KeralaNEWS

കൊപ്പം എസ്.ഐ തൂതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

പാലക്കാട്: കൊപ്പം എസ്‌ഐ സുബീഷ്‌മോൻ തൂതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പുലാമന്തോള്‍ പാലത്തിന് താഴെ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. കുടുംബത്തോടൊപ്പം എത്തിയ എസ്.ഐ പാറയില്‍ നിന്ന് വഴുതി വീഴുകയായിരുന്നു. തുടർന്ന് ഒഴുകിപ്പോയ എസ്ഐയെ നാട്ടുകാർ കണ്ടെടുത്ത് പെട്ടെന്ന് തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു മാസം മുമ്ബാണ് ഇദ്ദേഹം കൊപ്പം സ്‌റ്റേഷനിലെത്തിയത്.

Back to top button
error: