Month: March 2024

  • Kerala

    അടൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു, നൂറനാട് സ്വദേശികളായ യുവാവും യുവതിയും മരിച്ചു

       അടൂർ: കെ.പി.റോഡില്‍ കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവും യുവതിയും മരിച്ചു. രാത്രി 11. 30 ഓടെയായിരുന്നു അപകടമുണ്ടായത്. കെപി റോഡില്‍ പട്ടാഴി മുക്കിനു സമീപത്തായിരുന്നു അപകടം. കാര്‍ യാത്രക്കാരായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് സ്വദേശി ഹാഷിം (35) എന്നിവരാണ് മരിച്ചത്.

    Read More »
  • NEWS

    ഇന്ന് ദു:ഖവെള്ളി: മനുഷ്യ സ്നേഹത്തിനും ലോകനന്മക്കും  വേണ്ടി ദൈവപുത്രന്‍ കുരിശിലേറിയ ദിനം, അറിയാം ഈ ദിനത്തിന്റെ പ്രധാന്യം

        യേശു ക്രിസ്തുവിന്റെ കുരിശ് മരണത്തെ അനുസ്മരിക്കുന്ന ദിവസമാണ് ദുഃഖ വെള്ളി. രാജ്യദ്രോഹവും മതനിന്ദയും ആരോപിച്ചാണ് റോമന്‍ അധികാരികള്‍ ദൈവപുത്രനെ കുരിശിലേറ്റിയത്. കുരിശില്‍ കിടന്ന് യാതന അനുഭവിച്ചാണ് യേശു ജീവത്യാഗം ചെയ്തത്. ഈ ദിനത്തെയാണ് ദു:ഖവെള്ളി എന്ന് അറിയപ്പെടുന്നത്. ഈസ്റ്ററിന് മുന്‍പുള്ള വെള്ളിയാഴ്ചയാണ് ദു:ഖവെള്ളി. മനുഷ്യനെ അവന്റെ പാപങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതിന് വേണ്ടി ലോകനന്മയ്ക്കായാണ് ദൈവപുത്രന്‍ ജീവത്യാഗം ചെയ്തത് എന്നാണ് വിശ്വാസം. ഈ കുരിശ് മരണത്തിന് ശേഷം ഈസ്റ്റര്‍ ദിനത്തില്‍ യേശുദേവന്‍ പ്രത്യാശയുടെ പുതുകിരണമായി ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. സ്വന്തം പാപങ്ങളുടെ നിഴലില്‍ നിന്ന് മനുഷ്യരാശിയെ രക്ഷിക്കാന്‍ യേശുവിന്റെ ത്യാഗം ചെയ്ത ഈ ദിനം വിശ്വാസികള്‍ അതീവ ദു:ഖത്തോടെ ആചരിക്കുന്നു.  വ്രതാനുഷ്ഠാനങ്ങൾക്കു ശേഷം ദു:ഖവെള്ളി ദിവസം പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. ഈ ദിനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. ദൈവം ലോകത്തെ വളരെയധികം സ്നേഹിച്ചു എന്നും തന്റെ ജീവന്‍ വരെ ലോകത്തിന്റെ നന്മക്കായി നല്‍കി എന്നുമാണ് വിശ്വാസം. മനുഷ്യരാശിയുടെ പാപങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്…

    Read More »
  • Kerala

    പാപനാശം കടലില്‍ കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം തീരത്തടിഞ്ഞു

    വർക്കല പാപനാശം കടലില്‍ കാണാതായ മെഡിക്കല്‍ വിദ്യാർത്ഥിയുടെ മൃതദേഹം തീരത്തടിഞ്ഞു. കൊല്ലം അഞ്ചല്‍ ഏരൂർ അശോക മന്ദിരത്തില്‍ ഹർഷന്റെയും രാജിയുടെയും മകൻ അഖില്‍ ഹർഷന്റെ (26) മൃതദേഹമാണ് തീരത്തടിഞ്ഞത്.  ചൊവ്വാഴ്ച പാപനാശം കടലിലാണ് ഇദ്ദേഹത്തെ കാണാതായത്.ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ പാപനാശത്തെ വർക്കലക്കോടിയിലാണ് മൃതദേഹം കണ്ടത്.ലൈഫ് ഗാർഡുകള്‍ മൃതദേഹം തീരത്തെത്തിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായ അഖില്‍ ഹർഷൻ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ചൊവ്വാഴ്ച പാപനാശത്ത് എത്തിയത്. രാത്രി ഏഴോടെ കടലില്‍ കുളിക്കവെയാണ് തിരയില്‍പ്പെട്ട് കാണാതായത്.

    Read More »
  • Kerala

    കാസര്‍കോട്ട് യുവാവ് ട്രെയിനിൽ നിന്നും വീണുമരിച്ചു

    കാസര്‍കോട്: യുവാവ് ട്രെയിനിൽ നിന്നും വീണുമരിച്ചു.ഒഡീഷ സ്വദേശിയും മംഗ്ളൂറില്‍ പെട്രോള്‍ പമ്ബില്‍ ജോലിക്കാരനുമായ സുശാന്ത് (41) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. മംഗ്ളൂറില്‍ നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിനില്‍ നിന്നാണ് അപകടം സംഭവിച്ചത്. കാസർകോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ നിർത്തിയപ്പോള്‍ വെള്ളം വാങ്ങാനായി പുറത്തിറങ്ങിയ സുശാന്ത്, ട്രെയിൻ വിട്ടപ്പോള്‍ ഓടിക്കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയില്‍ പെട്ട് പാളത്തിലേക്ക് വീഴുകയായിരുന്നു. മൃതദേഹം രണ്ട് ഭാഗങ്ങളായി മുറിഞ്ഞു. അപകടത്തെ തുടർന്ന് യാത്രക്കാർ ട്രെയിൻ ചങ്ങല വലിച്ച്‌ നിർത്തുകയായിരുന്നു. അതേസമയം ഇതേ ട്രെയിനില്‍ നിന്നും വാതിലിനരികില്‍ നില്‍ക്കുന്നതിനിടെ 19 കാരനായ വിദ്യാർഥി പുറത്തേക്ക് തെറിച്ചുവീണതായി കൂടെയുണ്ടായിരുന്ന വിദ്യാർഥികള്‍ പൊലീസിനെ അറിയിച്ചു. കൂത്തുപറമ്ബ് സ്വദേശിയാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. കുമ്ബളയ്ക്കും കാസർകോടിനും ഇടയിലാണ് അപകടം നടന്നത്. കുമ്ബള ഭാഗത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കാസർകോട് ഭാഗത്തേക്കും തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ട്രെയിൻ അരമണിക്കൂറോളം വൈകി.

    Read More »
  • Kerala

    പത്തനംതിട്ടയില്‍ കിടപ്പുരോഗി സ്വയം കുത്തി മരിച്ചു

    പത്തനംതിട്ട: കിടപ്പുരോഗി സ്വയം കുത്തി മരിച്ചു. നെല്ലിമുകള്‍ സ്വദേശി യശോദരൻ ആണ് ജീവനൊടുക്കിയത്. ബാങ്കില്‍ നിന്നും ഇയാൾ  വായ്പ എടുത്തിരുന്നു . എന്നാല്‍ അത് തിരിച്ചടക്കാൻ സാധിക്കാതെ വന്നതോടെയാണ് കിടപ്പുരോഗി കൂടിയായ അദ്ദേഹം സ്വയം കുത്തി മരിച്ചത്. ഈ മാസം 30 ന് ബാങ്ക് വീട് ജപ്തി ചെയ്യാനിരിക്കെ ആണ് യശോദരൻ കടുംകൈ കാണിച്ചത്.സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    22 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മോൻസൻ മാവുങ്കലിന്റെ മുൻ മാനേജരായ യുവതി കുടുങ്ങി

        ചങ്ങനാശ്ശേരി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശിനിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ നിധി കുര്യനെയാണ് കോട്ടയം വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ചീരഞ്ചിറ സ്വദേശിയില്‍നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി. പുരാവസ്തു നല്‍കാമെന്ന് പറഞ്ഞ് യുവതി പലരില്‍നിന്നും പണം തട്ടിയിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിൽ യുവതിക്ക് നിരവധി ഫോളോവേഴ്സുള്ള നിധി കുര്യന്‍ ഒറ്റയ്ക്ക് കാറില്‍ ഇന്ത്യ മുഴുവന്‍ യാത്രചെയ്താണ് ശ്രദ്ധനേടിയിരുന്നു.

    Read More »
  • Kerala

    പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്മൃതികുടീരത്തില്‍ രാസവസ്തു ഒഴിച്ചു; കോടിയേരിയുടെ ഫോട്ടോ വികൃതമാക്കി

    കണ്ണൂര്‍: പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിലും സ്തൂപത്തിലും രാസവസ്തു ഒഴിച്ച് വികൃതമാക്കി. കോടിയേരി ബാലകൃഷ്ണന്റെ സ്മൃതികുടീരത്തില്‍ സ്ഥാപിച്ച ഫോട്ടോയിലാണ് രാസവസ്തു ഒഴിച്ചത്. മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്‍, മുന്‍ മുഖ്യമന്ത്രി ഇ കെ നായനാര്‍. ഒ ഭരതന്‍ എന്നിവരുടെ സ്മൃതികുടീരത്തിലും ദ്രാവകം ഒഴിച്ചിട്ടുണ്ട്. ഇന്നു രാവിലെയായിരുന്നു സംഭവം. കോടിയേരിയുടെ സ്മൃതികുടീരമാണ് ഏറ്റവുമധികം വികൃതമാക്കിയിട്ടുള്ളത്. എന്ത് ദ്രാവകമാണ് ഒഴിച്ചതെന്ന് വ്യക്തമല്ല. കോണ്‍?ഗ്രസ് നേതാക്കളുടേയും മറ്റ് സാംസ്‌കാരിക നായകരുടെയും സ്തൂപങ്ങള്‍ ഇതേ സ്ഥലത്തുണ്ട്. എന്നാല്‍, ഇവയൊന്നും വികൃതമാക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ആസൂത്രീത നീക്കമാണിതെന്ന് സിപിഎം ആരോപിച്ചു. ഇതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്. വിശദമായ അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്ന് സംസ്ഥാന സെക്രട്ടറി എംവി ?ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

    Read More »
  • Crime

    ഭാര്യയെ കുത്തിക്കൊന്നത് റിട്ട. ആര്‍മി ഡോക്ടര്‍; പിന്നാലെ ആത്മഹത്യാശ്രമം

    കൊല്‍ക്കത്ത: ഭാര്യയെ കുത്തിക്കൊലപ്പെടുത്തി റിട്ട. ആര്‍മി ഡോക്ടര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്വദേശിയായ ജാഥുനാഥ് മിത്ര(84)യാണ് ഭാര്യ മന്ദിര മിത്ര(73)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ജാഥുനാഥ് മിത്രയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് ഗൃഹനാഥനെ അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ഇതോടെ ഇവര്‍ ബഹളംവെയ്ക്കുകയും സമീപവാസികളെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസെത്തി വീടിനകത്ത് പ്രവേശിച്ചതോടെയാണ് മന്ദിര മിത്രയെ കുളിമുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ശരീരമാസകലം നിരവധിതവണ കുത്തേറ്റ നിലയിലായിരുന്നു ഇവരുടെ മൃതദേഹം. വീട്ടിലെ കസേരയില്‍ അവശനായനിലയിലാണ് ജാഥുനാഥ് മിത്രയെ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ശരീരത്തിലും കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. ഇത് സ്വയം മുറിവേല്‍പ്പിച്ചതാണെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ആശുപത്രിയിലെത്തിച്ചതോടെയാണ് ആസിഡ് ഉള്ളില്‍ച്ചെന്നതായും വ്യക്തമായത്. ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. നേത്രരോഗവിദഗ്ധനായ ജാഥുനാഥ് മിത്ര സൈന്യത്തില്‍നിന്ന് വിരമിച്ച ഡോക്ടറാണ്. ഇദ്ദേഹം എഴുതിയതെന്ന് കരുതുന്ന രണ്ട് ആത്മഹത്യാക്കുറിപ്പുകള്‍ പോലീസ് വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഒരു കത്ത്…

    Read More »
  • Movie

    മായമ്മ പ്രദര്‍ശനത്തിന്……

    നാവോറ് പാട്ടിന്റെയും പുള്ളൂവന്‍ പാട്ടിന്റെയും അഷ്ടനാഗക്കളം മായ്ക്കലിന്റെയും പശ്ചാത്തലത്തില്‍ ഒരു പുള്ളൂവത്തിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയത്തിന്റെയും തുടര്‍ന്ന് പുള്ളൂവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടെയും ഒപ്പം സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിന്റെയും കഥയാണ് ‘മായമ്മ’ എന്ന ചിത്രം പറയുന്നത്. അങ്കിത വിനോദ് മായമ്മയെ അവതരിപ്പിക്കുന്നു. അരുണ്‍ ഉണ്ണി, വിജി തമ്പി, ചേര്‍ത്തല ജയന്‍, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണന്‍, ബിജു കലാവേദി, പി ജെ രാധാകൃഷ്ണന്‍, ഇന്ദുലേഖ, കെ പി എ സി ലീലാമണി, സീതാലക്ഷമി, രാഖി മനോജ്, ആതിര, മാസ്റ്റര്‍ അമല്‍പോള്‍, ബേബി അഭിസ്ത, ബേബി അനന്യ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നു. നിര്‍മ്മാണം – പുണര്‍തം ആര്‍ട്‌സ് ഡിജിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, യോഗീശ്വര ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, രചന, സംവിധാനം -രമേശ്കുമാര്‍ കോറമംഗലം, ഛായാഗ്രഹണം – നവീന്‍ കെ സാജ്, എഡിറ്റിംഗ് – അനൂപ് എസ് രാജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – രാജശേഖരന്‍ നായര്‍,…

    Read More »
  • Kerala

    ഗുരുവായൂരിൽ മെയ് 31 വരെ ക്ഷേത്ര നട വൈകിട്ട് ഒരുമണിക്കൂർ നേരത്തെ തുറക്കും

    ഗുരുവായൂർ: വേനലവധിക്കാലം തുടങ്ങിയതോടെ ദർശനത്തിനുള്ള തിരക്ക് പരിഗണിച്ച്‌ ഇന്നുമുതല്‍ മെയ് 31 വരെ ക്ഷേത്ര നട വൈകിട്ട് ഒരുമണിക്കൂർ നേരത്തെ തുറക്കും. ഇന്നുമുതല്‍ ഞായറാഴ്ച വരെ രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ വിഐപി ദർശനവും അനുവദിക്കില്ല.വേനലവധി കഴിയുന്നതുവരെ ഉദയാസ്തമന പൂജ വഴിപാടും ഉണ്ടാവില്ല.  സാധാരണക്കാരായ ഭക്തർക്ക് ദർശനം വേഗത്തിലാക്കുന്നതിനാണ് ഭരണ സമിതി ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുള്ളത്.അവധിക്കാലം ആരംഭിച്ചതോടെ വലിയ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്.

    Read More »
Back to top button
error: