CrimeNEWS

മണിപ്പൂര്‍-അസം അതിര്‍ത്തിയില്‍ ബോംബേറും വെടിവെപ്പും; മൂന്ന് കടകള്‍ തകര്‍ത്തു

ഇംഫാല്‍: മണിപ്പൂര്‍ – അസം അതിര്‍ത്തിയില്‍ അക്രമം. ബോംബേറും വെടിവെയ്പ്പുമുണ്ടായെന്ന് പൊലീസ് പറയുന്നു. മണിപ്പൂരിലെ ജിരിബാം ജില്ലയുടെയും അസമിലെ കച്ചാര്‍ ജില്ലയുടെയും അതിര്‍ത്തിയിലാണ് അക്രമമുണ്ടായത്. ഏകപക്ഷീയമായ വെടിവെപ്പും ബോംബേറുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

വാഹനങ്ങളിലെത്തിയ അക്രമികള്‍ കടകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ബോംബെറിയുകയുമായിരുന്നു. ആക്രമണത്തില്‍ ഒരു ഹാര്‍ഡ് വെയര്‍ കട ഉള്‍പ്പെടെ മൂന്ന് കടകള്‍ക്ക് സാരമായ കേടുപാടുകള്‍ പറ്റി. ആക്രമണത്തില്‍ ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കട ഉടമ ഹവോബാം ബുധി പറയുന്നു.

Signature-ad

അതേസമയം, ആക്രമണത്തിന് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്നും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

Back to top button
error: