Month: March 2024
-
Crime
കൊട്ടിയത്ത് ബാര്‍ കൗണ്ടര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച പ്രതികള്‍ പിടിയില്‍
കൊല്ലം: കൊട്ടിയത്ത് ബാര്‍ കൗണ്ടര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച പ്രതികള്‍ പിടിയില്‍. തഴുത്തല സ്വദേശികളായ വിപിന്‍, വിശാഖ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് 6 മണിയോടെ കൊട്ടിയത്തെ ബാറില്‍ വിപിനും വിശാഖും എത്തിയിരുന്നു. ഇരുവരും മദ്യപിച്ച് ബഹളം വെച്ചു. ബാറിലെ ഗ്ലാസ്സുകള്‍ പൊട്ടിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ അക്രമികളെ ബാറില്‍ നിന്ന് പുറത്താക്കി. മടങ്ങിപ്പോയ പ്രതികള്‍ 8 മണിയോടെ തിരികെ വന്നു. പെട്രോള്‍ നിറച്ച കുപ്പിയുമായാണ് ബാറിലെത്തിയത്. കൗണ്ടറില്‍ ജോലി ചെയ്ത് കൊണ്ടിരുന്ന നന്ദുവിന്റെയും ലിബിന്റെയും നേര്‍ക്ക് ഇവര്‍ പെട്രോള്‍ ഒഴിച്ച് തീ വെക്കുകയായിരുന്നു. ജീവനക്കാര്‍ ഓടി മാറിയതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. കൗണ്ടറില്‍ ഉണ്ടായിരുന്ന കമ്പ്യൂട്ടറും പ്രിന്ററുകളും പണവും മറ്റു ഉപകരണങ്ങളും അടക്കം രണ്ട് ലക്ഷത്തിന് മുകളില്‍ നാശനഷ്ടം ഉണ്ടായെന്ന് ബാര്‍ നടത്തിപ്പുകാര്‍ പരാതി നല്‍കി.
Read More » -
Kerala
”വിജിലന്‍സ് അന്വേഷണത്തില്‍ ഉമ്മന്‍ചാണ്ടിയും അടൂര്‍ പ്രകാശും കുറ്റവിമുക്തര്‍, അന്ന് ഇരയായത് ഞാന്‍; മുന്‍വിധിയോ വിവേചനമോ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ പറഞ്ഞത് പിണറായി”
തിരുവനന്തപുരം: കേരളത്തില്‍ ഉറച്ച നിലപാടുകളെടുക്കാന്‍ കഴിവുള്ള മുഖ്യമന്ത്രിമാര്‍ കെ കരുണാകരനും പിണറായി വിജയനുമാണെന്ന് മുന്‍ ചീഫ് സെക്രട്ടറിയും റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനുമായ വിശ്വാസ് മേത്ത. കേരളം വിവാദങ്ങളുടെ നാടായി മാറിയിരിക്കുകയാണെന്നും പരസ്പരം കാലുവാരുന്ന പ്രവണതയാണ് ഇപ്പോള്‍ നടക്കുന്നതെന്നും വിശ്വാസ് മേത്ത മാധ്യമങ്ങളോട് പറഞ്ഞു. ”പിണറായി വിജയന്റെ കീഴില്‍ ആഭ്യന്തര സെക്രട്ടറിയായി ജോലിയില്‍ പ്രവേശിച്ച ആദ്യ ദിവസം അദ്ദേഹം എന്നോട് പറഞ്ഞത് മുന്‍വിധിയോ വിവേചനമോ ഇല്ലാതെ പ്രവര്‍ത്തിക്കണമെന്നാണ്. എനിക്കത് വലിയ ഞെട്ടലായിരുന്നു. ജോലിയില്‍ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് അദ്ദേഹം ഒരിക്കലും നിയന്ത്രിച്ചിട്ടില്ല. അദ്ദേഹം എനിക്ക് ഒരു ലിസ്റ്റ് നല്‍കി. പൂര്‍ത്തിയാക്കേണ്ട പ്രോജക്ടുകളുടെ ലിസ്റ്റായിരുന്നു അത്. അതനുസരിച്ചാണ് ഞാന്‍ പ്രവര്‍ത്തിച്ചത്”- വിശ്വാസ് മേത്ത പറഞ്ഞു. ഇതൊരു ജനാധിപത്യ നാടാണ്. ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായം പറയാം. എന്നാല്‍, കേരളം ഇന്ന് വിവാദങ്ങളുടെ നാടായി മാറിയിരിക്കുകയാണ്. പരസ്പരം കാലുവാരുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. എന്തുകൊണ്ടാണ് കേരളത്തില്‍ ഇത്രയും വിവാദങ്ങള്‍ സംഭവിക്കുന്നതെന്ന് അറിയില്ല. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ…
Read More » -
Kerala
പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ നിങ്ങൾക്ക് പരാതി നൽകാം
കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ ‘പോൽ ആപ്പ്’ വഴിയോ ‘തുണ വെബ് പോർട്ടൽ’ വഴിയോ പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ നിങ്ങൾക്ക് പരാതി നൽകാം. പോൽ ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈൽ നമ്പർ, ആധാർ നമ്പർ, പൂർണ മേൽവിലാസം എന്നിവ ആദ്യഘട്ടത്തിൽ നല്കണം. തുടർന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പോലീസ് സ്റ്റേഷൻ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്ട് ചെയ്ത് നൽകിയശേഷം അനുബന്ധമായി രേഖകൾ നല്കാനുണ്ടെങ്കിൽ അതുകൂടി അപ്‌ലോഡ് ചെയ്യാവുന്നതാണ്. അടുത്തതായി, ആർക്കെതിരെയാണോ പരാതി നൽകുന്നത് (എതിർകക്ഷി അല്ലെങ്കിൽ സംശയിക്കുന്ന ആളുടെ) വിവരങ്ങൾ കൂടി നൽകി പരാതി സബ്മിറ്റ് ചെയ്യാവുന്നതാണ്. പോലീസ് സ്റ്റേഷൻ മുതൽ ഡി ജി പി ഓഫീസിലേക്ക് വരെ പരാതി നൽകുവാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. പരാതി നല്കിയതിനുള്ള രസീത് പരാതിക്കാരന് ഡൌൺലോഡ്…
Read More » -
Kerala
സിപിഎമ്മിനെ പരാജയപ്പെടുത്തി ബിജെപിയെ വിജയിപ്പിക്കാൻ കോണ്‍ഗ്രസ്: മന്ത്രി റിയാസ്
കോഴിക്കോട്: ബിജെപിക്കെതിരേ ഒന്നും പറയാതെ ഇടതു വിരുദ്ധത മാത്രം കുത്തിവെക്കുകയാണ് കോണ്‍ഗ്രസ് എന്നും സിപിഎമ്മിനെ പരാജയപ്പെടുത്തി ബിജെപിയെ വിജയിപ്പിക്കുക എന്നതാണ് കോണ്‍ഗ്രസിന്‍റെ മുദ്രാവാക്യമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കോഴിക്കോട്ട് വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ നോക്കിയാല്‍ അവരുടെ ആകെ കൈമുതല്‍ ഇടതുവിരുദ്ധത മാത്രമാണെന്നും മന്ത്രി പറഞ്ഞു. ഇടതുപക്ഷത്തെ അടിക്കുക മാത്രമാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം. ബിജെപി ആഗ്രഹിക്കുന്നതുപോലെയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് പദ്മജമാർ ഉണ്ടാകുന്നത്. ബിജെപിക്കെതിരേ ശക്തമായ പോരാട്ടം ആഗ്രഹിക്കുന്നവർ പോലും ഈ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാൻ പറ്റില്ലെന്ന ചിന്താഗതിയില്‍ എത്തിയിട്ടുണ്ട്. നിലവില്‍ ബിജെപി ആഗ്രഹിച്ചതുപോലെ ചില കാര്യങ്ങള്‍ നടക്കാത്തത് രാജ്യസഭയില്‍ അവർക്ക് ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ടാണ്. 240 അംഗ രാജ്യസഭയില്‍ ബിജെപിക്ക് 117 പേരാണ് ഉള്ളത്. രാജ്യസഭയിലും കൂടി ബിജെപി കേവല ഭൂരിപക്ഷം നേടിയിരുന്നുവെങ്കില്‍ ചില കാര്യങ്ങള്‍ കുറേക്കൂടി വേഗതയില്‍ ആകുമായിരുന്നു. എന്നാല്‍ ഹിമാചല്‍ പ്രദേശിലെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാർ കൂറുമാറി അവരെ വോട്ട് ചെയ്ത് വിജയിപ്പിച്ചവരെ വഞ്ചിച്ച്…
Read More » -
India
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുരേഷ് പച്ചൗരി ബി.ജെ.പിയില്‍ ചേര്‍ന്നു
ഭോപ്പാല്‍: മധ്യപ്രദേശിലെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് പച്ചൗരി ബി.ജെ.പിയില്‍ ചേര്‍ന്നു. അദ്ദേഹത്തിനൊപ്പം കോണ്‍ഗ്രസ് നേതാവ് ഗജേന്ദ്ര സിങ് രാജുഖേഡി, മുന്‍ എം.എല്‍.എമാരായ സഞ്‌ജയ് ശുക്ല, അര്‍ജുന്‍ പാലിയ, വിശാല്‍ പട്ടേല്‍ എന്നിവരും ബി.ജെ.പിയില്‍ ചേര്‍ന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, സംസ്‌ഥാന ബി.ജെ.പി പ്രസിഡന്റ് വി.ഡി. ശര്‍മ്മ, മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പച്ചൗരി ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന നേതാവാണു പച്ചൗരി. കേന്ദ്ര പ്രതിരോധ സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നാല് തവണ രാജ്യസഭാ അംഗവുമായിരുന്നു. മധ്യപ്രദേശ് പി.സി.സി. പ്രസിഡന്റ് , യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന പ്രസിഡന്റ് സ്‌ഥാനങ്ങളും വഹിച്ചിട്ടുണ്ട്
Read More » -
Kerala
പെണ്‍കുട്ടിയെ വനത്തിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മലക്കപ്പാറ തവളക്കുഴിപ്പാറ മലയന്‍ വീട്ടില്‍ ഷിജു(32)വിനെയാണ് ചാലക്കുടി ഡിവൈ.എസ്.പി.ആര്‍. അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ വീടിന് സമീപം പോട്ടുപാറ വനത്തില്‍വച്ചായിരുന്നു സംഭവം. ഊരില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് വനത്തില്‍ നിന്നും മദ്യലഹരിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പീഡനം നടന്നതായി തെളിഞ്ഞത്. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. കുട്ടിയുടെ അച്ഛൻ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് യുവാവിനെ പിടികൂടിയത്. യുവാവ് പെണ്‍കുട്ടിയെ മദ്യം നല്‍കി മയക്കിയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
Read More » -
NEWS
ലോകസൗന്ദര്യ കിരീടം ചൂടി മിസ് ചെക്ക് റിപ്പബ്ലിക്ക്
മുംബൈ: ലോകസൗന്ദര്യ കിരീടം നേടി മിസ് ചെക്ക് റിപ്പബ്ലിക്ക് ക്രിസ്റ്റിന പിസ്‌കോവ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 112 സുന്ദരിമാരെ പിന്നിലാക്കിയാണ് മിസ് ചെക്ക് റിപ്പബ്ലിക്ക് കിരീടം ചൂടിയത്. മുംബൈയില്‍ നടന്ന ഫൈനലില്‍ കഴിഞ്ഞ തവണ മിസ് വേള്‍ഡായ കരോലിന ബിലാവ്സ്‌ക ക്രിസ്റ്റിനയെ കിരീടമണിയിച്ചു. ക്രിസ്റ്റിനയ്ക്കൊപ്പം മിസ് ബോട്സ്വാന, മിസ് ട്രിനിഡാഡ് ആന്റ് ടൊബാഗോ, മിസ് ലെബനന്‍ എന്നിവരാണ് അവസാന നാലിലെത്തിയത്. മിസ് ലെബനന്‍ യാസ്മിന്‍ സൈതൗണാണ് ഫസ്റ്റ് റണ്ണര്‍ അപ്. മിസ് ഇന്ത്യ സിനി ഷെട്ടിക്ക് അവസാന എട്ടില്‍ ഇടം നേടാന്‍ മാത്രമേ കഴിഞ്ഞുള്ളു. നിയമത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദ പഠനം നടത്തുന്ന ക്രിസ്റ്റിന മോഡല്‍ കൂടിയാണ്. ക്രിസ്റ്റിന പിസ്‌കോവ ഫൗണ്ടേഷന്‍ എന്ന പേരില്‍ സന്നദ്ധ സ്ഥാപനവും 24-കാരി നടത്തുന്നുണ്ട്. ന്യൂഡല്‍ഹിയില്‍ നടന്ന പ്രാഥമിക ഘട്ടത്തില്‍ വിജയികളായവരില്‍ നിന്ന് 40 പേരെയാണ് ഫൈനല്‍ റൗണ്ടിലേക്ക് ആദ്യം തെരഞ്ഞെടുത്തത്. ഇവരില്‍ നിന്ന് 12 പേരെ ഭൂഖണ്ഡാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്തു. പിന്നീട് എട്ടു പേരിലേക്കും…
Read More » -
Kerala
വന്യജീവികളെ നിയന്ത്രിതമായി വേട്ടയാടാന്‍ അനുവദിക്കണം; അമ്പുക്ക സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: മനുഷ്യവന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള കര്‍മപരിപാടി തയാറാക്കാന്‍ കേന്ദ്രത്തോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് പി.വി.അന്‍വര്‍ എംഎല്‍എ സുപ്രീം കോടതിയില്‍. വന്യജീവികളെ നിയന്ത്രിതമായി വേട്ടയാടാന്‍ ഇന്ത്യയിലും സമഗ്ര നയം തയാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്നും കൊല്ലപ്പെടുന്നവര്‍ക്കു നഷ്ടപരിഹാരത്തിനു നാഷനല്‍ കോര്‍പസ് ഫണ്ട് രൂപീകരിക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മലയോര മേഖലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് എംഎല്‍എയുടെ നീക്കം. സര്‍ക്കാരിനെതിരെ നിലനില്‍ക്കുന്ന ജനവികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നു കണക്കുകൂട്ടിയാണു തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ഇടതുപക്ഷം ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നതെന്നാണു വിലയിരുത്തല്‍.
Read More » -
Kerala
കെഎസ്ആർടിസിയുടെ കുമളി – ആലപ്പുഴ സര്‍വീസുകള്‍ പുനരാരംഭിച്ചു
കുമളി: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കെ.എസ്.ആർ.ടി.സി കുമളി ഡിപ്പോയില്‍ നിന്ന് നിറുത്തലാക്കിയ സർവീസുകള്‍ പുനരാരംഭിച്ചു. കുമളിയില്‍ നിന്നും ഉച്ചയ്ക്ക് 1.10 ന് പുറപ്പെടുന്ന ചങ്ങനാശ്ശേരി, തകഴി , ആലപ്പുഴ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ് സർവീസ് ഇന്നലെ മുതല്‍ ആരംഭിച്ചു. കുമളി കോട്ടയം ടൗണ്‍ ടു ടൗണ്‍ ഫാസ്റ്റ് ഫാസഞ്ചർ സർവീസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. കുമളിയില്‍ നിന്ന് രാവിലെ 6 നും 7നും 8 നും ഉച്ചകഴിഞ്ഞ് 3 , 4 ,5 നും കോട്ടയത്തു നിന്ന് രാവിലെ 9.30, 10.30, 11.30 വൈകിട്ട് 6.30, 7.30, 8.30 നുമാണ് സർവീസ്. മുൻപ് ഏറെ ലാഭകരമായ സർവീസുകളായിരുന്നു ഇവ.
Read More »
