SportsTRENDING

സഞ്ജുവിന്‍റെ രാജസ്ഥാൻ റോയല്‍സും ഋഷഭ് പന്തിന്‍റെ ഡല്‍ഹി ക്യാപ്പിറ്റല്‍സും ഇന്ന് നേർക്കുനേർ

ജയ്പൂർ: ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റ് 17-ാം സീസണില്‍ തുടർച്ചയായ രണ്ടാം ഹോം ജയത്തിനായി സഞ്ജുവിന്‍റെ രാജസ്ഥാൻ റോയല്‍സ് ഇന്നിറങ്ങും.
ഋഷഭ് പന്തിന്‍റെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് മത്സരം.

ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർമാരായ പന്തും സഞ്ജുവുമാണ് ഇരുടീമിനെയും നയിക്കുന്നത്.

കാറപകടത്തെത്തുടർന്ന് ഒരു വർഷത്തിലധികം ക്രിക്കറ്റില്‍നിന്ന് വിട്ടുനിന്നശേഷം ഋഷഭ് പന്ത് തിരിച്ചെത്തുന്ന ടൂർണമെന്‍റാണിത്. ആദ്യമത്സരത്തില്‍ പന്തിന്‍റെ ഡല്‍ഹി നാല് വിക്കറ്റിന് പഞ്ചാബ് കിംഗ്സിനോട് പരാജയപ്പെട്ടു.

അതേസമയം സഞ്ജു പ്ലെയർ ഓഫ് ദ മാച്ച്‌ ആയ പോരാട്ടത്തില്‍ രാജസ്ഥാൻ 20 റണ്‍സിന് ലക്നോ സൂപ്പർ ജയ്ന്‍റ്സിനെ കീഴടക്കിയിരുന്നു. ഐപിഎല്ലില്‍ ഇതുവരെ ഇരുടീമും തമ്മില്‍ 27 തവണ ഏറ്റുമുട്ടി. അതില്‍ 14 ജയം രാജസ്ഥാൻ റോയല്‍സ് നേടിയപ്പോള്‍ 13 എണ്ണത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് വെന്നിക്കൊടി പാറിച്ചു.

Back to top button
error: