Month: March 2024

  • Kerala

    പാലക്കാട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

    പാലക്കാട്: കൂറ്റനാട് വാവനൂർ കട്ടില്‍മാടത്ത് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുല്ലക്കല്‍ പ്രീതിയുടെ മകൻ സൂര്യനാരായണൻ (12) ആണ് മരിച്ചത്. വീടിൻ്റെ മുകള്‍നിലയിലേക്ക് പോയ സൂര്യനാരായണനെ വിളിച്ചിട്ടും വിളികേള്‍ക്കാതിരുന്നതോടെ നോക്കാനെത്തിയ അമ്മയാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കാണുന്നത്. ഉടൻ തന്നെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.  ചാത്തനൂർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു; മരിച്ചത് അടൂർ ഡിപ്പോയിലെ ഡ്രൈവർ

    സുല്‍ത്താന്‍ബത്തേരി: കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. അടൂര്‍ ഡിപ്പോയിലെ ഡ്രൈവറായ കൊട്ടാരക്കര പെരിങ്ങളം ഉദയ ഭവനില്‍ ആര്‍ ജയശങ്കര്‍ (50) ആണ് മരിച്ചത്. അടൂരില്‍ നിന്നും പെരിക്കല്ലൂരിലേക്കുള്ള സര്‍വീസ് കഴിഞ്ഞ ശേഷം പെരിക്കല്ലൂരില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടന്‍തന്നെ സഹപ്രവർത്തകർ ചേര്‍ന്ന് ജയശങ്കറിനെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.ഭാര്യ: കൃഷ്ണകുമാരി, മക്കള്‍: ദേവു ശങ്കര്‍, ഗൗരി ശങ്കര്‍.

    Read More »
  • Kerala

    കൊപ്പം എസ്.ഐ തൂതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

    പാലക്കാട്: കൊപ്പം എസ്‌ഐ സുബീഷ്‌മോൻ തൂതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പുലാമന്തോള്‍ പാലത്തിന് താഴെ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. കുടുംബത്തോടൊപ്പം എത്തിയ എസ്.ഐ പാറയില്‍ നിന്ന് വഴുതി വീഴുകയായിരുന്നു. തുടർന്ന് ഒഴുകിപ്പോയ എസ്ഐയെ നാട്ടുകാർ കണ്ടെടുത്ത് പെട്ടെന്ന് തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു മാസം മുമ്ബാണ് ഇദ്ദേഹം കൊപ്പം സ്‌റ്റേഷനിലെത്തിയത്.

    Read More »
  • Kerala

    ‘ചെവിയില്‍ ഇയർഫോൺ വച്ച്  സംസാരിച്ച് പാളത്തിലൂടെ  നടന്നു:’ കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മരിച്ച 2 പേരെയും തിരിച്ചറിഞ്ഞു

        അശ്രദ്ധയും അലസതയും മൂലം റെയിൽ പാളങ്ങളിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം നാൾക്കു നാൾ കൂടി വരുന്നു. ഓടുന്ന ട്രെയിനിൽ ചാടിക്കയറിയും റെയിൽ പാളത്തിലൂടെ അശ്രദ്ധമായി നടന്നും അപകടകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു പലരും. ഒരു മാസം മുമ്പാണ്  കാസർകോട് പള്ളം റെയിൽവെ ട്രാക്കിന് സമീപം 2 യുവാക്കളെ തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.  കേവലം19 വയസുമാത്രമുള്ള നിഹാൽ, മുഹമ്മദ് സഹീർ എന്നിവരാണ് മരിച്ചത്. കാസര്‍കോട്ടെ എം.എസ്.എഫ് നേതാവായ ബാസിത് (20) ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ ട്രെയിൻ തട്ടി മരിച്ചത് പാളത്തിൽ വീണ മൊബൈല്‍ ഫോൺ കണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആണ്. ശനിയാഴ്ച കാഞ്ഞങ്ങാട് അതിഞ്ഞാലിൽ ട്രെയിന്‍ തട്ടി മരിച്ച പശ്ചിമ ബംഗാള്‍ നാഥിയ നാസീര്‍പൂര്‍ സ്വദേശികളായ സന്തുമാലിക് (32), ഫാറൂഖ് ശൈഖ് (23) എന്നിവർ ഇയർഫോൺ ചെവിയിൽ വെച്ച് സംസാരിച്ച് പോകുന്നതിടെയാണ് ട്രെയിൻ ഇടിച്ചത്. നിര്‍മാണ തൊഴിലാളികളായ യുവാക്കൾ ജോലി കഴിഞ്ഞ് സന്ധ്യയോടെ താമസസ്ഥലത്തേക്ക് പാളത്തിലൂടെ നടന്നുപോകുന്നതിനിടെ അതിഞ്ഞാല്‍ എല്‍ പി സ്‌കൂളിന്…

    Read More »
  • India

    ബിജെപിയുടെ സഹായവിതരണ ക്യാമ്പിൽ തിക്കും തിരക്കും; 65 കാരി കൊല്ലപ്പെട്ടു; 4 പേർക്ക് ഗുരുതര പരിക്ക് 

    നാഗ്പുർ: മഹാരാഷ്‌ട്രയിലെ നാഗ്പുരില്‍ ബിജെപി സംഘടിപ്പിച്ച സൗജന്യ സഹായവിതരണ ക്യാമ്പിലുണ്ടായ  തിക്കിലും തിരക്കിലും പെട്ട് 65 കാരി കൊല്ലപ്പെട്ടു.നാലുപേർക്കു ഗുരുതരമായി പരിക്കേറ്റു. ബിജെപി നാഗ്പുർ സിറ്റി യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ മഹാരാഷ്‌ട്ര ബില്‍ഡിംഗ് ആൻഡ് അദർ കണ്‍സ്ട്രക‌്ഷൻ വർക്കേഴ്സ് വെല്‍ഫയർ ബോർഡില്‍ രജിസ്റ്റർ ചെയ്ത ജീവനക്കാർക്കായി അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനായി സംഘടിപ്പിച്ച സ്ഥലത്തായിരുന്നു അപകടം. ഇന്നലെ പുലർച്ചെ അഞ്ചു മുതല്‍ സ്ത്രീകള്‍ ഉള്‍പ്പെടെ വേദിക്കു സമീപം കാത്തുനില്‍ക്കുകയായിരുന്നു. രാവിലെ ഗേറ്റ് തുറന്നതോടെ ആളുകള്‍ കൂട്ടത്തോടെ അകത്തേക്ക് കയറിയതാണ് അപകടകാരണം. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും 65കാരിയുടെ ജീവൻ രക്ഷിക്കാനായില്ല. പോലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • Crime

    കട്ടപ്പന ഇരട്ടകൊലപാതകം, വിജയൻ്റെ മൃതദേഹം വീടിനുള്ളിൽ നിന്ന് കണ്ടെത്തി, കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ ഉടൻ തുടങ്ങും 

      കട്ടപ്പന: ഇരട്ടക്കൊലപാതക കേസിൽ കാഞ്ചിയാർ കക്കാട്ടുകടയിലെ വീട്ടിൽ നിന്ന് വിജയന്റെ മൃതദേഹം കണ്ടെത്തി..  ആറടിയോളം ആഴത്തിൽ കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ ഒടിച്ചു മടക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകി അസ്ഥികൂടമായ നിലയിലായിരുന്നു മൃതദേഹം. വിജയനെ മറവ് ചെയ്യാൻ വേണ്ടി പ്രതികൾ കുഴിയെടുത്തത് ഒന്നര ദിവസം കൊണ്ടാണ്. അഞ്ചടി താഴ്ച്ചയിൽ മണ്ണ് നീക്കിയപ്പോൾ  കുഴിയിൽ നിന്ന് വസ്ത്രം കണ്ടെത്തി. ഇത്ര താഴ്ച്ചയിൽ കുഴിയെടുത്തിട്ടും മൃതുദേഹം കാണാൻ കഴിയാതിരുന്നതിനാൽ നിധീഷിൻ്റെ മൊഴി തെറ്റൊണോ എന്ന് പൊലീസിന് സംശയം ഉണ്ടായിരുന്നു. ഒടുവിൽ വീണ്ടും കുഴിച്ച് മൃതദ്ദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കട്ടപ്പന സാഗര ജങ്ഷനിലെ സ്വന്തം വീട്ടിൽ കഴിയുന്ന സമയത്ത് അയൽവാസികളുമായും ബന്ധുക്കളുമായും നല്ല ബന്ധം പുലർത്തിയിരുന്ന നെല്ലിപ്പള്ളിൽ വിജയനും ഭാര്യ സുമയും പെട്ടന്നാണ് ഇവരിൽ നിന്നെല്ലാം അകന്നത്. പുറംലോകവുമായുള്ള ബന്ധം പൂർണമായും ഉപേക്ഷിച്ച് വീട്ടില്‍തന്നെ ഇവർ കഴിച്ചുകൂട്ടി. കുടുംബത്തില്‍ കയറിക്കൂടിയ നിധീഷാണ് എല്ലാവരില്‍ നിന്നും ഇവരെ…

    Read More »
  • Kerala

    പത്തനംതിട്ട,ആലപ്പുഴ, കോട്ടയം ജില്ലകളില്‍  മഴ സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

    തിരുവനന്തപുരം: പൊള്ളുന്ന വെയിലില്‍ ആശ്വാസമായി സംസ്ഥാനത്ത് മൂന്നു ജില്ലകളില്‍ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം ജില്ലകളില്‍  മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയർന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശ്ശൂർ, കാസറഗോഡ് ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 – 3 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

    Read More »
  • Kerala

    പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; റോഡ് ഷോ

    പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തുന്നു. മാര്‍ച്ച്‌ 15നാണ് മോദി കേരളത്തിലെത്തുന്നത്. പാലക്കാട് നടക്കുന്ന റോഡ് ഷോയില്‍ മോദി പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മോദി ആദ്യമായാണ് കേരളത്തില്‍ എത്തുന്നത്. ഫെബ്രുവരി 27നാണ് മോദി അവസാനമായി കേരളത്തില്‍ എത്തിയത്. ആഴ്ചകള്‍ക്കകമാണ് പ്രധാനമന്ത്രി വീണ്ടും സംസ്ഥാനത്തെത്തുന്നത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായി വിലയിരുത്തപ്പെടുന്ന തിരുവനന്തപുരത്തും തൃശൂരിലുമായിരുന്നു മോദിയുടെ അവസാന രണ്ട് സന്ദര്‍ശനങ്ങള്‍. കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ കേരളപദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മോദി തിരുവനന്തപുരത്ത് എത്തിയത്. തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായും മോദി കേരളത്തില്‍ വന്നിരുന്നു. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷമായിരുന്നു മോദി ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുത്തത്. അതിന് മുമ്ബ് കൊച്ചിയിലെത്തിയ നരേന്ദ്രമോദി റോഡ് ഷോ നടത്തുകയും വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.

    Read More »
  • Social Media

    സോഷ്യൽ മീഡിയയിൽ മനോരമയ്ക്ക് ട്രോൾ

    സർക്കാർ ജീവനക്കാരോടുള്ള മനോരമയുടെ ‘സ്നേഹത്തിന്’ സോഷ്യൽ മീഡിയയിൽ ട്രോൾമഴ!! ‘മാർച്ച് 1ന് നൽകേണ്ട ശമ്പളം  മാർച്ച് 15നും, ഏപ്രിൽ 1ന് നൽകേണ്ടത് ഏപ്രിൽ 15ന് നൽകിയാൽ മതിയെന്നും; അതിന് പുറമെ പുതിയതായി സർവീസിൽ വരുന്നവർക്ക് രണ്ട് വർഷക്കാലത്തേക്ക് അടിസ്ഥാന ശമ്പളം മാത്രം നൽകിയാൽ മതിയെന്നും, ലീവ് സറണ്ടർ അവസാനിപ്പിക്കുന്നു എന്നും, പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും, സ്കൂളുകൾ അടച്ചു പൂട്ടുമെന്നും, നിയമന നിരോധനം പ്രഖ്യാപിച്ചും 2002ൽ എ.കെ.ആൻ്റണി സർക്കാർ ഉത്തരവിറക്കിയപ്പോൾ    മനോരമ മുഖപ്രസംഗം എഴുതി……. “അനിവാര്യമെങ്കിലും  വേദനാജനകം” ഇതേ മനോരമ 2024 മാർച്ച് 1ന് ലഭിക്കേണ്ട ശമ്പളം രണ്ട് ദിവസം വൈകിയപ്പോൾ  എഴുതിയ മുഖപ്രസംഗം…….. “ശമ്പളവും പെൻഷനും വൈകുന്നത്  ക്രൂരത “ സർക്കാർ ജീവനക്കാരോട് മനോരമയ്ക്കുള്ള സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു’ പ്രകാശ് എ കെ എന്നൊരാളാണ് ഇത് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത്.ഏതായാലും പോസ്റ്റ് വൈറലാണ്.

    Read More »
  • Kerala

    വാഹനം 8 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കണ്ടക്ടർ മരിച്ചു

    തേഞ്ഞിപ്പലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന സർവീസ് റോഡില്‍നിന്ന് 8 മീറ്റർ താഴ്‌ചയിലേക്കു വീണ് ബൈക്ക് യാത്രക്കാരനു ദാരുണാന്ത്യം. തൃശൂർ-കോഴിക്കോട് റൂട്ടിലെ ബസ് കണ്ടക്ടറും സാമൂഹിക പ്രവർത്തകനുമായ പെരുവള്ളൂർ കരുവാങ്കല്ല് ഉഴുന്നൻ സജാദ് (25) ആണ് മരിച്ചത്. പുലർച്ചെ 3.45ന് തേഞ്ഞിപ്പലം പൊലീസ് സ്‌റ്റേഷനു സമീപത്താണ് അപകടം. രാത്രി 10ന് യാത്ര അവസാനിപ്പിച്ച ബസിന്റെ അറ്റകുറ്റപ്പണികളും മറ്റും കഴിഞ്ഞു പുലർച്ചെ 3നു കോഴിക്കോട്ടുനിന്നു വീട്ടിലേക്കു പോകുകയായിരുന്നു സജാദ്. ബാരിക്കേഡോ മറ്റ് മുന്നറിയിപ്പുകളോ ഇല്ലാതിരുന്ന ഭാഗത്തായിരുന്നു ബൈക്ക് താഴ്ചയിലേക്കു പതിച്ചത്.അപകടസ്ഥ‌ലത്തിന് 250 മീറ്റർ അകലെ കഴിഞ്ഞ വർഷം ഒരാള്‍ കുഴിയില്‍ വീണു മരിച്ചിരുന്നു.

    Read More »
Back to top button
error: