Month: March 2024

  • Kerala

    വോട്ടെടുപ്പ് ദിവസമായ 26 ന് അവധി, നിര്‍ദേശങ്ങള്‍ ഇങ്ങനെ

    തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 26- ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബര്‍ കമ്മിഷണര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. അവധി ദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ മാര്‍ച്ച് 25 വരെ അപേക്ഷ നല്‍കിയവര്‍ക്ക് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം. ഇവരുടെ അപേക്ഷകള്‍ ഏപ്രില്‍ നാല് വരെ നടക്കുന്ന ഉദ്യോ?ഗസ്ഥതല പരിശോധനയില്‍ പരി?ഗണിക്കും. തുടര്‍ന്നു അന്തിമ പട്ടിക തയ്യാറാക്കും. ഏപ്രില്‍ നാല് വരെ അപേക്ഷിക്കുന്നവര്‍ക്ക് വോട്ടു ചെയ്യാന്‍ പറ്റുമെന്ന തരത്തിലുള്ള സന്ദേശം തെറ്റാണെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

    Read More »
  • Crime

    ജഡ്ജിയുടെ ചേംബറില്‍ കയറാന്‍ ശ്രമം; തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ വെട്ടി

    കോട്ടയം: ജഡ്ജിയുടെ ചേംബറില്‍ തള്ളിക്കയറാന്‍ ശ്രമം. ഇത് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ കാരപ്പുഴ മാന്താറ്റ് രമേശനെ (65) പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന ചിങ്ങവനം സ്റ്റേഷനിലെ പോലീസുകാരന്‍ ജയനാണ് വെട്ടേറ്റത്. ബുധനാഴ്ച ചങ്ങനാശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലായിരുന്നു സംഭവം. ഒരു കേസില്‍ പ്രതിയായിരുന്ന രമേശന്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ തേടിയാണ് കോടതിയിലെത്തിയത്. രാവിലത്തെ സിറ്റിങ് അവസാനിച്ചപ്പോള്‍ കോടതിയില്‍ എത്തിയ രമേശനും ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് ക്ലാര്‍ക്കുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ജഡ്ജിയുടെ ചേംബറില്‍ തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. രമേശിനെ കോടതിക്ക് പുറത്താക്കി. വൈകീട്ട് കൈയില്‍ കത്തിയുമായി എത്തിയ രമേശന്‍ വീണ്ടും ചേംബറിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഈ ശ്രമം തടയുന്നതിനിടെയാണ് ജയന് പരിക്കേറ്റത്. മറ്റ് പോലീസുകാര്‍കൂടി ചേര്‍ന്ന് രമേശനെ ബലംപ്രയോഗിച്ച് പിടിച്ചു. ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.

    Read More »
  • Crime

    കെ.എസ്.യുക്കാരന്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിക്ക് ബസിനുള്ളില്‍ ക്രൂരമര്‍ദനം; ആക്രമിച്ചത് എസ്എഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍

    തിരുവനനന്തപുരം: പാലോട് പെരിങ്ങമ്മല ഇക്ബാല്‍ കോളജിലെ കെഎസ്യുവിന്റെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി എംകോം വിദ്യാര്‍ഥി എസ്. മുഹമ്മദ് ഷെഫീഖിന് ബസിനുള്ളില്‍ ക്രൂരമര്‍ദനം. തലയ്ക്കും കഴുത്തിനും സാരമായി പരുക്കേറ്റ ഷെഫീഖിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും സിപിഎം പ്രാദേശിക നേതാക്കളുമെന്നാണ് പരാതി. വടികളുമായി ബസിനുള്ളില്‍ കയറി ഷെഫീക്കിനെ മര്‍ദിച്ച് പുറത്തേക്ക് വലിച്ചെറിഞ്ഞെന്നാണു പരാതി. കണ്ടാലറിയാവുന്ന പന്ത്രണ്ടോളം പേര്‍ക്കെതിരെ ഷെഫീഖ് പാലോട് പൊലീസില്‍ പരാതി നല്‍കി. അതേസമയം, കൊല്ലം ചന്ദനത്തോപ്പ് ഐടിഐയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിനെ തടഞ്ഞ സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഏഴ് എസ്എഫ്‌ഐക്കാര്‍ക്കെതിരെയാണ് കേസ്. എബിവിപിയുടേയും എന്‍ഡിഎ മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് കേസെടുത്തത്. അന്യായമായി സംഘം ചേരല്‍, തടഞ്ഞു നിര്‍ത്തല്‍, ആയുധം കൊണ്ടുള്ള ആക്രമണം, മര്‍ദ്ദനം, മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കുണ്ടറ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാര്‍ വോട്ടു ചോദിച്ച് ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐടിഐയിലെത്തിയത്.…

    Read More »
  • Kerala

    പന്തളത്ത് മകളുടെ ഭർത്താവിൻ്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതര പരിക്ക്

       മരുമകൻ്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതരമായ പരിക്ക്. പന്തളം തോന്നല്ലൂർ ഉളമയിൽ യഹിയയുടെ ഭാര്യ സീന (46) ആണ് കുത്തേറ്റ് ഗുരതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച സന്ധ്യക്ക് 7 മണിയോടെയാണ് സംഭവം. സീനക്ക് നെഞ്ചിലും വൈറ്റിലുമായി മൂന്നിടത്ത് കുത്തേറ്റിട്ടുണ്ട്. വീട്ടമ്മയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സീനയുടെ ഇളയ മകളുടെ ഭർത്താവ് അഞ്ചൽ തടിക്കാട് പെരണ്ടമൺ വയലരികിൽ ഷമീർ ഖാൻ (36)നെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. ഷമീറിൻ്റെ ബാഗിൽ നിന്നും വടിവാളും എയർഗണ്ണും കണ്ടെത്തി. മകളുമായുള്ള വിവാഹബന്ധം വേർപെടുത്തുന്ന ഘട്ടത്തിലാണ് സർവേയറായ ഷമീർ ഭാര്യാ വീട്ടിലെത്തിയത്. പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു

    Read More »
  • India

    1700 കോടി രൂപ പിഴയടക്കണം; കോണ്‍ഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്

    ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് വീണ്ടും ആദായനികുതി നോട്ടീസ്. 1,700 കോടി രൂപയുടെ നോട്ടീസ് ആണ് നല്‍കിയത്.രേഖകളുടെ പിന്‍ബലമില്ലാത്ത നോട്ടീസാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.കോടതിയില്‍ ചോദ്യം ചെയ്യുമെന്നും വിവേക് തന്‍ക എംപി പറഞ്ഞു. ആദായനികുതി വകുപ്പിന്റെ രാജ്യത്തെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ തെരഞ്ഞെടുപ്പില്‍ ഇല്ലാതാക്കാനുള്ള നീക്കമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. ‘കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ മുഴുവന്‍ മരവിപ്പിച്ചിരുന്നു. 1076 കോടി അടക്കണമെന്ന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ഇപ്പോള്‍ വന്നു. 692 കോടി പലിശ മാത്രം അടക്കണം. ബി.ജെ.പിയും നികുതി അടച്ചതിന്റെ കണക്ക് വ്യക്തമാക്കിയിട്ടില്ല’. തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിക്ക് ഭയം ആണെന്നും കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.    

    Read More »
  • Crime

    മണിപ്പൂര്‍-അസം അതിര്‍ത്തിയില്‍ ബോംബേറും വെടിവെപ്പും; മൂന്ന് കടകള്‍ തകര്‍ത്തു

    ഇംഫാല്‍: മണിപ്പൂര്‍ – അസം അതിര്‍ത്തിയില്‍ അക്രമം. ബോംബേറും വെടിവെയ്പ്പുമുണ്ടായെന്ന് പൊലീസ് പറയുന്നു. മണിപ്പൂരിലെ ജിരിബാം ജില്ലയുടെയും അസമിലെ കച്ചാര്‍ ജില്ലയുടെയും അതിര്‍ത്തിയിലാണ് അക്രമമുണ്ടായത്. ഏകപക്ഷീയമായ വെടിവെപ്പും ബോംബേറുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. വാഹനങ്ങളിലെത്തിയ അക്രമികള്‍ കടകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ബോംബെറിയുകയുമായിരുന്നു. ആക്രമണത്തില്‍ ഒരു ഹാര്‍ഡ് വെയര്‍ കട ഉള്‍പ്പെടെ മൂന്ന് കടകള്‍ക്ക് സാരമായ കേടുപാടുകള്‍ പറ്റി. ആക്രമണത്തില്‍ ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കട ഉടമ ഹവോബാം ബുധി പറയുന്നു. അതേസമയം, ആക്രമണത്തിന് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്നും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

    Read More »
  • Crime

    കട്ടപ്പനയിലെ ഇരട്ടക്കൊലയാളി നിതീഷിനെതിരെ ഒരു ബലാത്സംഗക്കേസ് കൂടി; വിവാഹദോഷം മാറാന്‍ ‘പ്രതീകാത്മക കല്യാണം’

    കട്ടപ്പന: ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി നിതീഷിനെതിരെ ഒരു ബലാത്സംഗക്കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. 2015 മെയ് 28 ന് സുഹൃത്തിന്റെ സഹോദരിയെ പ്രതീകാത്മകമായി വീട്ടില്‍ വെച്ച് നിതീഷ് വിവാഹം കഴിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വിവാഹദോഷം മാറാനെന്ന പേരിലായിരുന്നു പ്രതീകാത്മക വിവാഹം. തുടര്‍ന്ന് ആ വീട്ടില്‍ കഴിയവെ വീട്ടുകാര്‍ക്ക് അപകടം സംഭവിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. പലതവണ വീട്ടില്‍ വെച്ച് പീഡിപ്പിച്ചു. പിന്നീട് വാടകയ്ക്ക് താമസിച്ച വീട്ടില്‍ വെച്ചും പീഡനത്തിനിരയായി. ചോറ്റാനിക്കരയിലെ ലോഡ്ജില്‍ വെച്ചും പ്രതി പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി വീട്ടിലെ മുറിയില്‍ അടച്ചിട്ട നിലയില്‍ കഴിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാനസിക നില താളംതെറ്റിയ അവസ്ഥയിലായിരുന്നു. പൊലീസ് പല തവണ കൗണ്‍സിലിങ് നടത്തിയശേഷം ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു. മാനസിക നില മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണ് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ഈ പെണ്‍കുട്ടിയുടെ അമ്മയേയും നിതീഷ് ബലാത്സംഗം…

    Read More »
  • India

    ഗുണ്ടാത്തലവനായ മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി തടവില്‍ മരിച്ചു; യുപിയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു, നിരോധനാജ്ഞ പ്രഖ്യാപിച്ചു

    ലഖ്നൗ: ഗുണ്ടാത്തലവനും ഉത്തര്‍പ്രദേശിലെ മുന്‍ എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരി (63) അന്തരിച്ചു. ഉത്തര്‍പ്രദേശിലെ മൗവില്‍ നിന്ന് അഞ്ച് തവണ എംഎല്‍എ ആയിട്ടുള്ള അന്‍സാരി 2005 മുതല്‍ ജയിലിലായിരുന്നു. യുപിയിലെ ബാന്ദ ജയിലിലായിരുന്ന മുഖ്താര്‍ അന്‍സാരിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെയായിരുന്നു മരണം. വ്യാഴാഴ്ച രാത്രി 8.35 ഓടെ റാണി ദുര്‍ഗാവതി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. അതേസമയം, മുക്താര്‍ അന്‍സാരിയുടെ മരണത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു, നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബാണ്ട, ഗാസിപൂര്‍, മവു, വാരാണസി തുടങ്ങിയ ജില്ലകളില്‍ കൂടുതല്‍ പോലീസിനെ വ്യന്യസിച്ചു. ഫിറോസബാദ് ഉള്‍പ്പടെയുള്ള ചില പ്രദേശങ്ങളില്‍ പോലീസ് ഫ്ളാഗ് മാര്‍ച്ച് നടത്തി. മുക്താര്‍ അന്‍സാരിയുടെ മൃതദേഹം ഇന്ന് (വെള്ളി) പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന് അഞ്ച് ഡോക്ടര്‍മാര്‍ അടങ്ങുന്ന പാനലിന് രൂപം നല്‍കിയിട്ടുണ്ട്. മുക്താര്‍ അന്‍സാരിയെ വിഷം നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് മകന്‍ ഉമര്‍ അന്‍സാരി ആരോപിച്ചിട്ടുണ്ട്. കോടതിയെ സമീപിക്കുമെന്നും ഉമര്‍ അറിയിച്ചു.…

    Read More »
  • Kerala

    ഏഴംകുളം അപകട മരണത്തില്‍ ദുരൂഹത; യുവാവ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റിയതെന്ന് പൊലീസ് സംശയം

    പത്തനംതിട്ട: ഏഴംകുളം പട്ടാഴിമുക്കില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചതില്‍ ദുരൂഹത. അമിത വേഗതയില്‍ എത്തിയ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസിന് സംശയം. നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് സ്വദേശി ഹാഷിം (35) എന്നിവരാണ് മരിച്ചത്. സഹ അധ്യാപകര്‍ക്കൊപ്പം വിനോദയാത്ര കഴിഞ്ഞെത്തിയ അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം. തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയാണ് അനുജ. സംഭവസ്ഥലത്തു വച്ചുതന്നെ അനുജയും ഹാഷിമും മരിച്ചു. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. രണ്ട് വാഹനങ്ങളില്‍ നിന്നുമുള്ള ഇന്ധനം റോഡില്‍ നിറഞ്ഞിരുന്നു. അഗ്‌നിശമന സേന എത്തിയാണ് ഇന്ധനം നീക്കം ചെയ്തത്. കായംകുളംപുനലൂര്‍ റോഡിലെ സ്ഥിരം അപകടമേഖലയാണ് പട്ടാഴിമുക്ക്.  

    Read More »
  • Kerala

    ലോക്‌സഭ തെരഞ്ഞെടുപ്പ്: ആദ്യദിനം സമര്‍പ്പിച്ചത് 14 പത്രികകള്‍, മുകേഷിന് 14.98  കോടിയുടെ സ്വത്ത്

        ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള ആദ്യ ദിനമായ ഇന്നലെ 14 പത്രികകള്‍ നല്‍കി. എട്ടു ലോക്‌സഭ മണ്ഡലങ്ങളിലായിട്ടാണ് 14 പത്രികള്‍ സമര്‍പ്പിക്കപ്പെട്ടത്. കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം മുകേഷും, കാസര്‍കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അശ്വിനിയും ഇന്നലെ പത്രിക നല്‍കിയവരില്‍ ഉള്‍പ്പെടുന്നു.   ഇന്ന് അവധിയായതിനാല്‍ പത്രികാ സമര്‍പ്പണം ഇല്ല. നെഗോഷ്യബിള്‍ ഇന്‍സട്രമെന്റ്സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാര്‍ച്ച് 31, എപ്രില്‍ 1 തീയതികളിലും പത്രിക സമര്‍പ്പിക്കാനാവില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 4 ആണ്.   പത്രിക സമർപ്പിച്ചതിനൊപ്പമുള്ള സത്യവാങ്മൂലത്തിൽ കൊല്ലത്തെ ഇടത് സ്ഥാനാർഥി എം മുകേഷ് 14.98 കോടിയുടെ സ്വത്തുക്കളാണ് തന്‍റെ പേരിലുള്ളതെന്ന്  വ്യക്തമാക്കി. കൈവശം 50,000 രൂപയുമുണ്ട്. സ്ഥാവര-ജംഗമ സ്വത്തുക്കളുടെ ആകെ മൂല്യം 14,98,08,376 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവിധ ബാങ്കുകളിലും തിരുവനന്തപുരം സബ് ട്രഷറിയുമായിലുമായി സ്ഥിര നിക്ഷേപവും ഓഹരികളുമടക്കം 10,48,08,376 രൂപയുമുണ്ട്. നിലവിൽ താമസിക്കുന്ന വീട് ഉൾപ്പെടെ 230 സെന്‍റ്…

    Read More »
Back to top button
error: