Month: March 2024
-
India
പോലീസുദ്യോഗസ്ഥൻ സ്വയം വെടിവച്ച് ജീവനൊടുക്കി
പോലീസുദ്യോഗസ്ഥൻ സ്വയം വെടിവച്ച് ജീവനൊടുക്കി.ഉത്തർപ്രദേശിലെ നോയിഡയിലായിരുന്നു സംഭവം. ഗുലാരിയ ഗൗരിശങ്കർ ക്ഷേത്രത്തിലെ ഡ്യൂട്ടിക്ക് ശേഷം മടങ്ങിയ അരുണ്‍ യാദവ് (25) എന്ന ഉദ്യോഗസ്ഥനാണ് ജിവനൊടുക്കിയത്. ഡ്യൂട്ടി അവസാനിപ്പിച്ച് മുറിയിലെത്തിയ ഇയാള്‍ മൊബൈല്‍ഫോണ്‍ ഓഫ് ചെയ്തശേഷം സ്വയം വെടിവയ്ക്കുകയായിരുന്നു. ശബ്ദം കേട്ട് സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.
Read More » -
India
മൈസൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
മൈസൂർ: എസ്ഡിപിഐ പ്രവര്‍ത്തകനെ മൈസൂരില്‍ വെട്ടിക്കൊന്നു. സാമൂഹിക പ്രവര്‍ത്തകനും മതപണ്ഡിതനുമായ മൗലാന ഹാഫിസ് അക്മല്‍ പാഷയാണ് കൊല്ലപ്പെട്ടത്. രാജീവ് നഗറിലെ നിമ്ര മസ്ജിദിന് മുന്നില്‍ വച്ച് വെള്ളിയാഴ്ച രാത്രി ഒമ്ബതോടെയാണ് കൊലപാതകം നടന്നത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അക്മല്‍ പാഷയെ ഒരു സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു. അക്രമികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലിസ് പറഞ്ഞു.
Read More » -
Kerala
ബിജെപി നേതാവ് അന്തരിച്ചു
ആലപ്പുഴ: ബിജെപി ദക്ഷിണമേഖല ഉപാധ്യക്ഷൻ ഡി അശ്വിനി ദേവ് (56) അന്തരിച്ചു. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഒന്നര വർഷത്തിലേറെയായി കിടപ്പിലായിരുന്നു. കായംകുളത്തേക്കു സ്കൂട്ടറില്‍ വരികയായിരുന്ന അശ്വിനിദേവിനെ കായംകുളം എരുവ കോയിക്കല്‍പ്പടിക്കല്‍ ജംക്‌ഷനില്‍ വച്ച് എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ദീർഘനാള്‍ ചികിത്സയിലായിരുന്നു. ഒരു വർഷമായി അബോധാവസ്ഥയിലായിരുന്നു. പരേതരായ ഭാഗവതർ ദിവാകരപ്പണിക്കരുടെയും കമലമ്മയുടെയും മകനാണ്.
Read More » -
Kerala
കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
കൊച്ചി: കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഫോർട്ട് കൊച്ചിയിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ഫോർട്ടുകൊച്ചി വേളി സ്വദേശി ആന്റണിയുടെ മകൻ ആല്‍ഫ്രി (14) നാണ് മരിച്ചത്. മട്ടാഞ്ചേരി ശ്രീ ഗുജറാത്തി വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആല്‍ഫ്രി. ഇന്നലെ വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഫോർട്ട് കൊച്ചിയിലെത്തിയ വിദ്യാർത്ഥി തിരയില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
Read More » -
NEWS
മലയാളി നഴ്സ് യു കെ യിൽ നിര്യാതയായി
കേംബ്രിഡ്ജ് : രണ്ട് വര്‍ഷമായി യു കെയില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനിയും കേംബ്രിഡ്ജ് ആഡംബ്രൂക്ക് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സുമായ റ്റീന സൂസന്‍ തോമസ് നിര്യാതയായി. ക്യാൻസർ രോഗബാധയെ തുടർന്ന് യു കെ യിൽ ചികിത്സയിലായിരുന്നു. സെന്റ് ഇംഗ്‌നേഷ്യസ് ഏലിയാസ് യാക്കോബറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് കേംബ്രിഡ്ജ് ഇടവകാംഗമായ അനീഷ് മണിയുടെ ഭാര്യയാണ്. രണ്ട് വര്‍ഷം മുമ്പാണ് റ്റീനയും കുടുംബവും യു കെ യിലെക്കെത്തിയത്.അടുത്തിടെയാണ് കാന്‍സര്‍ രോഗം കണ്ടെത്തിയത്. രോഗം സ്ഥീരികരിച്ച് ആഴ്ച്ചകള്‍ക്കുള്ളിൽ തന്നെയായിരുന്നു മരണം.
Read More » -
Kerala
വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസ് : മധ്യവയസ്കൻ പോലീസ് പിടിയില്‍
കോട്ടയം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ കിഴക്കേകൂടല്ലൂർ ഭാഗത്ത് വള്ളോപ്പള്ളി വീട്ടില്‍ ബൈജു സി.കെ (50) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും, ഇവരുടെ ദൃശ്യങ്ങള്‍ കൈക്കലാക്കി സമൂഹമാധ്യമത്തിലൂടെ പലർക്കും അയച്ചു നല്‍കുകയുമായിരുന്നു. പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത കിടങ്ങൂർ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ റ്റി. സതികുമാർ, എസ്.ഐ സുധീർ പി.ആർ, സി.പി.ഓ അരുണ്‍കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read More » -
Kerala
ബസില്‍ മോഷണം ; തമിഴ്നാട് സ്വദേശിനി അറസ്‌റ്റിൽ
തൃശൂർ: ബസില്‍ മോഷണം നടത്തിയ തമിഴ്‌നാട് മോഷണ സംഘത്തിലെ പ്രധാനിയായ യുവതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരിച്ചന്തൂര്‍ ടെമ്ബിള്‍ സ്വദേശിനി ഗായത്രി (സുബ്ബമ്മ 26) യെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വേലൂര്‍ സ്വദേശിനി ഹിയാനിയുടെ പണമടങ്ങിയ ബാഗാണ് മോഷ്ടിച്ചത്. വേലൂരില്‍നിന്നും ബസില്‍ കേച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മോഷ്ടാവ് യുവതിയുടെ 5000 രൂപയും എ ടി എം. കാര്‍ഡും ചികിത്സ രേഖകളും അടങ്ങിയ ബാഗ് കവര്‍ന്നത്. സംഭവത്തില്‍ മോഷണം നടത്തിയ യുവതിയുടെ ദൃശ്യങ്ങള്‍ ബസില്‍ ഘടിപ്പിച്ച സി സി ടി വി ക്യാമറയില്‍ പതിഞ്ഞിരുന്നു. കഴിഞ്ഞ നവംബറില്‍ അമ്ബലത്തില്‍ മോഷണം നടത്തിയ സംഭവത്തില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി അടുത്തിടെയാണ് പുറത്തിറങ്ങിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
NEWS
ദുരിതം തീരുന്നില്ല;വിമാനത്തില്‍നിന്നിട്ട ഭക്ഷണപ്പൊതി തലയിൽ പതിച്ച് ഗാസയില്‍ 6 മരണം
ഗാസ: വിമാനത്തില്‍നിന്നു താഴേക്കിട്ട സഹായപാക്കറ്റുകള്‍ തലയിൽ പതിച്ച് 6 മരണം. ഭക്ഷണസാമഗ്രികള്‍ ഉള്‍പ്പെടെ പെട്ടികളാണ് പാരഷൂട്ട് വിടരാതെ താഴേക്കുപതിച്ച് അപകടമുണ്ടാക്കിയത്. സഹായംകാത്തു താഴെ നിന്നവർക്കു മേലെയാണു പാക്കറ്റുകള്‍ വീണത്. കടുത്ത ഭക്ഷണക്ഷാമമുള്ള ഗാസയില്‍ യുഎസ് ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ ആകാശമാർഗം സഹായവിതരണം നടത്തുന്നുണ്ട്. വടക്കൻ ഗാസയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരില്‍ കുറഞ്ഞത് 20 പേർ ഭക്ഷണക്ഷാമത്തില്‍ മരിച്ചെന്നാണു റിപ്പോർട്ട്. തെക്കൻ ഗാസയിലും ക്ഷാമം മൂലമുള്ള ബാലമരണങ്ങളുണ്ടാകുന്നെന്ന് യുനിസെഫ് അറിയിച്ചു. റഫായിലെ ആശുപത്രിയില്‍ കഴിഞ്ഞ 5 ആഴ്ചകള്‍ക്കിടെ 20 ശിശുക്കളാണു മരിച്ചത്. സൈപ്രസില്‍ നിന്നു കടല്‍വഴിയുള്ള സഹായം ഈ വാരാന്ത്യത്തോടെ തുടങ്ങുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു.
Read More » -
Kerala
തൃശൂരിലെ ആദിവാസി ബാലന്മാരുടെ മരണത്തില്‍ ദുരൂഹത
തൃശൂര്‍: ആദിവാസി കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. പതിനാറ് വയസുള്ള സജിക്കുട്ടൻ, എട്ട് വയസുള്ള അരുണ്‍ എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടുകിട്ടിയത്.ഒരാഴ്ച മുൻപാണ് ഇവരെ കാണാതായത്. കഴിഞ്ഞ ശനിയാഴ്ച വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയില്‍ നിന്നുമാണ് കുട്ടികളെ കാണാതായത്. കാടിനോട് ചേര്‍ന്നുള്ള ബന്ധുവീട്ടിലേക്ക് പോയതാകാം എന്നാണ് വീട്ടുകാരും മറ്റും ധരിച്ചത്. കുട്ടികളെ സമയമായിട്ടും കാണാതായതോടെയാണ് വിവരം പൊലീസില്‍ അറിയിച്ചത്.തുടർന്ന് പൊലീസും വനംവകുപ്പും കാട്ടിനകത്ത് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടികളെ കുറിച്ചുള്ള സൂചന ലഭിച്ചില്ല. വഴി തെറ്റി കുട്ടികള്‍ ഉള്‍ക്കാട്ടിലെവിടെയോ പെട്ടുപോയി എന്നാണ് എല്ലാവരും മനസിലാക്കിയത്. അതേസമയം അരുണിന്‍റെ മൃതദേഹം കണ്ടുകിട്ടിയിരിക്കുന്നത് കോളനിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെ നിന്നാണ്. കോളനിയിലെ താമസക്കാരൻ തന്നെയാണ് മൃതദേഹം കണ്ടതും. ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇവര്‍ വിവരമറിയിച്ചു. കാട്ടിനുള്ളില്‍ പെട്ടുപോയതാണെങ്കില്‍ എങ്ങനെ കോളനിയുടെ ഇത്രയും അടുത്തായി മൃതദേഹം കാണുമെന്ന സംശയം ഉയരുന്നുണ്ട്. അരുണിന്‍റെ മൃതദേഹം കിടന്നിരുന്നിടത്ത് നിന്ന് 200 മീറ്റര്‍ അകലെയായി…
Read More » -
Kerala
ഒരു മാസം 4,38,36,500 രൂപ ലാഭം; ഗണേഷിന് കൈയ്യടി
തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രിയായി കെ ബി ഗണേഷ് കുമാർ ചുമതല ഏറ്റെടുത്തശേഷം ഒറ്റമാസം കൊണ്ട് കെഎസ്ആർടിസി നേടിയത് 4,38,36,500 രൂപയുടെ ലാഭം. ഓർഡിനറി സർവീസുകളില്‍ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കി കൊണ്ട് വലിയ ലാഭമാണ് കെഎസ്‌ആർടിസി സൃഷ്ടിച്ചിരിക്കുന്നത്. ഇതിലൂടെ ഒരു ദിവസം 52,456 ഡെഡ് കിലോമീറ്റേഴ്സ് ഒഴിവാക്കി 13,101 ലിറ്റർ ഡീസല്‍ ഉപഭോഗം കുറയ്ക്കുന്നതുവഴി 12,51,392 രൂപ ഡീസല്‍ തുകയിനത്തില്‍ ലാഭിക്കുകയും 2,09,825 രൂപ മെയിന്റനൻസ് തുകയിനത്തില്‍ ലാഭിക്കുകയും കിലോമീറ്ററിന് നാലു രൂപ സ്പെയർപാർട്സ് കോസ്റ്റിന്റെ ഉള്‍പ്പെടെ ഒരു ദിവസത്തെ ലാഭം 14,61,217 രൂപയാണ്. ഇത്തരത്തില്‍ കെഎസ്‌ആർടിസിയുടെ ഓർഡിനറി സർവീസുകളില്‍ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കിയതിലൂടെ ഒരു മാസം ലാഭിക്കാൻ കഴിഞ്ഞത് 4,38,36,500 രൂപയാണ്. ഒരു ബസ് മാത്രം ഓപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളും മലയോര/ആദിവാസി/തോട്ടംതൊഴിലാളി/തീരദേശ/കോളനി മേഖലകളിലേക്കും ഉള്ള സർവീസുകള്‍ നിലനിർത്തി മറ്റുള്ള സർവീസുകളിലെ ഡെഡ് കിലോമീറ്റേഴ്സ് ഒഴിവാക്കി കൊണ്ട് ഈ ആശയം നടപ്പാക്കിയത്. അനാവശ്യ ചെലവുകളും വരുമാന ചോർച്ചയും തടയുക എന്നതാണ് കോടികള്‍…
Read More »