”ഇനിയൊരു കുട്ടി വേണ്ടെന്ന് തോന്നി, രണ്ടാമത്തെ കുഞ്ഞെന്ന തീരുമാനത്തിന് എട്ട് വര്‍ഷമെടുത്തതിന് കാരണം…”
നടി, അവതാരക, ലൈഫ് കോച്ച് എന്നീ മേഖലകളിലെല്ലാം ശ്രദ്ധിക്കപ്പെടാന്‍ അശ്വതി ശ്രീകാന്തിന് കഴിഞ്ഞിട്ടുണ്ട്. ടെലിവിഷന്‍ അവതാരകയായി മാത്രം ഒതുങ്ങാതെ കരിയറിനെ മുന്നോട്ട് കൊണ്ട് പോയ അശ്വതിക്ക് ഇന്ന് നിരവധി ആരാധകരുണ്ട്. ജീവിതത്തെക്കുറിച്ച് അശ്വതിക്കുള്ള കാഴ്ചപ്പാടുകളാണ് ഇവരെ ആകര്‍ഷിക്കുന്നത്. മാനസികാരോ?ഗ്യം, വിവാഹ ജീവിതം, പാരന്റിം?ഗ് തുടങ്ങിയ പല വിഷയങ്ങളില്‍ അശ്വതി സംസാരിക്കാറുണ്ട്. രണ്ടാമത്തെ കുഞ്ഞ് പിറന്ന ശേഷം തനിക്കുണ്ടായ പോസ്റ്റ്‌പോര്‍ട്ടം ഡിപ്രഷനെക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ അശ്വതി.
ആദ്യത്തെ പ്രസവത്തിന് ശേഷം രണ്ടാമതും തവണ ഇത്തരമൊരു ഘട്ടം വന്നപ്പോള്‍ അഭിമുഖീകരിക്കാന്‍ തനിക്ക് എളുപ്പമായിരുന്നെന്ന് അശ്വതി പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേര്‍സിനോടാണ് പ്രതികരണം. ആദ്യത്തെ പ്രസവ സമയത്തും തനിക്ക് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടായിട്ടുണ്ടെന്ന് അശ്വതി പറയുന്നു. ഒരു വര്‍ഷത്തില്‍ കൂടുതല്‍ നിലനിന്നു. രണ്ടാമത്തെ പ്രസവത്തില്‍ കുറച്ച് കൂടെ മാനേജബിള്‍ ആയിരുന്നു. ഞാന്‍ തയ്യാറെടുപ്പ് നടത്തി.
പക്ഷെ ചില മുറിവുകള്‍ നമ്മള്‍ ഹീല്‍ ചെയ്യും. പല കാര്യങ്ങളിലും അവെയര്‍നെസ് കിട്ടും. എന്നിട്ടും രണ്ടാമത്തെ കുഞ്ഞ് എന്ന തീരുമാനത്തിലേത്താന്‍ എട്ട് വര്‍ഷം എടുത്തു. പക്ഷെ ആ സമയമാകുമ്പോഴേക്കും ഇനി എനിക്ക് പറ്റും എന്ന് ഉറപ്പായിരുന്നു. പ്രൊ?ഗ്‌നനന്‍സി തൊട്ട് എല്ലാ കാര്യങ്ങളിലും എനിക്ക് തന്നെ തീരുമാനം എടുക്കാന്‍ പറ്റുന്ന സ്‌പേസില്‍ നിന്നാണ് രണ്ടാമത്തെ കുഞ്ഞിനെ ?ഗര്‍ഭം ധരിച്ചത്. എന്നെ സന്തോഷിപ്പിക്കാനുള്ള കാര്യങ്ങളൊക്കെ എനിക്ക് ഒരുക്കി വെക്കാന്‍ പറ്റുന്ന സാഹചര്യത്തിലായിരുന്നു രണ്ടാമത്തെ കുഞ്ഞ്.
എന്റെ സന്തോഷത്തിന്റെ താക്കോല്‍ എന്റെ കൈയില്‍ ആയിരുന്നു. അത് തനിക്ക് വളരെയധികം ഉപകരിച്ചെന്നും അശ്വതി ശ്രീകാന്ത് വ്യക്തമാക്കി. സോഷ്യല്‍ പ്രഷറിന്റെ പേരിലോ വേറെന്തെങ്കിലും ഘടകങ്ങളുടെ പേരിലോ ആയിരിക്കരുത് കുഞ്ഞെന്ന തീരുമാനമെന്ന് ഞാന്‍ ഇപ്പോഴത്തെ കുട്ടികളോട് പറയാറുണ്ട്. ശാരീരികമായും മാനസികമായും സാമ്പത്തികമായും അതിന് തയ്യാറെടുപ്പ് നടത്തേണ്ടതുണ്ടെന്നും അശ്വതി ശ്രീകാന്ത് വ്യക്തമാക്കി. തന്റെ കരിയറിനെക്കുറിച്ചും അശ്വതി സംസാരിച്ചു.
സിനിമകള്‍ നല്ലത് വരുമ്പോള്‍ ചെയ്യാറുണ്ട്. അടുത്തിടെ മന്ദാകിനി എന്ന സിനിമ ചെയ്തു. പക്ഷെ സിനിമയ്ക്കും സീരിയവിനുമായി കുറച്ചധികം സമയം നമ്മള്‍ മാറ്റിവെക്കണം. ചക്കപ്പഴം പരമ്പരയ്ക്കായി മാസത്തില്‍ പത്ത് പതിനഞ്ച് ദിവസം വേണം. എനിക്കെന്റേതായ മറ്റ് ചില കാര്യങ്ങളുള്ളതില്‍ വേറെ പ്രൊജക്ടുകള്‍ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അശ്വതി വ്യക്തമാക്കി.