്രവര്‍ത്തിച്ചത് ലോക്‌നാഥ് ബെഹ്‌റയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ലോക്‌നാഥ് ബെഹ്‌റ വീട്ടില്‍ പോയി സംസാരിച്ചതിന് തെളിവുണ്ടെന്ന് കെ. സുധാകരന്‍. ലോക്‌നാഥ് ബെഹ്‌റ വീട്ടില്‍ പോയി സംസാരിച്ചതിന്റെ ചിത്രങ്ങള്‍ പാര്‍ട്ടിയുടെ കയ്യിലുണ്ട്. ബെഹ്‌റ ദൂതനായത് സി.പി.എമ്മിന് വേണ്ടിയാണ്. സി.പി.എമ്മുമായും ബി.ജെ.പിയുമായും ബന്ധം പുലര്‍ത്തുന്ന ആളാണ് ബെഹ്റയെന്നും സുധാകരന്‍ ആരോപിച്ചു. പത്മജ പോയത് യുഡിഎഫിന് ചെറിയ പ്രയാസം പോലും ഉണ്ടാക്കില്ല. വടകരയെക്കാള്‍ കെ മുരളീധരന്റെ സ്ഥാനാര്‍ഥിത്വം പ്രയോജനപ്പെടുത്താന്‍ കഴിയുക തൃശ്ശൂരിലാണെന്നും കെ. സുധാകരന്‍ പറഞ്ഞു. അതേസമയം, തന്റെ ബി.ജെ.പി പ്രവേശനത്തിന് പിന്നില്‍ ലോക്നാഥ് ബെഹ്റയെന്ന ആരോപണം തള്ളി പത്മജ വേണുഗോപാല്‍. ഇക്കാര്യത്തില്‍ ബെഹ്റ ഇടപെട്ടിട്ടില്ലെന്നും തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ വെല്ലുവിളിക്കുന്നുവെന്നും പത്മജ പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് നേരിട്ടാണ് തന്നെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചതെന്നും അവര്‍ വ്യക്തമാക്കി.
Read More » -
Kerala
നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഉറപ്പിച്ച് വടകര; എംഎല്‍എമാരുടെ പോരാട്ടം ആദ്യം
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എമാര്‍ മുഖാമുഖം വരുന്നതു കേരളചരിത്രത്തില്‍ ആദ്യം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മട്ടന്നൂര്‍ എംഎല്‍എയായ കെ.കെ.ശൈലജ വിജയിച്ചാലും യുഡിഎഫ് സ്ഥാനാര്‍ഥി പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ വിജയിച്ചാലും നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് ഉറപ്പ്. ഇരുവരുടെയും നിയമസഭാ മത്സരവും ശ്രദ്ധേയമായിരുന്നു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ശൈലജ നേടിയപ്പോള്‍ ഏറ്റവും ‘ത്രില്ലിങ്’ പോരാട്ടത്തിനൊടുവിലാണു ഷാഫി വിജയം തൊട്ടത്. പാര്‍ട്ടിക്കപ്പുറത്തേക്ക് ഇമേജുള്ളവരാണു രണ്ടുപേരും. രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിത എന്നതാണു ശൈലജയുടെ സ്വീകാര്യതയെങ്കില്‍ സമരങ്ങളിലെ വിട്ടുവീഴ്ചയില്ലാത്ത പോരാളിയെന്ന പ്രതിഛായയാണ് ഷാഫിക്കുള്ളത്. വടകരയില്‍ ശൈലജ വിജയിച്ചാല്‍ മട്ടന്നൂരില്‍ ഉപതിരഞ്ഞെടുപ്പു വേണ്ടിവരുമെന്നത് എല്‍ഡിഎഫിനെ ആകുലപ്പെടുത്തുന്നില്ല. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള പാലക്കാട് മണ്ഡലത്തില്‍ 3,859 വോട്ടിനാണു ഷാഫി ജയിച്ചു കയറിയത്. 3 വട്ടം തുടര്‍ച്ചയായി എംഎല്‍എ ആയ ഷാഫിയെപ്പോലെ സ്വാധീനമുള്ള മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്തി വിജയിപ്പിക്കുക എന്നതാണു യുഡിഎഫിനു മുന്നിലുള്ള വെല്ലുവിളി.
Read More »