ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് വീണ്ടും ആദായനികുതി നോട്ടീസ്. 1,700 കോടി രൂപയുടെ നോട്ടീസ് ആണ് നല്‍കിയത്.രേഖകളുടെ പിന്‍ബലമില്ലാത്ത നോട്ടീസാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.കോടതിയില്‍ ചോദ്യം ചെയ്യുമെന്നും വിവേക് തന്‍ക എംപി പറഞ്ഞു.
ആദായനികുതി വകുപ്പിന്റെ രാജ്യത്തെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ തെരഞ്ഞെടുപ്പില്‍ ഇല്ലാതാക്കാനുള്ള നീക്കമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. ‘കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ മുഴുവന്‍ മരവിപ്പിച്ചിരുന്നു. 1076 കോടി അടക്കണമെന്ന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ഇപ്പോള്‍ വന്നു. 692 കോടി പലിശ മാത്രം അടക്കണം. ബി.ജെ.പിയും നികുതി അടച്ചതിന്റെ കണക്ക് വ്യക്തമാക്കിയിട്ടില്ല’. തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിക്ക് ഭയം ആണെന്നും കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.