NEWS

ഓസ്ട്രേലിയൻ സൈന്യത്തിന് മനക്കരുത്തേകാൻ മലയാളി വനിത

സ്ട്രേലിയൻ സൈനികരുടെ മാനസിക പിരിമുറക്കം കുറയ്ക്കാനുള്ള ദൗത്യവുമായി മലയാളി വനിത.തിരുവനന്തപുരം വഴുതയ്ക്കാട് സ്വദേശി സ്‌മൃതി എം. കൃഷ്ണ (50) ഓസ്ട്രേലിയൻ പ്രതിരോധസേനയുടെ ചരിത്രത്തിലെ ആദ്യ  ‘ചാപ്ലെയിൻ ക്യാപ്റ്റൻ’ ആയി  ചുമതലയേറ്റു.
യോഗയും ധ്യാനവും പരിശീലിപ്പിക്കുക എന്നതാണ് പ്രധാനം ചുമതല.

സൈനികർക്ക് ആഴ്ചയില്‍ രണ്ടുദിവസം ക്ളാസെടുക്കണം. യുദ്ധഭൂമിയിലും പോകേണ്ടിവരും. ആയുധപരിശീലനവും നേടണം.

Signature-ad

എഴുത്തുകാരനും സ്റ്റേറ്ര് ഫോറൻസിക് സയൻസ് ലാബ് മുൻ ഡയറക്ടറുമായ അന്തരിച്ച ഡോ. മുരളീകൃഷ്ണയുടെ മകളാണ്. കുടുംബസമേതം ഓസ്ട്രേലിയയിലെ മെല്‍ബണിലാണ്.ഭർത്താവ്: സുനില്‍ നായർ (എൻജിനിയർ). മക്കള്‍: ഋഷിക, നിഖിത.

Back to top button
error: