KeralaNEWS

കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു; മരിച്ചത് അടൂർ ഡിപ്പോയിലെ ഡ്രൈവർ

സുല്‍ത്താന്‍ബത്തേരി: കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. അടൂര്‍ ഡിപ്പോയിലെ ഡ്രൈവറായ കൊട്ടാരക്കര പെരിങ്ങളം ഉദയ ഭവനില്‍ ആര്‍ ജയശങ്കര്‍ (50) ആണ് മരിച്ചത്.

അടൂരില്‍ നിന്നും പെരിക്കല്ലൂരിലേക്കുള്ള സര്‍വീസ് കഴിഞ്ഞ ശേഷം പെരിക്കല്ലൂരില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു.

Signature-ad

ഉടന്‍തന്നെ സഹപ്രവർത്തകർ ചേര്‍ന്ന് ജയശങ്കറിനെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.ഭാര്യ: കൃഷ്ണകുമാരി, മക്കള്‍: ദേവു ശങ്കര്‍, ഗൗരി ശങ്കര്‍.

Back to top button
error: