CrimeNEWS

സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ അഞ്ചര പവന്റെ മാല കവര്‍ന്ന സംഭവം: സെക്യൂരിറ്റി ജീവനക്കാരനായ പ്രതി പിടിയില്‍

തിരുവനന്തപുരം: പൊഴിയൂര്‍ പാവറയില്‍ വീട്ടമ്മയുടെ അഞ്ചര പവന്റെ സ്വര്‍ണമാല സ്‌കൂട്ടറിലെത്തി പൊട്ടിച്ചെടുത്ത സംഭവത്തില്‍ പ്രതി പിടിയില്‍. പാറശ്ശാല കരുമാനൂര്‍ സ്വദേശിയായ അരുണിനെയാണ് പൊഴിയൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഊരമ്പ് പാവറ റോഡില്‍ തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു സംഭവം.

ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറിലെത്തിയ യുവാവ് പാവറ സ്വദേശി സൗമ്യയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. വീടിനു സമീപമുള്ള പള്ളിയിലേക്ക് നടന്നുപോകുകയായിരുന്നു സൗമ്യ.

Signature-ad

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മോഷ്ടിച്ച മാല പാറശ്ശാലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ഇയാള്‍ പണയപ്പെടുത്തിയെന്നും പോലീസ് കണ്ടെത്തി. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ അരുണ്‍, ഫാത്തിമാ നഗറില്‍ വാടകയ്ക്ക് താമസിക്കുകയാണ്.

Back to top button
error: