LocalNEWS

യുഡിഎഫ് കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി യോഗം ഇന്ന്

കോട്ടയം :ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫ്രാന്‍സിസ് ജോര്‍ജിന്റ വിജയത്തിന് വേണ്ടിയുള്ള പ്രവര്‍ത്തന പരിപാടികളുടെ ഭാഗമായി യുഡിഎഫ് കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം ഇന്ന് വൈകിട്ട് ഏഴിന് കോട്ടയം കോടിമത റോട്ടറി ക്ലബ് ഹാളില്‍ ചേരുമെന്ന് കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.

കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി രക്ഷാധികാരി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

Signature-ad

കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്കൊപ്പം പാര്‍ലമെന്റ് മണ്ഡലത്തിന്റെ കീഴില്‍ വരുന്ന ഏഴ് അസംബ്ലി മണ്ഡലങ്ങളിലെ യുഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും.

Back to top button
error: