കോട്ടയം: മണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജിന്റെ വിജയം ലക്ഷ്യമാക്കി ഏഴായിരത്തി ഒന്ന് അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയ്ക്ക് യുഡിഎഫ് നേതൃയോഗം രൂപം നല്‍കി. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയര്‍മാനായി മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയേയും ജനറല്‍ കണ്‍വീനര്‍ ആയി മുന്‍മന്ത്രി മോന്‍സ് ജോസഫ് എം.എല്‍.എയേയും യുഡിഎഫ് നേതൃയോഗം തിരഞ്ഞെടുത്തു
രക്ഷാധികാരികളായി മുന്‍ മന്ത്രി കെ സി ജോസഫ്, എംഎല്‍എമാരായ അനൂപ് ജേക്കബ്, മാണി സി കാപ്പന്‍, അഡ്വ. ചാണ്ടി ഉമ്മന്‍, മുന്‍ എംപിമാരായ പിസി തോമസ്, വക്കച്ചന്‍ മറ്റത്തില്‍, കെപിസിസി ജനറല്‍ സെക്രട്ടറി ജോസഫ് വാഴയ്ക്കന്‍, മുന്‍ എം.എല്‍.എമാരായ വിപി സജീന്ദ്രന്‍, വി.ജെപൗലോസ്, കുര്യന്‍ ജോയ്, ഇ. ജെ അഗസ്തി, ടോമി കല്ലാനി, സലിം പി മാത്യു, ഷിബു തെക്കുംപുറം, അസീസ് ബഡായി ,രാധാ വി നായര്‍, ടി. കെ രാജു എന്നിവരെയും ഉപരക്ഷാധികാരികളായി വീക്ഷണം മാനേജിങ് ഡയറക്ടര്‍ അഡ്വ. ജയ്‌സണ്‍ ജോസഫ് ,കെപിസിസി സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ് ,കുഞ്ഞ് ഇല്ലം പള്ളി ,സുധാ കുര്യന്‍ ,ആശാ സനില്‍, പ്രഫ. ഗ്രേസമ്മ മാത്യു, പി കെ അബ്ദുല്‍ സമദ്, ഡോ, പി. ആര്‍ സോന,എം പി ജോസഫ് ഐ.എ.എസ്, തോമസ് കണ്ണന്തറ, അഡ്വ. ടി.ജോസഫ് , തോമസ് കല്ലാടന്‍ , മോഹന്‍ ടി.ബാബു എന്നിവരെയും തെരഞ്ഞെടുത്തു.
യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വര്‍ക്കിംഗ് ചെയര്‍മാനായി കോട്ടയം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷിനെയും കണ്‍വീനര്‍മാരായി സജി മഞ്ഞക്കടമ്പന്‍, ഫില്‍സണ്‍ മാത്യൂസ് എന്നിവരെയും തെരഞ്ഞെടുത്തു. ഇലക്ഷന്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍മാരായി മുന്‍ എംപി അഡ്വ. ജോയി എബ്രഹാം, ജോഷി ഫിലിപ്പ്, അഡ്വ. പ്രിന്‍സ് ലൂക്കോസ് എന്നിവരെയും ചീഫ് ഇലക്ഷന്‍ ഏജന്റ് ആയി അഡ്വ.ജയ്‌സണ്‍ ജോസഫിനെയും തിരഞ്ഞെടുക്കുകയുണ്ടായി. തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വൈസ് ചെയര്‍മാന്‍മാരായി ഫാറൂഖ് പാലപ്പറമ്പില്‍ റ്റി.സി അരുണ്‍, തമ്പി ചന്ദ്രന്‍, ടോമി വേദഗിരി, മദന്‍ലാല്‍ എന്നിവരേയും തിരഞ്ഞെടുത്തു.
കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഓഫീസിന്റെ മുഖ്യ ചുമതലക്കാരായി ഫിലിപ്പ് ജോസഫ് ,എ കെ ജോസഫ്, യൂജിന്‍ തോമസ്, ഷാനവാസ് പാഴൂര്‍, മോഹന്‍ കെ നായര്‍, നന്ദിയോട് ബഷീര്‍, ബോബന്‍ തോപ്പില്‍, യൂജിന്‍ തോമസ് എന്നിവരെയും ഇലക്ഷന്‍ മീഡിയ സെല്‍ കോര്‍ഡിനേറ്ററായി ബിനു ചെങ്ങളത്തിനേയും തിരഞ്ഞെടുത്തു. യുഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍
ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ രീതിയില്‍ നടത്തുന്നതിന് നേതൃയോഗം തീരുമാനിച്ചു.
**യു ഡി എഫ് കോട്ടയം പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ കണ്‍വന്‍ഷനുകള്‍**
മാര്‍ച്ച് 17 വൈകുന്നേരം നാലിന് പിറവം
അഞ്ചിന് വൈക്കം
മാര്‍ച്ച് 18 വൈകുന്നേരം നാലിന് ഏറ്റുമാനൂര്‍, അഞ്ചിന് പാലാ
മാര്‍ച്ച് 19 വൈകുന്നേരം നാലിന്
കടുത്തുരുത്തി
മാര്‍ച്ച് 20 വൈകുന്നേരം നാലിന് പുതുപ്പള്ളി
മാര്‍ച്ച് 21 വൈകുന്നേരം അഞ്ചിന് കോട്ടയം
എന്നീ ക്രമത്തില്‍ കണ്‍വെന്‍ഷനുകള്‍ നടത്തുന്നതിന് കമ്മറ്റി തീരുമാനിച്ചു.
യു ഡി എഫ് മണ്ഡലം, ബൂത്ത് കണ്‍വന്‍ഷനുകള്‍ മാര്‍ച്ച് 21 നു മുന്‍പായി പൂര്‍ത്തീകരിക്കണമെന്നും കമ്മറ്റി തീരുമാനിച്ചു.
കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി.കാപ്പന്‍, ചാണ്ടി ഉമ്മന്‍, മുന്‍മന്ത്രി കെ സി ജോസഫ്, അഡ്വ. ജോയ് എബ്രഹാം, ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ ഭാരവാഹികളായ സജി മഞ്ഞക്കടമ്പന്‍, ഫില്‍സണ്‍ മാത്യൂസ്, അസീസ് ബഡായി, കുര്യന്‍ ജോയ്, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, തോമസ് കണ്ണന്തറ എന്നിവര്‍ പങ്കെടുത്തു.