Month: March 2024
-
Kerala
സിപിഐഎം പ്രവർത്തകർക്കൊപ്പം ഡാൻസ് കളിച്ച് സുരേഷ് ഗോപി
തൃശൂർ: സിപിഐഎം പ്രവർത്തകർക്കൊപ്പം ഡാൻസ് കളിച്ച് സുരേഷ് ഗോപി.തിരുമംഗലം ക്ഷേത്രത്തിൽ പര്യടനത്തിനെത്തവെയായിരുന്നു സംഭവം. നേരത്തെ ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ സന്ദർശനത്തിന് ആളു കുറഞ്ഞതില്‍ ബിജെപി പ്രവർത്തകരോട് സുരേഷ് ഗോപി ക്ഷുഭിതനായിരുന്നു. തെരഞ്ഞെടുപ്പ് സന്ദർശനത്തിനിടെ ആളുകള്‍ കുറഞ്ഞതും വോട്ടർ പട്ടികയില്‍ പ്രവർത്തകരുടെ പേര് ചേർക്കാത്തതുമാണ് പ്രകോപനത്തിനിടയാക്കിയത്. ‘നിങ്ങള്‍ എനിക്ക് വോട്ട് മേടിച്ചു തരാനാണെങ്കില്‍ വോട്ട് ചെയ്യുന്ന പൗരന്മാർ ഇവിടെയുണ്ടാകണം. നിങ്ങള്‍ സഹായിച്ചില്ലെങ്കില്‍ നാളെ തന്നെ ഞാൻ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രവർത്തിക്കും’ -സുരേഷ് ഗോപി പ്രവർത്തകരോട് പറഞ്ഞിരുന്നു. ഇതിനുശേഷം തിരുമംഗലത്തെത്തിയ സുരേഷ് ഗോപിയെ എൽഡിഎഫ് പ്രവർത്തകർ ഇങ്ക്വിലാബ് സിന്ദാബാദ്,വി എസ് സുനിൽകുമാർ സിന്ദാബാദ് വിളികളോടെ വളയുകയായിരുന്നു.ഇവരോടൊപ്പം ഏറെനേരം ആടിപ്പാടിയ ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.
Read More » -
Sports
സര്‍വീസസിന് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം; പട്ടാളപ്പടയ്ക്ക് കിരീടം നേടി കൊടുത്തത് കോഴിക്കോട്ടുകാരൻ
ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്‌ബോർ കിരീടം സർവീസസിന്. ഫൈനലില്‍, ഏകപക്ഷീയമായ ഒരു ഗോളിന് സർവീസസ് ഗോവയെ കീഴടക്കി. മലയാളി താരം പിപി ഷഫീലിന്റെ 67 ാ ം മിനിറ്റിലെ ലോങ് റേഞ്ചർ ഗോളിലിയിരുന്നു സർവീസസ് വിജയം.കോഴിക്കോട് കപ്പക്കല്‍ സ്വദേശിയായ ഷഫീലിന്റെ ടൂർണമെന്റിലെ മൂന്നാം ഗോളാണിത്. ടൂർണമെന്റ് ചരിത്രത്തില്‍ ഇത് ഏഴാം വട്ടമാണ് സർവീസസ് ട്രോഫി നേടുന്നത്.
Read More » -
Kerala
കാറിടിച്ച് ഇരുചക്രവാഹന യാത്രികന്റെ കാല്‍ വേര്‍പെട്ടു
കല്ലമ്ബലം: കാറിടിച്ച് ഇരുചക്രവാഹനയാത്രികന് ഗുരുതരമായി പരിക്കേല്‍ക്കുകയും കാല്‍ വേർപെടുകയും ചെയ്തു. കല്ലമ്ബലം ആലുംമൂടിനു സമീപം താമസിക്കുന്ന ഇറച്ചിവെട്ട് തൊഴിലാളി നടയറ ചരുവിള വീട്ടില്‍ ഷാജഹാ (57) നാണ് പരിക്കേറ്റത്. കല്ലമ്ബലം വർക്കല റോഡില്‍ ആലുംമൂടിന് സമീപമായിരുന്നു അപകടം. ജോലികഴിഞ്ഞ് സ്കൂട്ടിയില്‍ വീട്ടിലേക്ക് പോകവേ വർക്കല ഭാഗത്ത് നിന്നും അമിതവേഗതയില്‍ വന്ന മാരുതി സ്വിഫ്റ്റ് കാറാണ് ഇടിച്ചത്. കാറിന്റെ വേഗത കണ്ട് റോഡ് മറികടക്കുകയായിരുന്ന ഷാജഹാൻ പെട്ടെന്ന് സ്കൂട്ടി നിറുത്തിയെങ്കിലും കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സമീപത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോയില്‍ തെറിച്ചുവീണ ഷാജഹാന്റെ കാൽ വേർപെട്ട് കാറിന്റെ ബോണറ്റില്‍ കുടുങ്ങി. ഇദ്ദേഹത്തിനെ ഉടൻ തന്നെ നാട്ടുകാർ പാരിപ്പള്ളി മെഡിക്കല്‍കോളേജ് ആശൂപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശൂപത്രിയിലേക്ക് മാറ്റി. തലവിള സ്വദേശി കുടുംബവുമായി സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കല്ലമ്ബലം പൊലീസ് കേസെടുത്തു.
Read More » -
India
ഓടുന്ന ബസില്‍നിന്ന് തെറിച്ചുവീണ് കണ്ടക്ടര്‍ മരിച്ചു
ബംഗളൂരു: ഓടുന്ന ബസില്‍നിന്ന് തെറിച്ചുവീണ് കണ്ടക്ടര്‍ മരിച്ചു.കർണാടക ആർ.ടി.സി കണ്ടക്ടറായ ചാമരാജ് നഗർ ഹാലേപുര സ്വദേശി മഹാദേവ സ്വാമി (35) ആണ് മരിച്ചത്. നഞ്ചൻഗുഡില്‍നിന്ന് മൈസൂരുവിലേക്കു പോവുകയായിരുന്ന ബസില്‍ ദേശീയ പാത 766ല്‍ മല്ലനമൂളെ മഠത്തിനു സമീപമാണ് അപകടം. കണ്ടക്ടർ തെറിച്ചുവീണത് യാത്രക്കാർ അറിയിച്ചതോടെ ഡ്രൈവർ ബസ് നിർത്തി കണ്ടക്ടറെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിനിടയാക്കിയതെന്ന് മഹാദേവ സ്വാമിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.
Read More » -
Kerala
വീടിന്റെ സണ്‍ഷേഡ് സ്ലാബ് ദേഹത്തുവീണ് വിദ്യാര്‍ഥി മരിച്ചു
കോഴിക്കോട്: നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് സ്ലാബ് ദേഹത്തുവീണ് വിദ്യാർഥി മരിച്ചു. ആറങ്ങോട് അയ്യപ്പൻകാവില്‍ മനോജിന്റെ മകൻ അഭിൻദേവ് (14) ആണ് മരിച്ചത്. കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്കൂള്‍ എട്ടാംക്ലാസ് വിദ്യാർഥിയാണ്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. പണിക്കാർ നിർമാണം നിർത്തി പോയതിനുശേഷം വീടിന്റെ പോർച്ചിന് മുകളില്‍ക്കയറി അവിടെ വൃത്തിയാക്കുന്നതിനിടെ മുകളിലത്തെ നിലയിലെ സണ്‍ഷേഡ് സ്ലാബ് അടർന്ന് അഭിൻദേവിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശോഭനയാണ് അഭിൻദേവിന്റെ അമ്മ. സഹോദരങ്ങള്‍: അമല്‍ദേവ്, അതുല്‍ദേവ്. സംസ്കാരം ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം.
Read More » -
Kerala
പലസ്തീനും പത്മജയും അയോധ്യയും; തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി എല്‍.ഡി.എഫ്
തിരുവനന്തപുരം: അയോധ്യ, പലസ്തീന്‍, പത്മജ വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാക്കി ഇടത് മുന്നണി. കഴിഞ്ഞ തവണ കൈവിട്ട ന്യൂനപക്ഷവോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള എല്‍.ഡി.എഫ് പ്രചാരണം. ബി.ജെ.പി സംസ്ഥാനത്തെ പലതരത്തില്‍ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴും യു.ഡി.എഫ് മൗനം പാലിക്കുന്നുവെന്നും എല്‍.ഡി.എഫ് പ്രചാരണം നടത്തുന്നുണ്ട്. ശബരിമലയിലെ സ്ത്രീ പ്രവേശവും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന പ്രതീതിയും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവും എല്ലാം കഴിഞ്ഞ തവണത്തെ വമ്പന്‍ തോല്‍വിയുടെ കാരണമായിട്ട് സി.പി.എം വിലയിരുത്തിയിരുന്നു. ന്യൂനപക്ഷവോട്ടുകളുടെ കേന്ദ്രീകരണം കഴിഞ്ഞ തവണത്തേത് പോലെ യു.ഡി.എഫിന് അനൂകൂലമാകാതിരിക്കാന്‍ ഇത്തവണ സകല തന്ത്രങ്ങളും പയറ്റുകയാണ് ഇടത് മുന്നണി. ന്യൂനപക്ഷങ്ങളുടെ മനസില്‍ കനലായി കിടക്കുന്ന പലസ്തീന്‍, മണിപ്പൂര്‍ വിഷയങ്ങളിലേക്ക് എണ്ണയൊഴിച്ച് ആളിക്കത്തിക്കുകയാണ് പ്രചാരണ വേദികളില്‍ നേതാക്കള്‍. ബാബറി മസ്ജിദ് പൊളിച്ചിടത്ത് നിര്‍മ്മിച്ച രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എടുത്ത നിലപാടിനെ എടുത്ത് പറയുന്നുണ്ട് മുഖ്യമന്ത്രി. പത്മജയുടെ ബിജെപി പ്രവേശമാണ് മറ്റൊരു തെരഞ്ഞെടുപ്പ് അജണ്ട. ഇന്നും നാളെയുമായി ഇടത്…
Read More » -
Crime
ഇടുക്കിയില്‍ തോട്ട പൊട്ടിത്തെറിച്ച് അപകടം; ഒരാള്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം
ഇടുക്കി: നെടുങ്കണ്ടത്ത് തോട്ട പൊട്ടി ഒരാള്‍ മരിച്ചു. കമ്പംമെട്ട് സ്വദേശി രാജേന്ദ്രന്‍ ആണ് മരിച്ചത്. കാമാക്ഷി വിലാസം കോണ്ടിനെന്റല്‍ എസ്റ്റേറ്റില്‍ വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് രാജേന്ദ്രനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അപകടത്തില്‍ രാജേന്ദ്രന്റെ കൈകള്‍ അറ്റുപോയിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അണക്കര സ്വദേശി ജയ്‌മോനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കോണ്ടിനെന്റല്‍ എസ്റ്റേറ്റില്‍ കുഴല്‍ കിണര്‍ ജോലിയ്ക്കായി എത്തിയതായിരുന്നു രാജേന്ദ്രനും ജയ്‌മോനും. ഏറെ ആഴത്തില്‍ കുഴിച്ചിട്ടും വെള്ളം കുറവായതിനെ തുടര്‍ന്ന് കുഴല്‍ കിണറിലേക്ക് തോട്ട പൊട്ടിച്ച് ഇടുകയായിരുന്നു. ഇതെനിടെയാണ് അപകടമുണ്ടായത്.
Read More » -
Crime
ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മമാരില്‍നിന്നു തട്ടിയത് 35 ലക്ഷം; മലപ്പുറം സ്വദേശി അറസ്റ്റില്‍
ആലപ്പുഴ: മാവേലിക്കര സ്വദേശിനിയായ യുവതിക്ക് ഓണ്‍ലൈന്‍ജോലി വാഗ്ദാനംചെയ്ത് 6,32,600 രൂപ കൈക്കലാക്കി തട്ടിപ്പുനടത്തിയ സംഘത്തിലെ പ്രധാനപ്രതി അറസ്റ്റില്‍. ബംഗളൂരുവില്‍ താമസിച്ച് ബിസിനസ് നടത്തുന്ന മലപ്പുറം സ്വദേശി ദില്‍ഷാദ് അലിയെ (32) ആണ് ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് അറസ്റ്റുചെയ്തത്. ബെംഗളൂരുവില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ഈ കേസില്‍ മൂന്നുപേരെ സൈബര്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു. 35 ലക്ഷം രൂപയോളം പല വീട്ടമ്മമാരില്‍നിന്നു തട്ടിയെടുത്തതായി പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. സംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ആലപ്പുഴ ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. കെ.എല്‍. സജിമോന്റെ മേല്‍നോട്ടത്തില്‍ ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി.വി. ഷിബു, എസ്.ഐ. ഡി. സജികുമാര്‍, സീനിയര്‍ സി.പി.ഒ. പി.എ. നവാസ്, സി.പി.ഒ. എ. അനീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.
Read More »

