MovieNEWS

‘മഞ്ഞുമ്മലിന്’ ഇത്ര ഹൈപ്പ് വേണോ? വെടിപൊട്ടിച്ച്് ‘മലയാളി’ നടി മേഘ്‌ന എല്ലെന്‍

ലയാളി പ്രേക്ഷകരേയും ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തെയും വിമര്‍ശിച്ച് മലയാളി നടി മേഘ്‌ന എല്ലെന്‍. കേരളത്തില്‍ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഇത്ര ചര്‍ച്ചയാകുന്നില്ലെന്നും തമിഴ്‌നാട്ടില്‍ എന്തുകൊണ്ടാണ് ഈ സിനിമ ഇങ്ങനെ ആഘോഷിക്കുന്നതെന്ന് തനിക്കു മനസ്സിലാകുന്നില്ലെന്നും മേഘ്‌ന പറഞ്ഞു. കേരളത്തിലെ പ്രേക്ഷകര്‍ തമിഴ് സിനിമകളെ വിജയിപ്പിക്കാറില്ല. ഉണ്ടെങ്കില്‍ അത് വിജയ് സിനിമകള്‍ മാത്രമാണെന്നും അവര്‍ പറഞ്ഞു. അതേസമയം, നടിയുടെ പരാമര്‍ശത്തിനെതിരെ മലയാളി പ്രേക്ഷകര്‍ രംഗത്തെത്തി.

മേഘ്‌ന നായികയായ ‘അരിമാപ്പട്ടി ശക്തിവേല്‍’ എന്ന ചിത്രം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഈ ചിത്രത്തിന്റെ പ്രദര്‍ശനത്തിനെത്തി മടങ്ങവേ മാധ്യമങ്ങളോട് മേഘ്‌ന പറഞ്ഞ കാര്യങ്ങളാണ് വിവാദമായിരിക്കുന്നത്. താനൊരു മലയാളിയാണെന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ സംസാരം ആരംഭിക്കുന്നത്. കേരളത്തില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് ഇത്രത്തോളം പ്രതികരണം ഒന്നുമില്ലെന്ന് മേഘന പറഞ്ഞു.

”എന്തുകൊണ്ട് തമിഴ്‌നാട്ടില്‍ ഇങ്ങനെ ഈ സിനിമ ആഘോഷിക്കുന്നതെന്ന് മനസിലാകുന്നില്ല. വ്യത്യസ്തമായി എന്തെങ്കിലും കൊടുത്തോ എന്നും അറിയില്ല. ഞാന്‍ സിനിമ കണ്ട ആളാണ്. പക്ഷേ ഈ പറയുന്ന രീതിയില്‍ തൃപ്തികരമല്ല അത്. അങ്ങനെ ഒന്നും കിട്ടിയുമില്ല. ചെറിയ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് എപ്പോഴും നല്ലതാണ്. ഒരാള്‍ ഒരു ഹൈപ്പ് കൊടുത്താല്‍ വരുന്നവരെല്ലാം സിനിമയെ വെറുതേ പ്രശംസിക്കുകയാണ്. ഇത്രത്തോളം ഹൈപ്പ് കൊടുക്കാന്‍ അതില്‍ എന്താണ് ഉള്ളതെന്നും മനസിലാകുന്നില്ല. മഞ്ഞുമ്മല്‍ ബോയ്‌സ് പോലുള്ള ചെറിയ സിനിമകള്‍ക്കു ലഭിക്കുന്ന പ്രോത്സാഹനം ഞങ്ങളുടെ സിനിമയ്ക്കും നല്‍കണം.

ഇവിടെ മലയാള സിനിമകള്‍ വലിയ ആഘോഷമാക്കുന്നതുപോലെ കേരളത്തില്‍ ആരും തമിഴ് പടങ്ങള്‍ ആഘോഷമാക്കുന്നില്ല. ചെറിയ സിനിമകള്‍ അവിടെ വരുന്നതും പോകുന്നതും അറിയുന്നില്ല. കേരളത്തില്‍ ആകെ ഹിറ്റാകുന്നത് വിജയ് സിനിമകള്‍ മാത്രമാണ്. മറ്റൊരു തമിഴ് സിനിമയും അവിടെ കാണാന്‍ പോലും കിട്ടില്ല. എനിക്കു തന്നെ ഒരു തമിഴ് സിനിമ കാണണമെന്നുണ്ടെങ്കില്‍ കേരളത്തില്‍ നിന്നും കോയമ്പത്തൂരു വരണം. അവര്‍ തമിഴ് സിനിമകളെ അധികം പ്രോത്സാഹിപ്പിക്കുന്നില്ല. പിന്നെ എന്തിനാണ് ഇവിടെ ഇവര്‍ മലയാള സിനിമകളെ ഇത്ര പ്രോത്സാഹിപ്പിക്കുന്നതെന്ന് എനിക്ക് അറിയില്ല.” -മേഘ്‌നയുടെ പറഞ്ഞു.

അതേസമയം, നടിക്കൊപ്പമുണ്ടായിരുന്ന അരിമാപ്പട്ടി ശക്തിവേലിന്റെ സംവിധായകന്‍ രമേഷ് കന്ദസാമി അവരെ തിരുത്തുന്നുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഇമോഷന്‍സ് കണക്ട് ആകുന്നുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ സംഭവത്തിന്റെ വീഡിയോ ഫെയ്‌സ്ബുക്കിലെ സിനിമാ ഗ്രൂപ്പുകളിലൂടെ പെട്ടന്നുതന്നെ പ്രചരിച്ചു. നിരവധി പേര്‍ കേരളത്തില്‍ വിജയിച്ച ചെറുതും വലുതുമായ ചിത്രങ്ങളുടെ ലിസ്റ്റുമായി രംഗത്തെത്തി. രാക്ഷസന്‍, പോര്‍ തൊഴില്‍, കൈതി, വിക്രം, പൊന്നിയിന്‍ സെല്‍വന്‍, ജയിലര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ കേരളത്തില്‍ വിജയിച്ചതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സംവിധായകന് കാര്യം മനസിലായെന്നും ഇതുപോലെ മണ്ടത്തരം പറയുന്ന നടിമാരെ സിനിമയില്‍ നിന്നും പുറത്താക്കണമെന്ന് പ്രതികരിച്ചവരുമുണ്ട്.

2017 പുറത്തിറങ്ങിയ ഉരുതിക്കോല്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് മേഘ്‌ന. ബൈരി, ഐപിസി 376 തുടങ്ങിയ സിനിമകളിലും അവര്‍ വേഷമിട്ടിരുന്നു.

Back to top button
error: