SC 308797 എന്ന നമ്ബറിനാണ് ഒന്നാം സമ്മാനം.കണ്ണൂർ പയ്യന്നൂരില്‍ നിന്നും പി പി ദിനേശ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. കാർത്തികപുരത്തെ ഓട്ടോ ഡ്രൈവറാണ് നാസർ. ഇന്നലെ രാത്രിയോടെയാണ് നാസർ ടിക്കറ്റ് എടുത്തത്.രണ്ടാം സമ്മാനമായ 50 ലക്ഷം SA 177547 എന്ന നമ്ബറിനാണ് ലഭിച്ചത്. എറണാകുളത്താണ് ഈ ടിക്കറ്റ് വിറ്റത്.
10 കോടിയില്‍ 7,01,87,500 കോടി രൂപയാകും വിജയിക്ക് ലഭിക്കുക. 2,98,12,500 കോടി രൂപ നികുതി തുക കിഴിച്ചാണ് ഇത്.വീണ്ടും ഈ തുകയിൽ നിന്നും കേന്ദ്ര സർക്കാരിന്റെ ആദായനികുതി കണക്ക് പ്രകാരം (പത്ത് കോടി രൂപയ്‌ക്ക് സർ ചാർജായി) 1,10,30,625 രൂപ അടയ്‌ക്കണം. ഹെല്‍ത്ത് ആൻഡ് എജ്യുക്കേഷൻ സെസ് വകയില്‍ 16,33,725 രൂപയും സമ്മാനം ജേതാവ് അടയ്‌ക്കണം. ശേഷം 5,75,23,150 രൂപയാകും ഒന്നാം സമ്മാനാർഹന് ലഭിക്കുക.
36 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ സമ്മർ ബമ്ബറിന്റേതായി അച്ചടിച്ചത്. ഇതില്‍ 33,57,587 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. 2,42,413 എണ്ണം ടിക്കറ്റുകള്‍ ബാക്കിയും വന്നു. ഇത് പ്രകാരം വിറ്റുവരവില്‍ 839,396,750 കോടി രൂപയാണ് ലഭിച്ചത് (83കോടിയോളം). ഇതുകൂടാതെ ടാക്സ് ഇനത്തിലും സർക്കാരിലേക്ക് വരുമാനം ലഭിക്കും. എന്നാല്‍ ഈ തുക മുഴുവനായും സർക്കാരിലേക്ക് എത്തില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകള്‍, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുകയാണ് സർക്കാരിലേക്ക് പോകുന്നത്.