കോട്ടയം: ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജിന് വൈക്കത്തിന്റെ മണ്ണില്‍ ആവേശോജ്ലമായ സ്വീകരണം. 15 ന് വൈക്കം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി. രാവിലെ ചെറുപുഷ്പം പള്ളി,തലയാഴം ഓംകാരേശ്വരം ക്ഷേത്രം, സെന്റ് സേവിയേഴ്സ് പള്ളി,കൊതവറ, എന്‍.എസ്.എസ് കരയോഗം ഓഫീസ് തലയാഴം,എസ്.എന്‍.ഡി.പി ഓഫീസ് തലയാഴം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.
തുടര്‍ന്ന് തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളി ,കൊതവറ ,തലയാഴം മഠങ്ങള്‍,ലിറ്റില്‍ ഫ്ളവര്‍ പള്ളി, വൈക്കം ടൗണ്‍ ജുമാ മസ്ജിദ്, കൊതവറ സര്‍വീസ് സഹകരണ ബാങ്ക്,തലയാഴം കാര്‍ഷിക വികസന ബാങ്ക് ,സെന്റ് സേവ്യേയേഴ്സ് കോളേജ്, എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് നേര്‍ച്ചയ്ക്ക് വിതരണം ചെയ്യുന്ന പായസം തയ്യാറാക്കുന്നതിലും സ്ഥാനാര്‍ഥി പങ്കാളിയായെത്തി.
സ്ഥാനാര്‍ഥി അതത് പ്രദേശങ്ങളിലെ പ്രമുഖരുമായി സംവദിക്കുകയും മണ്ഡലത്തിലെ പ്രാദേശിക വികസനം സംബന്ധിച്ച് വോട്ടര്‍മാരോട് സംസാരിക്കുകയും ചെയ്തു. മണ്ഡലത്തിന്റെ ഓരോ പ്രദേശങ്ങളിലും കനത്ത ചൂട് പോലും വകവെയ്ക്കാതെ നൂറുകണക്കിന് ആളുകളാണ് സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയത്.