Month: March 2024

  • Crime

    ഹാഷിമിനൊപ്പം പോകാന്‍ അനൂജ ആദ്യം തയ്യാറായില്ല, ഇടയ്ക്ക് വിളിച്ചപ്പോള്‍ കരയുകയായിരുന്നു; പൊലീസിന് മൊഴി

    പത്തനംതിട്ട: ഏഴംകുളം പട്ടാഴിമുക്കിലെ വാഹനാപകടത്തില്‍ മരിച്ച അനൂജ ആദ്യം ഹാഷിമിനൊപ്പം പോകാന്‍ തയ്യാറായില്ലെന്ന് യുവതിയുടെ സഹപ്രവര്‍ത്തകരുടെ മൊഴി. തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയായ അനൂജ സഹപ്രവര്‍ത്തകര്‍ക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര പോയി മടങ്ങി വരികയായിരുന്നു. എംസി റോഡില്‍ കുളക്കട ഭാഗത്തു വെച്ചാണ് ഹാഷിം കാറുമായി എത്തിയ ട്രാവല്‍ തടഞ്ഞത്. ആദ്യം ഇറങ്ങിച്ചെല്ലാന്‍ ആവശ്യപ്പെട്ടപ്പോള്‍ അനൂജ തയ്യാറായില്ല. ആക്രോശിച്ചുകൊണ്ട് ഹാഷിം വാനില്‍ കയറിയതോടെയാണ് അനൂജ കാറില്‍ കയറാന്‍ തയ്യാറായത്. ചിറ്റപ്പന്റെ മകന്‍ സഹോദരനാണെന്നാണ് അനൂജ സഹ അധ്യാപകരോട് പറഞ്ഞത്. കാറില്‍ കയറിപ്പോയതിന് പിന്നാലെ, പന്തികേട് തോന്നി അധ്യാപകര്‍ വിളിച്ചപ്പോള്‍ അനുജ പൊട്ടിക്കരയുകയായിരുന്നു. കുറച്ചു സമയത്തിന് ശേഷം വീണ്ടും വിളിച്ചപ്പോള്‍ സേഫ് ആണെന്ന് പറഞ്ഞുവെന്നും മൊഴിയിലുണ്ട്. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ബന്ധുക്കളെ വിളിച്ച് വിവരം പറഞ്ഞു. അപ്പോഴാണ് ഇങ്ങനെയൊരു സഹോദരന്‍ ഇല്ലെന്ന് അറിയുന്നത്. തുടര്‍ന്ന് അടൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലെയാണ് അപകട വിവരം അറിയുന്നത്. നൂറനാട് സ്വദേശിനിയാണ് അനൂജ. ചാരുംമൂട് സ്വദേശിയായ ഹാഷിം സ്വകാര്യ ബസ്…

    Read More »
  • Kerala

    കോഴിക്കോട്ടുനിന്ന് മലേഷ്യയ്ക്കു പറക്കാം, 6000 രൂപയ്ക്ക്; എയര്‍ ഏഷ്യ സര്‍വീസ് മേയ് മുതല്‍

    കോഴിക്കോട് :കരിപ്പൂരില്‍നിന്ന് വെറും ആറായിരം രൂപയ്ക്ക് മലേഷ്യക്കു പറന്നാലോ? മേയ് മാസം മുതല്‍ കുറഞ്ഞ ചെലവില്‍ മലേഷ്യക്കു പറക്കാന്‍ അവസരമൊരുങ്ങും. മലേഷ്യന്‍ ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യയാണ് ആഴ്ചയില്‍ മൂന്നുവീതം സര്‍വീസ് നടത്തുക. ഏപ്രില്‍ പാതിയോടെ ബുക്കിങ് തുടങ്ങും. സര്‍വീസിനാവശ്യമായ ടൈം സ്ലോട്ടുകള്‍ കഴിഞ്ഞദിവസം കമ്പനിക്കു കിട്ടി. 6000 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭിക്കുമെന്ന് കമ്പനിവൃത്തങ്ങള്‍ പറഞ്ഞു. കോഴിക്കോട് -ക്വലാലംപുര്‍ റൂട്ടിലാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. 180 പേര്‍ക്ക് യാത്രചെയ്യാവുന്ന എ320 വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക. ഇന്ത്യക്കാര്‍ക്ക് മലേഷ്യയില്‍ പോകാന്‍ വിസ ആവശ്യമില്ലാത്തതിനാല്‍, വളരെ കുറഞ്ഞചെലവില്‍ കോഴിക്കോട്ടുനിന്ന് യാത്ര സാധ്യമാവും. കോഴിക്കോട് -തായ്ലന്‍ഡ് സര്‍വീസും എയര്‍ ഏഷ്യയുടെ പരിഗണനയിലുണ്ട്. സര്‍വീസ് ആരംഭിക്കുന്നതോടെ മലബാര്‍ മേഖലയിലുള്ളവര്‍ക്കും കോയമ്പത്തൂര്‍, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും എളുപ്പത്തില്‍ മലേഷ്യ, സിംഗപ്പൂര്‍, തായ്ലന്‍ഡ്, വിയറ്റ്‌നാം, ചൈന, ജപ്പാന്‍, ബാലി, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രചെയ്യാനാകും. ബിസിനസ്, ടൂറിസം, പഠനം തുടങ്ങിയ ആവശ്യങ്ങളുമായി ഒട്ടേറേപ്പേര്‍ മലബാര്‍ മേഖലയില്‍നിന്ന്…

    Read More »
  • Crime

    ലോക്ഡൗണ്‍ പ്രഖ്യാപിച്ചെന്നു സമൂഹമാധ്യമം വഴി പ്രചാരണം; മലപ്പുറത്ത് ഒരാള്‍ അറസ്റ്റില്‍

    മലപ്പുറം: രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചെന്നു സമൂഹമാധ്യമം വഴി പ്രചാരണം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ചമ്രവട്ടം മുണ്ടുവളപ്പില്‍ ഷറഫുദ്ദീന്‍ (45) ആണ് അറസ്റ്റിലായത്. മാര്‍ച്ച് 25ന് അര്‍ധരാത്രി മുതല്‍ രാജ്യത്ത് മൂന്നാഴ്ച കാലത്തേക്ക് ലോക്ഡൗണ്‍ ആണെന്നും ഈ സമയം ബിജെപിക്ക് അനുകൂലമായി ഇവിഎം മെഷീന്‍ തയാറാക്കുമെന്നും ശേഷം അരവിന്ദ് കേജ്‌രിവാളിന് ജാമ്യം നല്‍കും എന്നും കാണിച്ചാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ചുവരുന്ന കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ ഡോമില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയാണ് അറസ്റ്റ് ചെയ്തത്. ജനങ്ങള്‍ക്കിടയില്‍ ആശങ്കയും രാഷ്ട്രീയ സ്പര്‍ധയും ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാണു കേസ്.  

    Read More »
  • LIFE

    ”എനിക്ക് ഭ്രാന്താണെന്ന് പറയുമായിരുന്നു; മഹേഷിന്റെ പ്രതികാരം ഇറങ്ങുമ്പോഴും ഞാന്‍ കടത്തില്‍”!

    മഹേഷിന്റെ പ്രതികാരം എന്ന സിനിമയെ മലയാള സിനിമയിലെ എക്കാലത്തെയും റഫറന്‍സ് സിനിമയായിട്ടാണ് കരുതുന്നത്. ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെ ആദ്യത്തെ സംവിധാന സംരംഭമായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രം ഇതുവരെ ഉണ്ടായിരുന്ന കഥപറച്ചിലുകളില്‍ നിന്ന് മാറി കഥയെ ചിത്രീകരിച്ചപ്പോള്‍ അത് മലയാളികള്‍ക്ക് പുത്തന്‍ അനുഭവമാണ് നല്‍കിയത്. ദിലീഷ് പോത്തന്‍ അത് കഴിഞ്ഞ് ചെയ്ത തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രവും വലിയ പ്രേക്ഷക ശ്രദ്ധ നേടി. ഫഹദ് ഫാസില്‍ എന്ന ഹീറോയിക് നടനെ കള്ളനാക്കിയതും, ചെറിയ വേഷങ്ങള്‍ ചെയ്തു വന്നിരുന്ന സുരാജ് വെഞ്ഞാറമൂടിന് ലഭിച്ച റൊമാന്റിക് കഥാപാത്രവും എല്ലാം മലയാളികള്‍ കൂടി ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍, സംവിധായകന്‍ എന്ന നിലയില്‍ മാത്രമല്ല, അഭിനേതാവ് എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ദിലീഷ് പോത്തന്‍. താന്‍ അസോസിയേറ്റ് ആയി വര്‍ക്ക് ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിലെ ചെറിയ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ജോസഫ് എന്ന സിനിമയിലെ കഥാപാത്രവും ഏറെ…

    Read More »
  • Movie

    ”നജീബ് അനുഭവിച്ച ക്രൂരതകളുടെ പേരില്‍ ഒരു സമൂഹത്തെ മുഴുവന്‍ കുറ്റപ്പെടുത്തരുത്”

    ദുബൈ: ‘ആടുജീവിത’ത്തിലെ നജീബ് അനുഭവിച്ച ക്രൂരതകളുടെ പേരില്‍ ഒരു സമൂഹത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് അറബ് നടന്‍ റിക്ക് അബേ. ദുബൈയില്‍ സിനിമയുടെ കന്നിപ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമകളില്‍ ഇനിയും അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും റിക്ക് അബേ മാധ്യമങ്ങളോട് പറഞ്ഞു. ആടുജീവിതത്തില്‍ നജീബിന്റെ മസ്റ ഉടമകളില്‍ ഒരാളുടെ വേഷം കൈകാര്യം ചെയ്യുന്ന നടനാണ് റിക്ക് അബേ. നജീബിനുണ്ടായ ദുരനുഭവം ആര്‍ക്കും സംഭവിക്കാമെന്നും എന്നാല്‍, നേരിടേണ്ടി വന്ന ക്രൂരതയുടെ പേരില്‍ ഒരു സമുഹത്തെ മുഴുവന്‍ പഴിക്കാനാവില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ബെന്യാമിന്റെ നോവല്‍ സ്‌ക്രീനിലെത്തിക്കാന്‍ പൃഥ്വിരാജും ബ്ലെസിയും എടുത്ത പരിശ്രമങ്ങള്‍ അമ്പരപ്പിക്കുന്നതാണെന്ന് റിക്ക് പറഞ്ഞു. ആടുജീവിതത്തിലെ നജീബിനെ നേരില്‍ കണ്ടിരുന്നു. പിന്നീട് പൃഥ്വിരാജിനെ കണ്ടപ്പോള്‍ തനിക്ക് രണ്ടുപേരെയും മാറിപ്പോകുന്നവിധം സാമ്യം അനുഭവപ്പെട്ടു. അസാമാന്യ പ്രതിഭകളാണ് മലയാള സിനിമ പ്രവര്‍ത്തകരെന്നും നിരവധി ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ച റിക്ക് അബേ പറഞ്ഞു. സുഡാന്‍ വേരുകളുള്ള റിക്ക് അബേ വര്‍ഷങ്ങളായി യു.എ.ഇയിലാണ് താമസം ഹോളിവുഡ് സിനിമകള്‍ക്ക്…

    Read More »
  • Crime

    കവര്‍ന്ന സ്വര്‍ണം വിറ്റ പണം കൊണ്ട് കാര്‍ വാങ്ങാന്‍ ശ്രമം; അനുവിന്റെ കൊലപാതകത്തില്‍ മുജീബിന്റെ ഭാര്യയും അറസ്റ്റില്‍

    കോഴിക്കോട്: പേരാമ്പ്രയില്‍ യുവതിയെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. കൊല്ലപ്പെട്ട അനുവിന്റെ ശരീരത്തില്‍ നിന്നും കവര്‍ന്ന സ്വര്‍ണം വിറ്റു കിട്ടിയ പണം മുജീബ് റഹ്‌മാന്‍ റൗഫീനയെ ഏല്‍പ്പിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് കാര്‍ വാങ്ങാനും ഇരുവരും ശ്രമിച്ചു. എന്നാല്‍ മുജീബ് റഹ്‌മാന്‍ അറസ്റ്റിലായതോടെയാണ് പദ്ധതി പൊളിഞ്ഞത്. കുറ്റകൃത്യം റൗഫീനയ്ക്ക് അറിയാമായിരുന്നു എന്നും പൊലീസ് പറഞ്ഞു. സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുകാരിയെ ഏല്‍പ്പിച്ച പണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ റൗഫീനയെ റിമാന്‍ഡ് ചെയ്തു. ഈ മാസം 11 നാണ് നൊച്ചാട് സ്വദേശി അനുവിനെ…

    Read More »
  • NEWS

    ദക്ഷിണാഫ്രിക്കയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 45 മരണം, രക്ഷപ്പെട്ടത് എട്ട് വയസ്സുകാരി മാത്രം

    ജോഹാനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ലിംപോപോയില്‍ ബസ് മറിഞ്ഞ് 45 പേര്‍ മരിച്ചു. ബോട്സ്വാനയിലെ ഗബുറോണില്‍ നിന്നും ദക്ഷിണാഫ്രിക്കയിലെ മൊറിയയിലേക്ക് തീര്‍ഥാടകരുമായി പുറപ്പെട്ട ബസ്സാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. 165 അടിയോളം താഴ്ചയുള്ള മലയിടുക്കിലേക്കാണ് ബസ് മറിഞ്ഞത്. 46 യാത്രക്കാരായിരുന്നു ബസ്സിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട ബസ്സിലുണ്ടായിരുന്ന എട്ട് വയസ്സുകാരി മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലത്തിന് മുകളില്‍ വച്ച് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. കൈവരിയിലിടിച്ച് താഴ്ചയിലേക്ക് വീണ ബസ്സില്‍ നിന്നും തീ പടര്‍ന്നു. മൃതദേഹങ്ങളെല്ലാം കണ്ടെടുക്കാനായിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

    Read More »
  • Crime

    അനുജയെ ഹാഷിം കൂട്ടിക്കൊണ്ടുപോയത് ടൂര്‍ പോയ വാഹനം തടഞ്ഞുനിര്‍ത്തി; ഏഴംകുളം അപകടമരണത്തില്‍ അടിമുടി ദുരൂഹത

    പത്തനംതിട്ട: ഏഴംകുളം പട്ടാഴിമുക്കില്‍ കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. അപകടത്തില്‍ മരിച്ച തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജയും (36), ചാരുമൂട് പാലമേല്‍ ഹാഷിം മന്‍സിലില്‍ ഹാഷിമും (35) സുഹൃത്തുക്കളാണ്. ഇരുവരും ഏറെകാലമായി അടുപ്പത്തിലായിരുന്നു. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. സ്‌കൂളിലെ അധ്യാപകരുമായി വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. പിന്നാലെ മരണവാര്‍ത്തയാണ് സുഹൃത്തുക്കള്‍ അറിയുന്നത്. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. തിരുവനന്തപുരത്തേക്കാണ് അനുജ സഹ അധ്യാപകര്‍ക്കൊപ്പം വിനോദയാത്ര പോയത്. അനുജയെ ഹാഷിം കൂട്ടിക്കൊണ്ടുപോകുമ്പോള്‍ മറ്റു അസ്വഭാവികതളുണ്ടായിരുന്നില്ലെന്നാണ് സഹ അധ്യാപകര്‍ പറയുന്നത്. അനുജയെ വാഹനത്തിന്റെ വാതില്‍ വലിച്ചു തുറന്നാണ് ഹാഷിം കൂട്ടിക്കൊണ്ട് പോയതെന്ന് അധ്യാപകര്‍ പറഞ്ഞു. തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്ന് സഹഅധ്യാപികയോട് അനുജ പറഞ്ഞിരുന്നതായും സൂചനയുണ്ട്. സഹ അധ്യാപകരാണ് ഇക്കാര്യം പറഞ്ഞത്. അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും…

    Read More »
  • LIFE

    ഹാസ്യസമ്രാട്ട് അടൂര്‍ ഭാസി ഓര്‍മയായിട്ട് 34 വര്‍ഷം

    മലയാള സിനിമയില്‍ ചിരിയുടെ മാലപ്പടക്കവുമായി നിറഞ്ഞുനിന്ന അടൂര്‍ ഭാസി ഓര്‍മയായിട്ട് 34 വര്‍ഷം. സിനിമയുടെ കറുപ്പും വെളുപ്പും കാലഘട്ടത്തില്‍ ഏതുവേഷവും അനായാസമായി അഭിനയിച്ചാണ് അടൂര്‍ ഭാസി മലയാള സിനിമാചരിത്രത്തില്‍ ഇടം നേടിയത്. എല്ലാഭാവവും മിന്നിമറയുന്ന നടനവിശേഷവും ഭാസ്‌കരന്‍നായര്‍ എന്ന അടൂര്‍ ഭാസിയുടെ സവിശേഷതയായിരുന്നു. 1990 മാര്‍ച്ച് 29-നാണ് അദ്ദേഹം അന്തരിച്ചത്. നാടകാഭിനയത്തിലൂടെയാണ് അടൂര്‍ ഭാസി സിനിമയിലേക്ക് കടന്നുവന്നത്. 1953-ല്‍ തിരമാല എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയയാത്ര തുടങ്ങിയത്. തുടര്‍ന്നുള്ള 36 വര്‍ഷങ്ങളില്‍ അറുന്നൂറോളം സിനിമകള്‍. ഹാസ്യസാഹിത്യകാരനായ ഇ.വി.കൃഷ്ണപിള്ളയുടെയും കെ.മഹേശ്വരിയമ്മയുടെയും മകനായി തിരുവനന്തപുരം വഴുതക്കാട് റോസ്‌കോട്ട് ബംഗ്ലാവില്‍ 1927 മാര്‍ച്ച് ഒന്നിനാണ് അടൂര്‍ ഭാസിയുടെ ജനനം. മലയാള നോവല്‍ സാഹിത്യത്തിന്റെ അമരക്കാരില്‍ ഒരാളായ സി വി രാമന്‍പിള്ള മുത്തശ്ശനുമായിരുന്നു. അച്ഛന്റെ മരണത്തോടെയാണ് ഇവര്‍ അടൂരിലേക്ക് എത്തിയത്. പിന്നീട് പേരിനൊപ്പം അടൂരും ചേര്‍ത്തു. അഴിമതി നാറാപിള്ളയും ലക്ഷപ്രഭുവിലെ പിള്ളയും ചട്ടക്കാരിയിലെ എന്‍ജിന്‍ ഡ്രൈവറുമൊക്കെ മലയാളസിനിമയില്‍ എക്കാലവും ഓര്‍മിക്കുന്ന കഥാപാത്രങ്ങളായി. എങ്കിലും 1977-ല്‍ പ്രദര്‍ശനത്തിനെത്തിയ സ്ഥാനാര്‍ഥി…

    Read More »
  • Crime

    എല്‍.ഡി.എഫ് ഭരിക്കുന്ന ഉല്ലല സഹകരണ ബാങ്കില്‍ 24.54 കോടിയുടെ ക്രമക്കേടെന്ന് റിപ്പോര്‍ട്ട്

    കോട്ടയം: എല്‍.ഡി.എഫ് ഭരിക്കുന്ന വൈക്കം ഉല്ലല സഹകരണ ബാങ്കില്‍ 24.54 കോടി രൂപയുടെ ക്രമക്കേടെന്ന് സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാറുടെ റിപ്പോര്‍ട്ട്. 2012- 2017 വര്‍ഷ കാലയളവില്‍ ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍. നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം തുടങ്ങി. എന്നാല്‍ ബാങ്കിന് യാതൊരുവിധ സാമ്പത്തിക പ്രതിസന്ധിയുമില്ലെന്ന് ബാങ്ക് ഭരണ സമിതി വ്യക്തമാക്കി. മതിയായ ഈടു വാങ്ങാതെ വായ്പ നല്‍കി. മതിപ്പുവിലയും വിപണിമൂല്യവും കണക്കാക്കാതെ വസ്തു ഈടുവാങ്ങി വായ്പ കൊടുത്തു. ഇവയാണ് സഹകരണ ജോയിന്‍ രജിസ്ട്രാറുടെ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. മുന്‍ സെക്രട്ടറി നിലവിലെ സെക്രട്ടറി ഭരണസമിതി അംഗം എന്നിവര്‍ ബന്ധുക്കള്‍ക്കും അടുപ്പക്കാര്‍ക്കും ക്രമരഹിതമായി കോടികളുടെ വായ്പ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്. ഇത് സംബന്ധിച്ച് നടപടികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് നിരവധിപേര്‍ പരാതികള്‍ നല്‍കിയിരുന്നു. സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബാങ്കിലേക്ക് മാര്‍ച്ച് നടത്തി. അതേസമയം, ക്രമക്കേട് നടന്ന കണ്ടെത്തല്‍ സാങ്കേതികം മാത്രമാണ്. വായ്പ കുടിശ്ശികയുള്ള വസ്തുക്കള്‍ തിട്ടപ്പെടുത്തി തുടര്‍നടപടികള്‍ ബാങ്ക്…

    Read More »
Back to top button
error: