KeralaNEWS

ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മോട്ടോർ വാഹനവകുപ്പ്

രുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതുൾപ്പടെയുള്ള നിയമനടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് മോട്ടോർ വാഹനവകുപ്പ്.

ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് നിത്യകാഴ്ചയാണ്. ഇത് അത്യന്തം അപകടകരമായിരിക്കുകയാണ്.

അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത് കാരണമാകാമെന്ന് എംവിഡി വ്യക്തമാക്കി. അതേപോലെ ഹെൽമറ്റ് ധരിക്കാതെയുള്ള യാത്രയും അപകടകരമാണ്.ഇവിടെയും ഇൻഷുറൻസ് നിഷേധിക്കപ്പെടും.

Back to top button
error: