KeralaNEWS

മസാലബോണ്ട് കേസില്‍ തോമസ് ഐസക്കിന് വീണ്ടും ഇഡി സമൻസ്, ഏപ്രില്‍ 2ന് ഹാജരാകണം

പത്തനംതിട്ട:മസാലബോണ്ട് കേസില്‍ തോമസ് ഐസക്കിന് വീണ്ടും ഇഡി സമൻസ്. ഏപ്രില്‍ 2ന് ഹാജരാകണമെന്നാണ് ഉത്തരവ്.

മസാല ബോണ്ട് ഇറക്കാൻ തീരുമാനിച്ച വ്യക്തി എന്ന നിലയിലും, കിഫ്ബി സമർപ്പിച്ച രേഖകള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലുമാണ് തോമസ് ഐസക്കിന് പുതിയ സമൻസ് നല്‍കിയതെന്നാണ് ഇഡി നിലപാട്.കേസുമായി ബന്ധപ്പെട്ട് തോമസ് ഐസക്ക് ഒഴികെ എല്ലാവരെയും ചോദ്യം ചെയ്തെന്നും അന്വേഷണം മുന്നോട്ട് പോകണമെങ്കില്‍ ഐസക്കിനെ ചോദ്യം ചെയ്യണം എന്നും ഇഡി വിശദീകരിക്കുന്നു.

Signature-ad

അതേസമയം ഇഡിക്ക് ഭീഷണിയുടെ സ്വരമാണെന്നും ചെന്നില്ലെങ്കില്‍ മൂക്കില്‍ കയറ്റുമോയെന്നും തോമസ് ഐസക്ക് ചോദിച്ചു.ഇതൊക്കെ വടക്കേയിന്ത്യയില്‍ നടക്കും. ഇത് കേരളമാണെന്ന് ഇ.ഡി. ഓർക്കണമെന്നും തോമസ് ഐസക്ക് പറഞ്ഞു.

തന്‍റെ തെരഞ്ഞെടുപ്പു പ്രവർത്തനം തടസപ്പെടുത്താനുള്ള ശ്രമമാണിത്.തിങ്കളാഴ്ച കോടതിയെ സമീപിക്കും.കോടതിയില്‍ ഇരിക്കുന്ന കേസില്‍ കൂടുതല്‍ പറയുന്നില്ല തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.

Back to top button
error: