KeralaNEWS

ബസ് യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റില്‍

ആലുവ :ബസില്‍ യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് പിടിയില്‍. ആലപ്പുഴ തിരുവമ്ബാടി ബാത്തില്‍ ജഹാസ് വീട്ടില്‍ അബ്ദുള്‍ റഹിം സേഠ് (28) നെയാണ് ആലുവ പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം  രാത്രി ഒമ്ബതരയോടെയാണ് സംഭവം. പാലക്കാട് നിന്ന് കെ.എസ്.ആർ.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് അടുത്തിരുന്ന് യാത്ര ചെയ്യുകയായിരുന്ന പ്രതി അതിക്രമം കാണിക്കുകയായിരുന്നു.

 പറവൂർക്കവലയില്‍ വച്ചായിരുന്നു സംഭവം. യുവതി ബഹളം വച്ചതോടെ മറ്റ് യാത്രക്കാർ ചേർന്ന് ഇയാളെ തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു.

Back to top button
error: