KeralaNEWS

പന്തളത്ത് മകളുടെ ഭർത്താവിൻ്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതര പരിക്ക്

   മരുമകൻ്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതരമായ പരിക്ക്. പന്തളം തോന്നല്ലൂർ ഉളമയിൽ യഹിയയുടെ ഭാര്യ സീന (46) ആണ് കുത്തേറ്റ് ഗുരതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച സന്ധ്യക്ക് 7 മണിയോടെയാണ് സംഭവം. സീനക്ക് നെഞ്ചിലും വൈറ്റിലുമായി മൂന്നിടത്ത് കുത്തേറ്റിട്ടുണ്ട്. വീട്ടമ്മയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ സീനയുടെ ഇളയ മകളുടെ ഭർത്താവ് അഞ്ചൽ തടിക്കാട് പെരണ്ടമൺ വയലരികിൽ ഷമീർ ഖാൻ (36)നെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി.

ഷമീറിൻ്റെ ബാഗിൽ നിന്നും വടിവാളും എയർഗണ്ണും കണ്ടെത്തി.
മകളുമായുള്ള വിവാഹബന്ധം
വേർപെടുത്തുന്ന ഘട്ടത്തിലാണ്
സർവേയറായ ഷമീർ ഭാര്യാ വീട്ടിലെത്തിയത്. പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു

Back to top button
error: