LocalNEWS

യുഡിഎഫ് കോട്ടയം നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന്

കോട്ടയം: യുഡിഎഫ് കോട്ടയം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള യുഡിഎഫ് കോട്ടയം നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന് നടക്കും.

ഉച്ചകഴിഞ്ഞ് 3.30 ന് കെപിഎസ് മേനോന്‍ ഹാളില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം ചെയര്‍മാന്‍ അബ്ദുള്‍ സലാം അധ്യക്ഷത വഹിക്കും.
മാത്യു കുഴല്‍നാടന്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും.

Signature-ad

ഇലക്ഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ, മുന്‍ എം.പി പി.സി തോമസ്, കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം കെ.സി. ജോസഫ് ,കുര്യന്‍ ജോയി ,ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ ഭാരവാഹികളായ കെ പി സി സി ജനറല്‍ സെക്രട്ടറി പി. എ സലീം, നിയോജക മണ്ഡലം കണ്‍വീനര്‍ എസ് രാജീവ്, കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍പേഴ്‌സന്‍ ഡോ. ഗ്രേസമ്മ മാത്യു, ഉന്നതാധികാര സമിതി അംഗം പ്രിന്‍സ് ലൂക്കോസ്, കെ പി സി സി സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി,യുഡിഎഫ് ജില്ലാ ഭാരവാഹികളായ ,സജി മഞ്ഞക്കടമ്പന്‍ ,ടോമി കല്ലാനി, ഫില്‍സണ്‍ മാത്യൂസ് ,അസീസ് ബഡായി, ബ്ലോക്ക് പ്രസിഡണ്ടുമാരായ സിബി ജോണ്‍,എന്‍ ജയചന്ദ്രന്‍ ,എസ് രാജീവ്,നിയോജക മണ്ഡലം പ്രസിഡണ്ട് എബി പൊന്നാട്ട്, സംസ്ഥാന സെക്രട്ടറി ജോയി ചെട്ടിശ്ശേരി, മുസ്ലീം ലീഗ് നേതാക്കളായ അസീസ് കുമാരാനെല്ലൂര്‍, ഫറൂഖ് പാലപ്പറമ്പില്‍, മമ്മൂട്ടി, ടി.സി അരുണ്‍, തമ്പി ചന്ദ്രന്‍ ,അഡ്വ.ജോയി എബ്രഹാം, ടോമി വേദഗിരി, മദന്‍ലാല്‍ എന്നിവര്‍ പങ്കെടുക്കും.

Back to top button
error: