KeralaNEWS

പത്മജയുടെ ബി.ജെ.പി പ്രവേശനം; ദൂതനായത് ലോക്‌നാഥ് ബെഹ്‌റയെന്ന് സുധാകരന്‍

കണ്ണൂര്‍ :പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനത്തില്‍ ദൂതനായി പ്രവര്‍ത്തിച്ചത് ലോക്‌നാഥ് ബെഹ്‌റയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ലോക്‌നാഥ് ബെഹ്‌റ വീട്ടില്‍ പോയി സംസാരിച്ചതിന് തെളിവുണ്ടെന്ന് കെ. സുധാകരന്‍. ലോക്‌നാഥ് ബെഹ്‌റ വീട്ടില്‍ പോയി സംസാരിച്ചതിന്റെ ചിത്രങ്ങള്‍ പാര്‍ട്ടിയുടെ കയ്യിലുണ്ട്. ബെഹ്‌റ ദൂതനായത് സി.പി.എമ്മിന് വേണ്ടിയാണ്. സി.പി.എമ്മുമായും ബി.ജെ.പിയുമായും ബന്ധം പുലര്‍ത്തുന്ന ആളാണ് ബെഹ്റയെന്നും സുധാകരന്‍ ആരോപിച്ചു.

പത്മജ പോയത് യുഡിഎഫിന് ചെറിയ പ്രയാസം പോലും ഉണ്ടാക്കില്ല. വടകരയെക്കാള്‍ കെ മുരളീധരന്റെ സ്ഥാനാര്‍ഥിത്വം പ്രയോജനപ്പെടുത്താന്‍ കഴിയുക തൃശ്ശൂരിലാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

Signature-ad

അതേസമയം, തന്റെ ബി.ജെ.പി പ്രവേശനത്തിന് പിന്നില്‍ ലോക്നാഥ് ബെഹ്റയെന്ന ആരോപണം തള്ളി പത്മജ വേണുഗോപാല്‍. ഇക്കാര്യത്തില്‍ ബെഹ്റ ഇടപെട്ടിട്ടില്ലെന്നും തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ വെല്ലുവിളിക്കുന്നുവെന്നും പത്മജ പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് നേരിട്ടാണ് തന്നെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചതെന്നും അവര്‍ വ്യക്തമാക്കി.

Back to top button
error: