HealthLIFE

ലിവര്‍ സിറോസിസിന്റെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

രീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരള്‍. കരളിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

അമിത മദ്യപാനവും പുകവലിയും മോശം ഭക്ഷണശൈലിയും, ജനിതക കാരണങ്ങളും, വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കാം.

അത്തരത്തില്‍ കരളിനെ ബാധിക്കുന്ന ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. ഇത് കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ദീര്‍ഘകാലമായുള്ള അമിത മദ്യപാനം മൂലം രോഗമുണ്ടാകാം. അതുപോലെ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകള്‍ മൂലമുള്ള അണുബാധ കരളിലെ ഇൻഫ്ലമേഷനും പിന്നീട് സിറോസിസിനും കാരണമാകും.

ലക്ഷണങ്ങള്‍ 

ചർമ്മത്തിന്‍റെയും കണ്ണുകളുടെയും മഞ്ഞനിറം ലിവർ സിറോസിസിന്‍റെ ഒരു പ്രധാന ലക്ഷണമാണ്.

അമിത ക്ഷീണവും തളർച്ചയും തോന്നുന്നതും ലിവർ സിറോസിസിന്റെ വളരെ സാധാരണമായ ലക്ഷണമാണ്.

ലിവർ സിറോസിസ് മൂലം അടിവയറ്റില്‍ ദ്രാവകം അഥവാ ഫ്ലൂയ്ഡ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് അസൈറ്റ്സ് എന്നറിയപ്പെടുന്നു. ഇത് വയറിലെ വീക്കത്തിലേക്കും അസ്വസ്ഥതയിലേക്കും നയിക്കുന്നു. ഇത് മൂലം പലപ്പോഴും വയറിന്‍റെ വലുപ്പത്തില്‍ പ്രകടമായ വർധനവും കാണപ്പെടാം.

കാലിലും ഉപ്പൂറ്റിയിലും പാദങ്ങളിലും ഫ്ലൂയ്ഡ് കെട്ടിക്കിടന്ന് വീക്കം ഉണ്ടാകുന്നതും ലിവർ സിറോസിസിന്റെ ലക്ഷണാണ്.

വയറിന്‍റെ വലത്തു മുകളിലായി വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നതും ഒരു സൂചനയാകാം.

ശരീരത്തിലുടനീളം രക്തപ്രവാഹം നിലനിർത്തുന്നതില്‍ കരള്‍ നിർണായക പങ്ക് വഹിക്കുന്നു. സിറോസിസ് മൂലം ഇത് തടസ്സപ്പെടാം, ഇത് പിന്നീട് വെരിക്കസ് പോലുള്ള സങ്കീർണതകള്‍ക്ക് കാരണമാകും.

ചർമ്മത്തിലെ തുടർച്ചയായ ചൊറിച്ചിലും ചിലപ്പോള്‍ കരള്‍ സിറോസിസിന്‍റെ ലക്ഷണമാകാം.

ലിവര്‍ സിറോസിസ് ഉള്ള വ്യക്തികള്‍ക്ക് ചെറിയ മുറിവുകളില്‍ നിന്ന് പോലും ഇടയ്ക്കിടെ ചതവും രക്തസ്രാവവും അനുഭവപ്പെടാം.

വിശപ്പില്ലായ്മയും ശരീരഭാരം കുറയുന്നതും ലിവർസിറോസിസിന്റെ ആദ്യലക്ഷണങ്ങളിൽപ്പെടുന്നു.

ചികിത്സ

ജീവിത ശൈലിയിൽ മാറ്റം കൊണ്ടുവരിക എന്നതാണ് ഏറ്റവും പ്രധാനം. മദ്യപാനം ഒഴിവാക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക. ലിവർസിറോസിസിന്റെ സങ്കീർണതകളായ കരളിലെ ഉയർന്ന രക്തസമ്മർദം, ഉദരത്തിൽ ഫ്ലൂയിഡ് കെട്ടിക്കിടക്കുക ഇതെല്ലാം നിയന്ത്രിക്കാൻ മരുന്നിലൂടെ സാധിക്കും. രോഗം ഗുരുതരമാണെങ്കിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ രോഗം ചികിത്സിച്ചു മാറ്റാൻ സാധിക്കും.

 

ആരോഗ്യകരമായ ഭക്ഷണക്രമം

സോഡിയം, കൊഴുപ്പ്, കൊളസ്ട്രോൾ ഇവ കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാം.

 നാരുകൾ, വൈറ്റമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയ സമീകൃത ഭക്ഷണം കരളിനെ ആരോഗ്യമുള്ളതാക്കും. പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, ലീൻ പ്രോട്ടീൻ തുടങ്ങിയവ ശീലമാക്കാം.

Back to top button
error: